അന്ന് അമ്മയോട് ദേഷ്യപ്പെട്ടത് ഇപ്പോൾ ആലോചിക്കാറുണ്ട്; പക്വതയില്ലായിരുന്നു; കൃഷ്ണകുമാർ

സോഷ്യൽ മീഡിയയിലൂടെ ജനസ്വീകാര്യത ലഭിച്ച കൃഷ്ണകുമാറും കുടുംബവും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ നാല് മക്കളും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. മൂത്ത മകൾ അഹാന ഇന്ന് മലയാളത്തിലെ മുൻനിര നായിക നടിയും. സോഷ്യൽ മീഡിയയിൽ നിന്നും ആദ്യം മാറി നിന്ന ഭാര്യ സിന്ധുവും ഇപ്പോൾ യൂട്യൂബ് ചാനലിൽ സജീവമാണ്. കൃഷ്ണകുമാറിന്റെ 55ാം പിറന്നാൾ ദിനം ആഘോഷിച്ചിരിക്കുകയാണ് കൃഷ്ണകുമാർ.

പിറന്നാൾ ദിനം കേക്ക് മുറിച്ച് ആഘോഷിച്ച കുടുംബം ഇതിന്റെ ദൃശ്യങ്ങൾ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ദിനത്തിൽ അന്തരിച്ച തന്റെ അമ്മയെക്കുറിച്ച് കൃഷ്ണകുമാർ സംസാരിച്ചു. അമ്മയുടെ നാൽപതുകളിൽ ജനിച്ച മകനാണ് ഞാൻ. പ്രായത്തിന്റെ അവശതകൾ അമ്മയ്ക്കുണ്ടെന്ന് ചെറിയ പ്രായത്തിൽ മനസ്സിലാക്കാൻ പറ്റിയില്ലെന്ന് കൃഷ്ണകുമാർ തുറന്ന് പറഞ്ഞു.

Krishna Kumar

'അന്ന് പിറന്നാൾ ആഘോഷമില്ല. പിറന്നാൾ ദിനത്തിൽ അച്ഛനും അമ്മയും അമ്പലത്തിൽ പോയി അർച്ചന നടത്തും. അത് കഴിഞ്ഞ് അമ്മ പായസമുണ്ടാക്കും. അമ്മ നല്ല ഭക്ഷണമാണുണ്ടാക്കിയിരുന്നത്. അവ മിസ് ചെയ്യുന്നു എന്നതിനപ്പുറം അന്നത്തെ അറിവില്ലായ്മയാണ് ഇപ്പോൾ ആലോചിക്കാറ്. അമ്മ നല്ല ഭക്ഷണമുണ്ടാക്കി വെക്കും. എന്തോന്ന് ഉണ്ടാക്കി വെക്കുന്നു, രാവിലെ ഉപ്പുമാവ്. വേറൊന്നും ഉണ്ടാക്കിക്കൂടെ എന്നൊക്കെ ഞാൻ പറയുമായിരുന്നു'

'യഥാർത്ഥത്തിൽ എന്ത് പ്രയാസമാണ് ഒരു കടലക്കറി ഉണ്ടാക്കാൻ. അമ്മയ്ക്കാണെങ്കിൽ പ്രായവുമായി. അവരോടാണ് നമ്മളിങ്ങനെ കാണിച്ചത്. ഞാനൊരിക്കലും അമ്മ കഴിച്ചോ അമ്മയ്ക്ക് വിശപ്പുണ്ടോ എന്നൊന്നും ചോദിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ അത് ആലോചിക്കുന്നു. അന്നത്തെ പക്വതക്കുറവായിരിക്കാം'

Krishna Kumar

'ചില അമ്മയും മക്കളും വളരെ കെയറിംഗാണ്. എന്റെ അമ്മയ്ക്കും സ്നേഹമുണ്ടായിരുന്നു. പക്ഷെ അമ്മ പ്രായം ചെന്ന് കല്യാണം കഴിച്ചത് കൊണ്ട് എന്നെ ഓമനിച്ചൊന്നുമല്ല വളർത്തിയത്. മോനേ, കുട്ടാ എന്നൊന്നും വിളിച്ചിട്ടില്ല. കിച്ചു എന്ന് വിളിക്കും. അമ്മയെ അടുക്കളയിൽ സഹായിക്കാൻ ഇഷ്ടമായിരുന്നു. അതൊക്കെ ഇന്നും ഓർമ്മയുണ്ട്,' കൃഷ്ണ കുമാർ പറ‍ഞ്ഞു.

അമ്മായിയമ്മയെക്കുറിച്ച് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും സംസാരിച്ചു. നല്ല സ്ത്രീയായിരുന്നു അവർ. അമ്മ മരിച്ചിട്ട് ഒമ്പത് വർഷങ്ങളാവുന്നെന്നും സിന്ധു ഓർത്തു. അമ്മ കൃഷ്ണകുമാറിന് ഉണ്ടാക്കിക്കൊടുക്കാറുണ്ടായിരുന്ന കറിയും പിറന്നാൾ ദിനത്തിൽ സിന്ധു വീട്ടിലൊരുക്കി. സന്തോഷകരമായ പിറന്നാൾ ദിന വീഡിയോയ്ക്ക് താഴെ നിരവധി പേർ ആശംസകളുമായെത്തി.

കൃഷ്ണകുമാറിന്റെ കുടുംബ വിശേഷങ്ങളെല്ലാം ആരാധക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അടുത്തിടെയാണ് അച്ഛനെയും അമ്മയെയും കുറിച്ച് അഹാന കൃഷ്ണ സംസാരിച്ചത്. ആത്മവിശ്വാസം നൽകിയാണ് ഞങ്ങൾ നാല് പേരെയും അച്ഛനുമമ്മയും വളർത്തിയതെന്ന് അഹാന അന്ന് പറഞ്ഞു. പെൺകുട്ടിയായത് കൊണ്ട് നിയന്ത്രണങ്ങളൊന്നും വെച്ചിട്ടില്ല. എനിക്ക് 27 വയസ്സായി. കല്യാണത്തെക്കുറിച്ച് ഇതുവരെയും അച്ഛനോ അമ്മയോ ചോദിച്ചിട്ടില്ല. മക്കളെ കല്യാണം കഴിപ്പിച്ച് വിടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്ന് അവർ കരുതിയിട്ടില്ല.

തന്റെ വിവാഹക്കാര്യം ആരെങ്കിലും ചോദിച്ചാൽ അവൾ ജോളിയായി നടക്കുകയല്ലേ, തോന്നുമ്പോൾ കെട്ടിക്കോളുമെന്നാണ് അച്ഛനും അമ്മയും പറയാറെന്നും അഹാന വ്യക്തമാക്കി. നിലവിൽ അടി എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് അഹാന. ഷൈൻ ടോം ചാക്കോയും അഹാനയും പ്രധാന വേഷത്തിലെത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രോളുകളും താര കുടുംബത്തിന് നേരെ വരാറുണ്ട്. എന്നാൽ ഇതൊന്നും ഇവർ കാര്യമാക്കാറില്ല.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X