മൂന്ന് മക്കൾക്കും രക്ഷിതാവിന്റെ സ്ഥാനത്താണ് ഇവള്‍! വീട്ടിലെ കാര്യങ്ങളൊക്കെ നോക്കുന്ന മകളാണ് അഹാന; കൃഷ്ണ കുമാർ
നടന്‍ എന്നതിലുപരി സുന്ദരിമാരായ നാലുപെണ്‍മക്കളുടെ പിതാവാണ് കൃഷ്ണ കുമാര്‍. മക്കളായി പെണ്‍കുട്ടികള്‍ മാത്രമുള്ളതിന്റെ പേരില്‍ പലപ്പോഴും നടന്‍ വിമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍ അവരിലൂടെ അറിയപ്പെടുന്നതിന്റെ സന്തോഷത്തിലാണ് താരം. മുന്‍പ് പലപ്പോഴും മക്കളുടെ നേട്ടെ കുറിച്ച് കൃഷ്ണ കുമാര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ മക്കളെ കുറിച്ചുള്ള ചില എഴുത്തുകളുമായിട്ടാണ് നടന്‍ എത്തിയത്. ഓരോ പെണ്‍മക്കളുടെയും കൂടെയുള്ള ചിത്രം പങ്കുവെക്കുകയും അവര്‍ എങ്ങനെയാണെന്നുള്ള കാര്യങ്ങളും പറഞ്ഞിരുന്നു. ഇളയ മൂന്ന് മക്കള്‍ക്ക് ശേഷം ഏറ്റവുമൊടുവില്‍ മൂത്തമകളും നടിയുമായ അഹാന കൃഷ്ണയെ പറ്റിയാണ് നടന്‍ പറഞ്ഞിരിക്കുന്നത്.

'അഹാന... വീട്ടിലെ മൂത്തമകള്‍ എന്നു മാത്രമല്ല വീട്ടുകാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇടപെടുന്ന മകള്‍. നേതൃപാടവം ഉള്ള ആള്‍. ഏതുകാര്യവും തുടങ്ങിവെച്ചാല്‍ കൃത്യതയോടെയും ഭംഗിയായും ചെയ്തു തീര്‍ക്കുവാന്‍ കഴിവുള്ള മകള്‍. മറ്റു 3 മക്കള്‍ക്കും ഞങ്ങളുടെ ആഭാവത്തില്‍ ആഹാന ഒരു രക്ഷിതാവിന്റെ സ്ഥാനത്താണ്.
എല്ലാം ഒരു ദൈവാധീനമാണെന്ന് വിശ്വസിക്കുന്നു. ഞങ്ങളെ ഒരുപാടു സ്നേഹിക്കുകയും ഞങ്ങളുടെ നന്മക്കായി പ്രര്‍ഥിക്കുകയും ചെയ്യുന്ന എല്ലാ സഹോദരങ്ങള്‍ക്കും നന്മകള്‍ നേരുന്നു.' എന്നും പറഞ്ഞാണ് കൃഷ്ണ കുമാര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പെണ്‍കുട്ടികള്‍ എന്നും അച്ഛന്റെ രാജകുമാരി ആണ്. താങ്കളുടെ കുടുംബത്തിലെ മക്കള്‍ എല്ലാവരും സുന്ദരികളും കഴിവ് ഉള്ളവരും ആണ് എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.. എന്നിങ്ങനെ കൃഷ്ണ കുമാറിനും കുടുംബത്തിനും ആശംസകള്‍ അറിയിച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്.
നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരന്‍ കൂടിയാണ് കൃഷ്ണ കുമാര്‍. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് സ്ഥാനര്‍ഥിയായി കൃഷ്ണ കുമാര്‍ മത്സരിച്ചിരുന്നു. വിചാരിച്ചത് പോലെ വിജയിക്കാന്‍ നടന് സാധിക്കാതെ വരികയായിരുന്നു.

മലയാള സിനിമയിലെ ഏറ്റവും വലിയ താരകുടുംബങ്ങളില്‍ ഒന്നാണ് കൃഷ്ണ കുമാറിന്റേത്. നടന്റെ പാതയിലൂടെ ആദ്യം സിനിമയിലേക്ക് എത്തുന്നത് മൂത്തമകള്‍ അഹാനയാണ്. നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള നടി ഇന്ന് മലയാളത്തിലെ പ്രമുഖ യുവനടിമാരില്‍ ഒരാളാണ്. ഇതിന് പുറമേ മോഡലിങ്ങിലും വ്‌ളോഗിങ്ങിലുമൊക്കെ നടി സജീവമാണ്.
അഹാനയുടെ പാതയിലൂടെ വൈകാതെ മൂന്ന് അനിയത്തിമാരും സജീവമായി. ഇളയ രണ്ട് അനിയത്തിമാര്‍ ഇതിനകം സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു. ഇതിന് പുറമേ നാല് പേരും യൂട്യൂബ് ചാനലില്‍ സജീവമാണ്. തങ്ങളുടെ വിശേഷങ്ങളും കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളുമൊക്കെ താരപുത്രിമാര്‍ പങ്കുവെക്കാറുണ്ട. അതുപോലെ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും ഈ മേഖലയില്‍ സജീവമാണ്.
വൈകാതെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ വിവാഹിതയാവാന്‍ പോവുകയാണെന്നതാണ് കുടുംബത്തിലെ പുതിയ വിശേഷം. അഹാന കരിയറുമായി തിരക്കുകളിലായത് കൊണ്ട് ഉടനെ വിവാഹമെന്ന തീരുമാനമില്ല. കുടുംബജീവിതം ഇഷ്ടപ്പെടുന്നതിനാലാണ് അനിയത്തി വിവാഹിതയാവുന്നത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് ദിയ വിവാഹിതയാവാന്‍ ഒരുങ്ങുന്നതും.


Click it and Unblock the Notifications











