ഇതുവരെ കള്ളം പറഞ്ഞു കണ്ടിട്ടില്ല; നാല് മക്കളില്‍ ചിട്ടയുള്ളവള്‍ ഇവളാണ്! മൂന്നാമത്തെ മകളെ കുറിച്ച് കൃഷ്ണ കുമാർ

നടന്‍ എന്നതിനൊപ്പം രാഷ്ട്രീയക്കാരന്‍ കൂടിയാണ് കൃഷ്ണ കുമാര്‍. മലയാള സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലുമൊക്കെ സജീവ സാന്നിധ്യമായിരുന്ന താരം കുറച്ച് കാലമായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കും നടന്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മക്കളുടെ പേരിലാണ് കൃഷ്ണ കുമാര്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്.

നാല് പെണ്‍മക്കളുടെ പിതാവായത് കൊണ്ട് പലപ്പോഴും താരം പരിഹസിക്കപ്പെടാറുണ്ടായിരുന്നു. സ്വന്തം വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന മലയാളത്തിലെ നടന്‍ എന്നൊക്കെ ചിലര്‍ കളിയാക്കാറുണ്ട്. എന്നാലിപ്പോള്‍ പെണ്‍മക്കളിലൂടെ അഭിമാനമുള്ള പിതാവാണെന്ന് താരം തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

krishnakumar

കഴിഞ്ഞ ദിവസങ്ങളില്‍ മക്കളില്‍ ഓരരുത്തരുടെ കൂടെയുള്ള ചിത്രങ്ങളുമായിട്ടാണ് കൃഷ്ണ കുമാര്‍ എത്തിയത്. ആദ്യം രണ്ടാമത്തെ മകളായ ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണയുടെ കൂടെയുള്ള ചിത്രമാണ് പങ്കുവെച്ചത്. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാന്‍ തന്ന ദൈവത്തിന് നന്ദിയെന്നും പറഞ്ഞായിരുന്നു നടന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

പിന്നാലെ ഇളയമകള്‍ ഹന്‍സികയുടെ കൂടെയുള്ള ഫോട്ടോയും പങ്കുവെച്ചു. 'ഹന്‍സിക, വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങള്‍ തമ്മില്‍ 37 വയസ്സ് വ്യത്യാസം. പക്ഷെ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാള്‍ ഈ ഭൂമിയില്‍ സഞ്ചരിച്ച പോലെ. അനുഭവങ്ങള്‍ ഉള്ളതുപോലെ.

പക്വത അധികമുള്ള ഒരാളെ പോലെ. കുടുംബത്തിലെ 6 പേരില്‍ ഏറ്റവും അധികം ക്ഷമയുള്ള ആള്‍. അവളില്‍ നിന്നും പലതും ചോദിച്ചു മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്. ഒരു പിതാവെന്ന നിലയില്‍ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ട്. ദൈവത്തിനു നന്ദിയെന്നാണ്' ഇളയമകളെ പറ്റി നടന്‍ പറഞ്ഞത്.

ഇപ്പോഴിതാ മൂന്നാമത്തെ മകളായ ഇഷാനിയെ കുറിച്ചുള്ള എഴുത്തുമായിട്ടാണ് കൃഷ്ണ കുമാര്‍ എത്തിയിരിക്കുന്നത്. 'എല്ലാ വീടുകളിലും ഒരേ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന മക്കള്‍ തികച്ചും വ്യത്യസ്തരായി കാണാറുണ്ട്. ഇവിടെയും അങ്ങനെ തന്നെ. നാല് മക്കളില്‍ വ്യക്തതയും, ചിട്ടയും ഏറ്റവും കൂടുതലുള്ളവള്‍.. ഇഷാനി. വിശ്വാസ്യതയുടെ പര്യായം.

krishnakumar

ഒരു കാര്യം ഏല്‍പ്പിച്ചാല്‍ അത് കൃത്യമായി ചെയ്തിരിക്കും. ഇതുവരെ കള്ളം പറഞ്ഞു കണ്ടിട്ടില്ല. പക്ഷെ എല്ലാം സാവധാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാള്‍.

യാത്രകളില്‍ ഹോട്ടലില്‍ കയറിയാല്‍ നമ്മള്‍ കഴിച്ചു കഴിഞ്ഞാലും അവള്‍ക്കായി കാത്തു നില്‍ക്കണം. മറ്റു മക്കളേ പോലെ സുന്ദരിയായ ഇഷ്‌നിയെയും എനിക്ക് ഒരുപാടു ഇഷ്ടം. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു...' എന്നും പറഞ്ഞാണ് കൃഷ്ണ കുമാര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പെണ്മക്കള്‍ പുണ്യമാണ്, അച്ഛന്റെ ഭാഗ്യമാണ് ഈ മക്കള്‍, നാല് പെണ്‍കുട്ടികളെ വളര്‍ത്തി വലുതാക്കിയ നിങ്ങളൊരു മഹാനാണ്... എന്നിങ്ങനെ കൃഷ്ണ കുമാറിനെ വാഴ്ത്തി പറഞ്ഞ് കൊണ്ടാണ് ആരാധകര്‍ കമന്റുകളുമായി എത്തിയത്. പിന്നെ ഇഷാനിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളിലും ഒരു ആരാധകന്‍ വ്യക്തത വരുത്തി.

ഇഷാനി കാര്യങ്ങള്‍ സാവധാനം ചെയ്യുന്നത് ഒരിക്കലും കുറവല്ല. എല്ലാം ഭംഗിയായും കൃത്യതയോടും ചെയ്യാന്‍ മിടുക്കി ഇവളാണ്. ഇവള്‍ ചെയ്യുന്ന ഓരോ കാര്യത്തിലും അങ്ങേയറ്റം പൂര്‍ണത ഉണ്ടാവും. അത് മനസിലാക്കിയ മാതാപിതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായിട്ടും ആരാധകന്‍ പറയുന്നു.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X