മക്കൾക്കൊപ്പം ഒളിഞ്ഞു നോട്ടം, ഇങ്ങനെയൊരു അച്ഛനെ എവിടെ കിട്ടും, ഉഗ്രൻ വീഡിയോയുമായി താരകുടുംബം

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടൻ കൃഷ്ണകുമാറും നാല് പെൺമക്കളും. കൈനിറയെ ആരാധകരാണ് ഇവർക്കുള്ളത്. അഭിനയം, ഡാൻസ് പാട്ട്, മിമിക്രി എന്നിങ്ങനെ സകല മേഖലയിലും ഇവർക്കുള്ള കഴിവ് തെളിയിച്ചിട്ടുണ്ട്. മക്കൾക്ക് എല്ലാവിധ പിന്തുണയുമായി കൃഷ്ണ കുമാറും കൂടെയുണ്ട്. ലോക്ക് ഡൗൺ ആയതോട് കൂടി കുറേക്കൂടി ലൈവായിരിക്കുകയാണ് ഇവർ. രസകരമായ ടിക് ടോക്ക് വീഡിയോകളുമായി അച്ഛനും പെൺമക്കളും എത്താറുണ്ട്.

അച്ഛന്റെ പാത പിന്തുടർന്ന് മൂന്ന് പെൺമക്കളും സിനിമയിൽ ചുവട് വെച്ചിട്ടുണ്ട്. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു. മലയാള സിനിമയിലെ അപൂർവ്വമായൊരു താര കുടുംബമെന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. ലോക്ക് ഡൗൺ കാലം ആഘോഷമാക്കുകയാണ് ഈ താരം കുടുംബം. പാട്ട് ഡാൻസ്, ടിക് ടോക്ക് വീഡിയോകളുമായി ആഘോഷിക്കുകയാണ് ഇവർ. മക്കൾക്കൊപ്പം അച്ഛനും നടനുമായ കൃഷ്ണ കുമാറും കൂടിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കൃഷ്ണ കുമാറിന്റേയും മക്കളുടേയും രസകരമായ ടിക്ക് ടോക്ക് വീഡിയോയാണ്.

ഇഷാനിയും ദിയയും

ടിക് ടോക്കിൽ സജീവമാണ് ദിയയും, ഇഷാനിയും ഹൻസികയും. നിരവധി രസകരമായ വീഡിയോയുമായി ഈ മൂവർ സംഘം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ മക്കൾക്കൊപ്പം കൃഷ്ണ കുമാറും ടിക് ടോക്കിൽ ഒരു കൈ നോക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരിക്കുന്നത് ഈ നാൽവർ സംഘത്തിന്റെ രസകരമായ ടിക് ടോക്ക് വീഡിയോയാണ് . ഹരിഹർ നഗർ വീണ്ടും ഇവർ ക്രിയേറ്റ് ചെയ്തിരിക്കുകയാണ്.

ക്യാമറയുടെ പിന്നിൽ അഹാന


സിദ്ദിഖ്- ലാൽ കൂട്ട്കെട്ടിൽ ഒരുങ്ങിയ എവർഗ്രീൻ ഹിറ്റ് ചിത്രമാണ് ഇൻ ഹരിഹർ നഗർ. ചിത്രത്തിലെ ഗോവിന്ദൻകുട്ടിയും, അപ്പുക്കുട്ടനും, തോമസ് കുട്ടിയും മഹാദേവനും നമ്മെ ചിരിപ്പിച്ച ഒരു രംഗവുമായി ഈ താര സഹോദരിമാർ എത്തുകയാണ്. ഇക്കുറി കൂട്ടിന് അച്ഛൻ കൃഷ്ണ കുമാറും മക്കൾക്കൊപ്പമുണ്ട്. മികച്ച പ്രേക്ഷാഭിപ്രായമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഈ മൂവർ സംഘത്തിൽ അഹാന മിസ്സിങ്ങാണ്. താരത്തേയും പ്രേക്ഷകർ അന്വേഷിക്കുന്നുണ്ട്.

  പിന്തുണയുമായി കൃഷ്ണ കുമാർ

മക്കളുടെ ടിക് ടോക്ക് വീഡിയോയും ഡാൻസ് വീഡിയോയും കൃഷ്ണ കുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഈ അടുത്ത കാലത്താണ് മക്കളോടൊപ്പം കൃഷ്ണ കുമാറും വീഡിയോയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ദിയയ്ക്കൊപ്പമുളള കൃഷ്ണ കുമാറിന്റെ ടിക് ടോക്ക് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം അഭിനയിച്ച ചിത്രമായ ചതിക്കാത്ത ചന്തുവിലെ ജയസൂര്യയ്ക്കൊപ്പമുളള ഒരു രംഗമാണ് അച്ഛനും മകളും വീണ്ടും ക്രിയേറ്റ് ചെയ്തത് . ജയസൂര്യയായി ദിയയായിരുന്നു എത്തിയത്.

ഞങ്ങളുടെ വക എൻർടെയിൻ‌മെന്റ്

അടുത്തിടെ പങ്കുവെച്ച താരപുത്രിമാരുടെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു. അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിവരുടെ മനോഹരമായ ഡാൻസ് വീഡിയോ കൃഷ്ണ കുമാർ പങ്കുവെച്ചിരുന്നു. വീട്ടിനുള്ളിൽ കുടുങ്ങി കിടക്കുന്ന എല്ലാവർക്കുമായി ഞങ്ങളുടെ വക ഒരു എൻർടെയിൻമെന്റ് എന്ന് കുറിച്ചു കൊണ്ടായിരുന്നു താരം വീഡിയോ പങ്കുവെച്ചത്. മികച്ച പ്രതികരണമായിരുന്നു വീഡിയോയ്ക്ക് ലഭിച്ചത്.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X