അമ്മ പറഞ്ഞിട്ടും ഞാൻ ഇടപെട്ടില്ല, നിങ്ങൾ തന്നെ പരിഹരിക്കട്ടെയെന്ന് കരുതി; ദിയയോട് കൃഷ്ണ കുമാർ

അടുത്തിടെയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ബിസിനസ് വിവാദത്തിലായത്. ആഭരണങ്ങൾ വാങ്ങിയവരുടെ പരാതി ദിയ കേൾക്കുന്നില്ലെന്ന ആരോപണം വലിയ ചർച്ചയായി. വിമർശനം കടുത്തതോടെ ദിയ പ്രതികരിച്ചു. കാര്യങ്ങൾ വിശദീകരിക്കവെ ഇൻഫ്ലുവൻസർ കരയുകയും ചെയ്തു. കുറച്ച് നാളുകൾക്ക് ശേഷം ഈ വിവാ​​​ദം കെട്ടടങ്ങി. ഇപ്പോഴിതാ അന്നത്തെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിയയുടെ പിതാവ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാർ.

വിവാ​ദത്തിനിടെ താൻ ഇടപെടാതിരുന്നതിന് കാരണമുണ്ടെന്ന് കൃഷ്ണ കുമാർ ദിയയുടെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഏത് കച്ചവടം ന‌ട‌ത്തുമ്പോഴും പ്രശ്നങ്ങൾ ധാരാളം വരും. നമ്മൾ ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നല്ല. ഈയ‌ടുത്ത കാലത്ത് നിന്റെയൊരു പ്രശ്നം ഞാൻ കണ്ടു. അത് വളർച്ചയുടെ ഭാ​ഗമായി കാണുക. ചിലയിടത്ത് ഇമോഷണലായി നീ സംസാരിച്ചു. നിന്റെ പ്രായത്തിൽ നിന്റെ സ്വഭാവ രീതി വെച്ച് അങ്ങനെ പ്രതികരിക്കാൻ തോന്നി. അതിലും തെറ്റില്ല.

Krishna Kumar

പലപ്പോഴും അമ്മയും പറഞ്ഞിട്ടും ഈ പ്രശ്നത്തിൽ ഞാൻ ഇടപെടാതിരുന്നത് നിങ്ങൾ തന്നെ ആ പ്രശ്നത്തെ അഭിമുഖീകരിച്ച് പരിഹാരം കണ്ടെത്താനാണ്. എന്തും കടന്ന് പോകും. അവരോട് പോലും മനസിനകത്ത് ശത്രുത വേണ്ട. പലതും ഒരു വളർച്ചയുണ്ടാകുമ്പോൾ അതിന്റെ ഭാ​ഗമായി സംഭവിക്കുന്നതാണ്. അതിനെ ആ രീതിയിൽ കണ്ടാൽ മതി. കൊടുങ്കാറ്റിനകത്ത് കൂടെ കടന്ന് പോയാൽ ചെറിയ ചെറിയ കാറ്റുകൾ ഏൽക്കില്ല. ഈ നടന്നതെല്ലാം നല്ലതിനാണെന്ന് വിചാരിക്കുക.

ഒരിക്കലും ഒരാളോടും ദേഷ്യവും വൈരാ​ഗ്യവും വേണ്ട. നമ്മുടെ വളർച്ചയിലേക്ക് ശ്രദ്ധ നൽകുക. ഉത്സവത്തിന് പോകുന്ന ആനയായി നമ്മൾ നമ്മളെ സ്വയം വിചാരിക്കുക. ആന വിരിഞ്ഞ് നടന്ന് പോകും. സൈഡിൽ നിന്ന് പട്ടികൾ കുരയ്ക്കും. പക്ഷെ ആരും ശ്രദ്ധിക്കില്ല. ആന ശ്രദ്ധിക്കാതെ നടന്ന് പോകും. ആനയുടെ ഉന്നം ഉത്സവത്തിനെത്തി ഉത്സവം മേളമാക്കുക എന്നതാണെന്നും കൃഷ്ണ കുമാർ പറഞ്ഞു.

Diya Krishna  Krishna Kumar

കസ്റ്റമേർസിന്റെ പരാതികളെക്കുറിച്ച് ദിയ കൃഷ്ണയും സംസാരിച്ചു. ശരിക്കും പ്രശ്നമുള്ള കസ്റ്റമേർസിനോട് അശ്വിൻ സംസാരിച്ചു. യഥാർത്ഥ പ്രശ്നം പറഞ്ഞവർ ഇതിനിടയിൽ ഉണ്ടായിരുന്നു. പരിഹരിക്കാൻ പറ്റുന്ന പ്രശ്നങ്ങൾ ഓരോന്നായി പരിഹരിച്ചു. അങ്ങനെയാണ് ഈ പ്രശ്നം പെട്ടെന്ന് ഡൗൺ ആയത്. കുറേ പേരുടെ പരാതി തീർത്ത് കൊടുത്തു. അതായിരുന്നു ചെയ്യേണ്ടത്. വെറുതെ പറയുന്നവരെ സഹായിക്കാൻ പറ്റില്ലായിരുന്നെന്നും ദിയ കൃഷ്ണ പറഞ്ഞു.

ബിസിനസും ഇൻഫ്ലുൻസിം​ഗ് കരിയറും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് ദിയ കൃഷ്ണ. അടുത്തിടെയാണ് ദിയയും അശ്വിനും വിവാഹിതരായത്. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ദിയയുടെ വിവാഹ വീഡിയോ ഏറെ ശ്രദ്ധ നേടി. സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് ദിയയും അശ്വിനും. ദിയയുടെ പ്രശ്നത്തിന് മുമ്പും താര കുടുംബം നിരവധി തവണ വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X