'നിൻ്റെ അമ്മയെപ്പോലെ നീയും നല്ലൊരു ഭാര്യയും അമ്മയുമാകും, അശ്വിന് സെക്സിയായുള്ള വസ്ത്രങ്ങൾ ഇഷ്ടമാണ്'

കൃഷ്ണ സിസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഒരുപക്ഷെ ദിയ കൃഷ്ണയ്ക്കായിരിക്കും. താരപുത്രി എന്നുള്ള ലേബലിൽ നിന്നും മാറി വളരെ സിംപിൾ ലൈഫ് നയിക്കുന്നൊരാളാണ് ദിയ കൃഷ്ണ. കോളജ് പഠനത്തിനുശേഷം സ്വന്തം ബിസിനസ് ആരംഭിച്ച ദിയ ഫാൻസി ആഭരണങ്ങളുടെ ഓൺലൈൻ വിൽപ്പനയിലൂടെയും യുട്യൂബ് വ്ലോ​ഗിങിലൂടെയും തനിക്കുള്ള വരുമാനം സമ്പാദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ദിയ താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.

സുഹൃത്തായ അശ്വിൻ തന്നോട് പ്രണയാഭ്യർത്ഥന നടത്തുന്നതിന്റെ വീഡിയോ ദിയ പങ്കുവെച്ചത് വൈറലായിരുന്നു. വർഷങ്ങളുടെ പരിചയം ഇരുവരും തമ്മിലുണ്ട്. ഒരു മോതിരമൊക്കെയായി സിനിമാ സ്റ്റൈലിലാണ് അശ്വിൻ ദിയയെ പ്രപ്പോസ് ചെയ്തത്. ദിയ വിവാഹ​ത്തിന് സമ്മതം പറഞ്ഞതോടെ പണിയിപ്പിച്ച് കൊണ്ടുവന്ന മോതിരം അശ്വിൻ വിരലിൽ അണിയിക്കുകയും ചെയ്തു.

Diya Krishna

എന്നാൽ ​ദിയയം അശ്വിനും തമ്മിലുള്ള പ്രണയത്തെ കുറിച്ച് കൃഷ്ണകുമാറോ സഹോദരിമാരായ അഹാനയോ ഇഷാനിയോ ഹൻസികയോ അമ്മ സിന്ധുവോ ഒന്നും പ്രതികരിച്ചിരുന്നില്ല. പക്ഷെ അശ്വിൻ ദിയയുടെ വീട്ടിൽ വന്നതിന്റെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചതിന്റെയും വീഡിയോ ദിയ പങ്കുവെച്ചിരുന്നു.

മാത്രമല്ല ദിയയും അശ്വിനും ചേർന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച എക്സിബിഷനിൽ‌ പങ്കെടുക്കാൻ ദിയയുടെ അമ്മ സിന്ധു കൃഷ്ണ എത്തുകയും ചെയ്തിരുന്നു. സോഫ്റ്റ്വെയർ ഡവലപ്പറാണ് അശ്വിൻ. ദിയയുടെ സർപ്രൈസ് പ്രപ്പോസൽ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ ട്രെന്റിങാണ്. അതേസമയം കാമുകനൊപ്പം ദുബായ് ട്രിപ്പിന് ഒരുങ്ങുകയാണ് ദിയ കൃഷ്ണ.

ഫെബ്രുവരി ആദ്യ ആഴ്ച തന്നെ തങ്ങൾ ദുബായിക്ക് തിരിക്കുമെന്ന് ദിയ തന്നെ പുതിയ വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. ദിയ മുമ്പും കുടുംബത്തോടൊപ്പം ദുബായ് സന്ദർശിച്ചിട്ടുണ്ട്. എന്നാൽ അശ്വിൻ ആദ്യമായാണ് ദുബായ്ക്ക് പോകുന്നത്. ദുബായ് യാത്രയ്ക്കുള്ള പർച്ചേസിങ് ദിയ പൂർത്തിയാക്കി. മുഴുവൻ വസ്ത്രങ്ങളും ഓൺലൈനായും മറ്റും വാങ്ങിയതാണ്.

മറ്റൊരു വിദേശ രാജ്യത്തേക്കാണ് പോകുന്നത് എന്നതുകൊണ്ട് തന്നെ മോഡേൺ വസ്ത്രങ്ങളാണ് ദിയ കൂടുതലായും വാങ്ങിയത്. സെക്സി, ​ഗ്ലാമർ ലുക്ക് നൽകുന്ന വസ്ത്രങ്ങൾ ഏറെയും ദിയയ്ക്കായി സെലക്ട് ചെയ്തത് അശ്വിനാണ്. താൻ അത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് അശ്വിന് ഇഷ്ടമാണെന്നും മറ്റുള്ള രാജ്യങ്ങളിൽ ചെല്ലുമ്പോൾ‌ മാത്രമെ താൻ അത്തരം വസ്ത്രം ഉപയോ​ഗിക്കൂവെന്ന് അശ്വിന് അറിയാമെന്നും പുതിയ വീഡിയോയിൽ ദിയ പറയുന്നു.

Diya Krishna

പ്രണയം പരസ്യപ്പെടുത്തുന്നതിന് മുമ്പ് മാൽഡീവ്സിൽ പോയപ്പോഴും ദിയയുടെ വസ്ത്രങ്ങൾ സെലക്ട് ചെയതത് അശ്വിനായിരുന്നു. നാട്ടിൽ ഇത്തരം മോഡേൺ വസ്ത്രങ്ങൾ സൊസൈറ്റി കാരണം താൻ അധികം ഉപയോ​ഗിക്കാറില്ലെന്നും ദിയ പറയുന്നു. തനിക്കൊപ്പം കൂടിയശേഷം സ്ത്രീകളുടെ വസ്ത്രങ്ങളെ കുറിച്ചെല്ലാം അശ്വിന് നല്ല അറിവാണെന്നും പീരിഡ്സാകുമ്പോൾ പാഡ് വാങ്ങാൻ പറഞ്ഞ് വിട്ടാൽ‌ കോൺ‌ഫിഡൻസോടെ പോയി വാങ്ങിയിട്ട് വരുന്ന സുഹൃത്താണ് അശ്വിനെന്നും ദിയ പറയുന്നു.

തന്റെ ആൺസുഹൃത്തുക്കളിൽ പലർക്കും പാഡിനെ കുറിച്ചൊന്നും വലിയ അറിവില്ലാത്തവരാണെന്നും എന്നാൽ അശ്വിൻ അങ്ങനെയല്ലെന്നും ദിയ പറയുന്നു. ഫെബ്രുവരിയിൽ ​ദുബായ് വ്ലോ​ഗുകൾ പങ്കുവെക്കുമെന്നും അറിയിച്ചാണ് ദിയ വീഡിയോ അവസാനിപ്പിച്ചത്.

കുടുംബജീവിതം അതിയായി ആ​ഗ്രഹിക്കുന്ന ഒരാളാണ് ദിയ. അതുകൊണ്ട് തന്നെ തന്റെ വിവാഹം ഈ വർഷമോ അടുത്ത വർഷമോ ഉണ്ടാകുമെന്ന് ദിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അശ്വിൻ-ദിയ കോമ്പോയ്ക്ക് നിരവധി ആരാധകരാണുള്ളത്. ദിയയും അമ്മ സിന്ധുവിനെപ്പോലെ നല്ലൊരു ഭാര്യയും അമ്മയുമാകുമെന്നാണ് ആരാധകരിൽ ഏറെയും പേർ കമന്റ് ചെയ്തിരിക്കുന്നത്.

പതിവുപോലെ ഇത്തവണയും അശ്വിനെപ്പോലൊരു നല്ല പങ്കാളിയെ കിട്ടിയ ദിയയെ അഭിനന്ദിച്ചുള്ളതാണ് കമന്റുകൾ ഏറെയും. ദിയയുടെ സ്വപ്നങ്ങൾക്കൊത്ത് സഞ്ചരിക്കാനാണ് അശ്വിന് ഇഷ്ടമെന്നത് വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണെന്നും കമന്റുകളുണ്ട്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X