twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    4 മക്കൾ ജനിച്ചപ്പോഴും ഭാര്യയുടെ കൂടെ ഉണ്ടായിരുന്നു; ഇഷ്ടപ്പെട്ടയാളെ മക്കളും കല്യാണം കഴിക്കണമെന്ന് കൃഷ്ണ കുമാർ

    |

    നടന്‍ കൃഷ്ണ കുമാറിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതമാണ്. നാല് പെണ്‍മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന നടന്‍ എന്ന പേരില്‍ പലരും അദ്ദേഹത്തെ കളിയാക്കാറുമുണ്ട്. എന്നാല്‍ തന്റെ വീടൊരു സ്വര്‍ഗരാജ്യമാണെന്ന് പലപ്പോഴും താരം തെളിയിച്ചിട്ടുണ്ട്.

    കേരള സാരിയിൽ നടി സംയുക്ത മേനോൻ, പുത്തൻ ഫോട്ടോ വൈറലായതോടെ സംയുക്ത എന്തൊരു ക്യൂട്ടാണെന്ന് ആരാധകർ

    മക്കളെല്ലാവരും സ്വന്തമായി കരിയര്‍ തിരഞ്ഞെടുത്ത് കൊണ്ടിരിക്കുകയാണ്. മൂത്തമകള്‍ അഹാനയ്ക്ക് പിന്നാലെ അനിയത്തിമാരും സിനിമയില്‍ അഭിനയിച്ചു. ഇനി അവരുടെ വിവാഹത്തെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കൃഷ്ണ കുമാറും ഭാര്യ സിന്ധുവും. വിശദമായി വായിക്കാം...

     മക്കളുടെ വിവാഹത്തെ കുറിച്ച് കൃഷ്ണ കുമാര്‍

    മക്കളുടെ വിവാഹത്തെ കുറിച്ച് സ്വപ്‌നം കണ്ട് തുടങ്ങിയോ എന്ന ചോദ്യത്തിന് അവരവര്‍ തന്നെ സ്വപ്‌നം കണ്ട്, വിവാഹം സ്വയം തീരുമാനിക്കണം എന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്. ഞാന്‍ ജീവിച്ചത് എന്റെ ഇഷ്ടത്തിനാണ്. ഇഷ്ടപ്പെട്ടയാളെ തന്നെ ഞാന്‍ കല്യാണം കഴിച്ചു. അതുപോലെ അവരുടെ കാര്യവും സ്വയം തീരുമാനിക്കട്ടേ. അവരല്ലേ ജീവിക്കേണ്ടത്. എതിര്‍ത്തിട്ട് എന്ത് കാര്യമെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരം ചോദിക്കുന്നു.

     മക്കളുടെ വിവാഹത്തെ കുറിച്ച് കൃഷ്ണ കുമാര്‍

    എത്ര മക്കള്‍ ഉണ്ടായാലും ആദ്യത്തെ ആള്‍ ജനിക്കുന്നത് ആശ്ചര്യത്തോടെ അല്ലാതെ ഓര്‍ക്കാനാവില്ല. എന്റെ അച്ഛന്റെ അനിയത്തി ഡോ. രാജേശ്വരിയാണ് സിന്ധുവിനെ നോക്കിയിരുന്ന ഡോക്ടര്‍. ഒരു ദിവസം ചെക്കപ്പിന് കൊണ്ട് പോയപ്പോള്‍ അഡ്മിറ്റാകാന്‍ പറഞ്ഞു. സിന്ധുവിനെ ലേബര്‍ റൂമിലേക്ക് കൊണ്ട് പോയപ്പോള്‍ എനിക്ക് കൂടി അവളുടെ കൂടെ നില്‍ക്കാന്‍ പറ്റിയെങ്കില്‍ എന്ന് തൊട്ടടുത്ത റൂമിലിരുന്ന് ചിന്തിച്ചിട്ടുണ്ട്. അന്നൊക്കെ വികസിത രാജ്യങ്ങളില്‍ മാത്രമേ ഭര്‍ത്താവിനെ ലേബര്‍ റൂമില്‍ കയറ്റൂ. നാല് മക്കള്‍ ഉണ്ടായപ്പോഴും സിന്ധുവിനൊപ്പം ആശുപത്രിയില്‍ ഉണ്ടാകാനുള്ള ഭാഗ്യം ഉണ്ടായി. അഹാന ഉണ്ടായതിന് ശേഷമാണ് സിന്ധു കുഞ്ഞുങ്ങളെ എടുക്കാന്‍ പോലും പഠിച്ചത്.

     മക്കളുടെ വിവാഹത്തെ കുറിച്ച് കൃഷ്ണ കുമാര്‍

    മക്കളുടെ പേരിലെ വ്യത്യസ്തഥയെ കുറിച്ചും സിന്ധു പറഞ്ഞിരുന്നു. എന്റെയും കിച്ചുവിന്റെയും പേരുകള്‍ കോമണ്‍ ആണ.് വ്യത്യസ്തമായ പേരുള്ളവരെ കാണുമ്പോള്‍ കുറച്ച് ഗമയുള്ള പേര് ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. മൂത്തമകള്‍ക്ക് എ യില്‍ തുടങ്ങുന്ന പേരുകള്‍ തപ്പി ചെന്നപ്പോഴാണ് അഹാന എന്ന പേര് കിട്ടിയത്. പുലര്‍കാലം എന്നാണ് അഹാനയുടെ അര്‍ഥം. നിറദീപം എന്നാണ് ദിയ എന്ന പേരിന്റെ അര്‍ഥം. പക്ഷേ അവള്‍ക്ക് ആ പേരിട്ട് ഒന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ദിയ മിര്‍സ സിനിമയിലെത്തിയത്.

     മക്കളുടെ വിവാഹത്തെ കുറിച്ച് കൃഷ്ണ കുമാര്‍

    അതോടെ എല്ലാവരും ആ പേര് ഇടാന്‍ തുടങ്ങി. ഇഷാനിയ്ക്ക് പേരിടാന്‍ സംസ്‌കൃതം ബേബി നെയിംസ് എന്ന പുസ്തകം വരെ വാങ്ങി. പാര്‍വതി ദേവി എന്നാണ് ആ പേരിന്റെ അര്‍ഥം. ഇതോടെ പലരും മക്കള്‍ക്കിടാന്‍ നല്ല പേരുകള്‍ എന്നോട് ചോദിച്ച് തുടങ്ങി. ഇഷ്ടമുള്ള കുറേ പേരുകള്‍ പലര്‍ക്കും ഡെഡിക്കേറ്റ് ചെയ്തു. ആ സമയത്താണ് ഹന്‍സിക വന്നത്.

    Recommended Video

    കമന്റിട്ട സ്ത്രീയെ കണ്ടംവഴി ഓടിച്ച് ദിയയുടെ മാസ് മറുപടി, വൈറല്‍ | FilmiBeat Malayalam
     മക്കളുടെ വിവാഹത്തെ കുറിച്ച് കൃഷ്ണ കുമാര്‍

    അന്ന് ഉണ്ടായിരുന്ന ഒരു ചൈല്‍ഡ് ആര്‍ട്ടിസ്റ്റിന്റെ പേരാണ് മോള്‍ക്ക് ഇട്ടത്. അരയന്നം എന്നും സരസ്വതീ ദേവി എന്നും ആ പേരിന് അര്‍ഥമുണ്ട്. അഹാനയെ വീട്ടില്‍ അമ്മു എന്നാണ് വിളിക്കുന്നത്. ദിയയെ ഓസി എന്നും ഇഷാനിയെ ബിത്തു എന്നും ഹന്‍സികയെ ഹന്‍സു എന്നും വിളിക്കുമെന്നും സിന്ധു പറയുന്നു.

    English summary
    Krishna Kumar And Wife Sindhu Krishna Opens Up About Daughters Marriage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X