ഗവൺമെന്റ് ഡോക്ടേഴ്സിനേയും നഴ്സുമാരെയും കുറ്റം പറയാനാവില്ല, ഓസിക്കൊപ്പം കുഞ്ഞും പ്രഷർ അനുഭവിച്ചു; കൃഷ്ണകുമാർ
ദിയ കൃഷ്ണയുടെ പ്രസവം കേരളക്കരയിലാകെ ചർച്ചാ വിഷയമായ ഒന്നാണ്. പണമുള്ളവർക്ക് ദിയയെപ്പോലെ സ്വകാര്യ ആശുപത്രിയിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുമെന്നും എന്നാൽ സാധാരണക്കാരായ ആളുകൾ കൂടുതലും ആശ്രയിക്കുന്നത് ഗവൺമെന്റ് ആശുപത്രികളിലെ പരിമിതമായ സൗകര്യങ്ങളാണെന്നും പരാതി ഉയർന്നിരുന്നു. ഗവൺമെന്റ് ഡോക്ടേഴ്സിന്റേയും നഴ്സുമാരുടേയും പെരുമാറ്റത്തിനെ വിമർശിച്ചും ചർച്ചകൾ നടന്നിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ ആദ്യമായി പ്രതികരിക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. സമാധാനപരമായ അന്തരീക്ഷത്തിൽ പ്രസവിക്കുന്നതിന് വേണ്ട നിയമ നിർമ്മാണം നടത്താനുള്ള പരിശ്രമം തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് കൃഷ്ണകുമാർ പറയുന്നു. കുഞ്ഞ് ജനിക്കുന്നത് 95 ശതമാനം വീടുകളിലും അതിയായ സന്തോഷമുണ്ടാക്കും.

ഡെലവറിയുമായി ബന്ധപ്പെട്ട് ഓസി മനോഹരമായ ഒരു വീഡിയോ ഇറക്കിയിരുന്നു. അതിന് താഴെ വന്ന ഭൂരിഭാഗം കമന്റ്സുകളും ഞാൻ വായിച്ചു. കേരളത്തിലെ സ്ത്രീ സമൂഹത്തിനുണ്ടായ മാറ്റം കമന്റ് ബോക്സിൽ കാണാമായിരുന്നു. അതിസുന്ദരമായ നിരവധി കമന്റുകൾ ഞാൻ വായിച്ചു. വീഡിയോ എങ്ങനെയായിരിക്കും ആളുകൾ എടുക്കുക എന്ന ചിന്ത എനിക്കുണ്ടായിരുന്നു.
വിദ്യാഭ്യാസവും അനുഭവങ്ങളും കൊണ്ട് സ്ത്രീകളുടെ പക്വതയിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് കമന്റ് ബോക്സിൽ നിന്നും എനിക്ക് മനസിലായി. ചില കമന്റുകൾ വായിക്കുമ്പോൾ നമ്മുടേയും കണ്ണ് നിറയും. ലേബർ റൂമിൽ എങ്ങനെ ഇത്രയും പേരെ അനുവദിച്ചുവെന്ന സംശയം ചിലർക്കുണ്ടായിരുന്നു. ബെർത്തിങ് സ്യൂട്ടിലാണ് ഓസിയുടെ പ്രസവം നടന്നത്. എല്ലാവരേയും സാനിറ്റൈസ് ചെയ്ത് ക്ലീനാക്കി എല്ലാ പ്രിക്കോഷനും എടുത്തശേഷമാണ് ഡെലവറി നടന്നത്.
സുഖപ്രസവമെന്ന് പറയാൻ മാത്രമെ കൊള്ളു. അതൊരിക്കലും സുഖപ്രസവമല്ല. അതുപോലെ നോർമൽ പ്രസവം പോലെ തന്നെ ബുദ്ധിമുട്ടേറിയതാണ് സിസേറിയനും. നടുവേദന ഇന്നും അനുഭവിക്കുന്നവരുണ്ട്. ഓസിക്ക് കുഞ്ഞ് പിറക്കും മുമ്പ് തന്നെ ആ കുഞ്ഞിന് വേണ്ടി ഒത്തിരി ആളുകൾ പ്രാർത്ഥിച്ചു. കുഞ്ഞിന്റെ പേര് നല്ലതാണെന്ന് പലരും വിളിച്ച് പറഞ്ഞു.
വയറ്റിൽ കിടന്ന് അസാമാന്യ പ്രഷർ അനുഭവിച്ച കുഞ്ഞാണ് നിയോം. അടുത്തിടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസും പ്രശ്നങ്ങളും ഓസി അനുഭവിച്ചപ്പോൾ ആ പ്രഷർ കുഞ്ഞും അനുഭവിച്ച് കാണും. കാര്യങ്ങൾ മനസിലാക്കിയാണ് അവൻ പുറത്തേക്ക് വന്നത്. അതുകൊണ്ട് തന്നെ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരാൻ അവനും ഭാവിയിൽ കഴിഞ്ഞേക്കും. പെൺകുഞ്ഞുങ്ങൾ പിറക്കുമ്പോൾ മുതൽ ആളുകൾ ശാപവാക്കുകൾ പറയാറുണ്ട്.

ആണും പെണ്ണും എന്ന വ്യത്യാസം നോക്കാത്തയാളാണ് ഞാൻ. ആൺ കുഞ്ഞുങ്ങൾക്ക് സ്പെഷ്യൽ പരിഗണന കൊടുക്കുന്നതും പെൺകുഞ്ഞുങ്ങളെ തഴയുന്നതും നമ്മൾ കാണാറുണ്ട്. പ്രസവം എന്നതിലേക്ക് വരുമ്പോൾ തന്നെ സ്ത്രീകൾ എത്രത്തോളം ആക്ഷേപ വാക്കുകൾ കേൾക്കുന്നുണ്ടെന്നും എനിക്ക് അറിയാം. ഗവൺമെന്റ് ഡോക്ടഴേസിനേയും നഴ്സുമാരെയും ലേബർ റൂമിലെ പെരുമാറ്റത്തിന്റെ പേരിൽ കുറ്റപ്പെടുത്താനാവില്ല.
അവർക്കുള്ളത് പരിമിതമായ സൗകര്യങ്ങളാണ്. നല്ല അന്തരീക്ഷവുമല്ല. പലതരത്തിലുള്ള പ്രഷറുമുണ്ട്. പ്രസവത്തിന്റെ കൾച്ചർ, ലേബർ റൂം കൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട് ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി പ്രസന്റ് ചെയ്യണമെന്ന ഉദ്ദേശം എനിക്കുണ്ട്. അതിന് വേണ്ടത് ഞാൻ വരും നാളുകളിൽ ചെയ്യും. ഇതൊരു ചെറിയ വിഷയമല്ല. എല്ലാം ഒന്ന് ഉടച്ച് വാർക്കണം. പ്രസവത്തിന് പോകുന്ന പെൺകുട്ടി മനസമാധാനത്തോടെ പോകണം.
നല്ല അന്തരീക്ഷത്തിൽ പ്രസവിക്കാൻ നിയമ നിർമ്മാണം നടത്താൻ വേണ്ടത് ഞാൻ ചെയ്യുമെന്നും കൃഷ്ണകുമാർ പറയുന്നു. ഗർഭിണികളായ സ്ത്രീകൾക്ക് വേണ്ടി ഒരു പ്രൊജക്റ്റ് വെച്ചാൽ അത് പ്രാബല്യത്തിൽ വന്നാൽ ഗവൺമെന്റ് ആശുപത്രികളെ ആശ്രയിക്കുന്ന ആളുകൾക്ക് വളരെ ഉപകാരം ആയിരിക്കും. ഞങ്ങളിൽ പലരും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് പ്രസവ സമയത്ത് കയ്യിലെങ്കിലും പിടിച്ച് ആശ്വസിപ്പിക്കാൻ ഒരാൾ ഉണ്ടായിരുന്നുവെങ്കിലെന്നാണ് കമന്റുകൾ.


Click it and Unblock the Notifications