ഒരുപാട് പണം ഇതിൽ നിന്നും വരുന്നു, വീട്ടിലെ സ്ത്രീകൾ ധനമുണ്ടാക്കുമ്പോൾ; വിമർശനങ്ങൾക്കിടെ കൃഷ്ണ കുമാർ
സോഷ്യൽ മീഡിയയിലൂടെ ജീവിതം മാറി മറിഞ്ഞവരാണ് കൃഷ്ണ കുമാർ കുടുംബം. കൃഷ്ണ കുമാറിന്റെ നാല് മക്കളും ഇൻഫ്ലുവൻസേർസായി വൻ ജനപ്രീതി നേടി. ഭാര്യ സിന്ധു കൃഷ്ണയും യൂട്യൂബ് ചാനലുമായി സജീവമാണ്. ലോക്ഡൗൺ കാലത്ത് നിരവധി പേർ സോഷ്യൽ മീഡിയയിൽ താരങ്ങളായി മാറിയെങ്കിലും കാല ക്രമേണ ഇവരുടെ ജനശ്രദ്ധ കുറയുകയാണുണ്ടായത്. എന്നാൽ കൃഷ്ണ കുമാർ കുടുംബത്തിന് സംഭവിച്ചത് മറിച്ചാണ്. നാൾക്ക് നാൾ ഇവർക്ക് ലഭിക്കുന്ന ജനശ്രദ്ധ കൂടുന്നതല്ലാതെ കുറയുന്നതല്ല.
സോഷ്യൽ മീഡിയ വഴി വലിയ വരുമാനം താരകുടുംബത്തിന് ലഭിക്കുന്നുണ്ട്. പരസ്യങ്ങൾ, യൂട്യൂബ് വീഡിയോ മോണിറ്റെെസേഷൻ എന്നിവയ്ക്കെല്ലാം പുറമെ ബിസിനസിലൂടെയും ഇവർക്ക് വലിയ വരുമാനമുണ്ട്. ഓണക്കാലത്ത് അഹാനയും സഹോദരിമാരും ചെയ്യുന്ന ആഡുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് കൃഷ്ണ കുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കർമ ന്യൂസിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

സിനിമയിൽ നായകൻ ആദ്യം വരും, പിന്നെയാണ് നായികയെ ഫിക്സ് ചെയ്യുക. ഇതിനകത്ത് (സോഷ്യൽ മീഡിയ ആഡുകൾ) നേരെ തിരിഞ്ഞ് തുടങ്ങി. ധാരാളം പണം വരും. ലോക്കൽ ക്ലെെന്റ്സും ഇന്റർനാഷണൽ ക്ലെെന്റ്സുമുണ്ട്. മലയാളികൾ ഇല്ലാത്ത രാജ്യമില്ല. ഗൾഫിലുള്ള ഒരു പ്രൊഡക്ടിന്റെ മുതലാളി പരസ്യം ചെയ്യാനാഗ്രഹിക്കുമ്പോൾ മലയാളിയായ ഇൻഫ്ലുവൻസറെ നോക്കും. ഇൻസെെറ്റുകൾ നോക്കുമ്പോൾ എന്റെ മക്കളുടെ പേര് വരുന്നു. സ്വാഭാവികമായും ആഡ് വരുന്നു. ആഡ് വരുമ്പോൾ പണവും. സ്ത്രീകളും കൂടി ധനമുണ്ടാക്കി തുടങ്ങുമ്പോൾ ആ വീട്ടിൽ വലിയൊരു വ്യത്യാസം വരും.
ഞാനൊക്കെ ചെറുതിൽ പിള്ളേരെ വഴക്ക് പറയുകയും അടി കൊടുക്കുകയും ചെയ്യുമായിരുന്നു. നമ്മളതിന് അർഹരാണോ എന്ന് പിന്നെ ചിന്തിച്ചു. സെെസിൽ ചെറുതായിരിക്കും. പക്ഷെ അവരുടെ ആത്മാവ് നമ്മളേക്കാൾ ട്രാവൽ ചെയ്തിട്ടുണ്ടായിരിക്കും. പല കാര്യങ്ങളും ഞാൻ പഠിക്കുന്നത് എന്റെ മക്കളിൽ നിന്നും പുതിയ തലമുറയിലെ പിള്ളേരിൽ നിന്നുമാണ്. അവർ ആരാണ് നമ്മളെ പഠിപ്പിക്കാൻ എന്ന് നമുക്ക് തോന്നും. പക്ഷെ ഞാൻ അവരിൽ നിന്നും പഠിക്കുകയാണ് എന്നും കൃഷ്ണ കുമാർ പറഞ്ഞു. അഹാനയുൾപ്പെടെയുള്ള ഇൻഫ്ലുവൻസർമാർ സ്കിൻകെയർ പ്രൊഡക്ടുകളും മറ്റും ധാർമിക മൂല്യങ്ങളില്ലാതെയാണ് പ്രൊമോട്ട് ചെയ്യുന്നതെന്ന വിമർശനം സോഷ്യൽ മീഡിയയിലുണ്ട്. ഇതിനിടെയാണ് കൃഷ്ണ കുമാറിന്റെ പരാമർശം.

ഈയടുത്താണ് അഹാന കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ, സിന്ധു കൃഷ്ണ എന്നിവർ സിയ എന്ന ക്ലോത്തിംഗ് ബ്രാൻഡുമായി ബിസിനസ് രംഗത്തേക്ക് കടന്ന് വന്നത്. ഒരു വർഷത്തിലേറെ നീണ്ട തയ്യാറെടുപ്പിന് ശേഷമാണ് ഇൻഫ്ലുവൻസേർസ് കുടുംബം ബിസിനസ് സംരഭവുമായി മുന്നോട്ടേക്ക് വന്നത്. ലിമിറ്റഡ് കലക്ഷൻ സാരികൾ ഇവർ വെബ്സെെറ്റിലൂടെ വിൽപ്പനയ്ക്കെത്തിക്കുന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ പലരെയും അത്ഭുതപ്പെടുത്തുന്ന ബിസിനസ് നേട്ടമാണ് ഇവർക്കുണ്ടായത്.
സോഷ്യൽ മീഡിയയിൽ അഹാനയ്ക്കും കുടുംബത്തിനുമുള്ള ജനശ്രദ്ധയാണ് ഇതിന് കാരണം. കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ മറ്റൊരു ബിസിനസ് നടത്തുന്നുണ്ട്. മുത്തശ്ശനായതിന്റെ സന്തോഷത്തിലാണ് കൃഷ്ണകുമാർ. അടുത്തിടെയാണ് ദിയ കൃഷ്ണ അമ്മയായത്. ദിയയുടെ ഡെലിവറി വ്ലോഗ് വലിയ ചർച്ചയായിരുന്നു. ലക്ഷണക്കണക്കിന് പേരാണ് വ്ലോഗ് കണ്ടത്. ഇത് പല ചർച്ചകൾക്കും വഴി വെച്ചു. പ്രസവ സമയത്ത് ലേബർ റൂമിൽ ദിയക്ക് വീട്ടുകാരുടെ സാമീപ്യം ലഭിച്ചത് നിരവധി പേർ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications