തെറ്റിപ്പിരിയാന്‍ ആയിരം അവസരങ്ങളുണ്ടായിരുന്നു! ഞങ്ങള്‍ വഴക്കിടാറുണ്ട്! റീലില്‍ കാണുന്ന പോലെയല്ല എപ്പോഴും
കൃഷ്ണകുമാറും ഭാര്യ സിന്ധുവും പ്രണയ വിവാഹത്തിലൂടെ ഒന്നിച്ചതാണ്. ദൂരദര്‍ശനില്‍ വാര്‍ത്ത വായിക്കുന്ന സമയത്തായിരുന്നു ഇവരുടെ പ്രണയം തുടങ്ങുന്നത്. അമ്മയ്ക്ക് അന്നേ കൃഷ്ണകുമാറിനെ അറിയാമായിരുന്നു. ബോര്‍ഡിംഗ് സ്‌കൂളിലും, വിദേശത്തുമൊക്കെയായിരുന്നു വിദ്യാഭ്യാസ കാലത്ത് സിന്ധു. കോളേജ് കാലത്താണ് നാട്ടിലേക്ക് വന്നത്. അടുത്ത സുഹൃത്തുക്കളായി മാറിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ അധികം പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. കത്തിലൂടെയായിരുന്നു അച്ഛനെയും, അമ്മയേയും അറിയിച്ചത്. അവര്‍ നേരെ കൃഷ്ണകുമാറിനെ മീറ്റ് ചെയ്യുകയായിരുന്നു. കൃഷ്ണകുമാറിന്റെ വിനയം കലര്‍ന്ന പെരുമാറ്റം അവരെയും ആകര്‍ഷിച്ചിരുന്നു.
അവരങ്ങനെ എതിര്‍പ്പൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ കുടുംബത്തിലെ മറ്റ് ചിലരാണ് ഇത് വേണ്ടെന്ന് പറഞ്ഞ് രംഗത്ത് വന്നത്. വ്‌ളോഗിലൂടെയായി പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും, വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം സിന്ധു കൃഷ്ണ വാചാലയാവാറുണ്ട്. മക്കളുടെ ജനനവും, തുടക്കത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും അവര്‍ തുറന്നുപറയാറുണ്ട്. ഇപ്പോഴിതാ സിന്ധുവിനെക്കുറിച്ച് വാചാലയായിരിക്കുകയാണ് കൃഷ്ണകുമാര്‍ വെറൈറ്റി മീഡിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം കുടുംബത്തെക്കുറിച്ച് വാചാലനായത്.

വ്‌ളോഗില്‍ കാണുമ്പോള്‍ ഞങ്ങള്‍ മാതൃക ദമ്പതികളാണ്. എന്നാല്‍ ഞങ്ങള്‍ക്കിടയിലും പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. വീഡിയോ എടുക്കുന്നതിന് തൊട്ടുമുന്നെ വരെ വഴക്കിട്ടവരാവും. വീട്ടിലൊരു ഹിഡണ്‍ ക്യാമറ വെച്ചാല്‍ അറിയാം യഥാര്‍ത്ഥ സ്വാഭാവം. വിയോജിപ്പുകളും എതിര്‍പ്പുകളുമൊക്കെ സ്വഭാവികമാണ്. അങ്ങനെ എതിര്‍ക്കാന്‍ ആളുണ്ടാവുന്നത് നല്ലതാണ്. തെറ്റിപ്പിരിയാന്‍ ആയിരം തവണ അവസരങ്ങളുണ്ടായിട്ടുണ്ട് എന്ന് മുന്‍പ് സിന്ധു പറഞ്ഞിട്ടുണ്ട്.
അത് ശരിയാണ്. അസാമാന്യ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ എങ്ങനെയെങ്കിലും ഒന്നിച്ച് മുന്നോട്ട് പോവണം എന്നാണ് എനിക്ക് പറയാനുള്ളത്. ഒന്നിച്ച് നില്‍ക്കുമ്പോള്‍ കിട്ടുന്നൊരു ആസപ്റ്റന്‍സ് സെപ്പറേറ്റായാല്‍ കിട്ടില്ല. ഫിസിക്കല്‍ അബ്യൂസോ, ഉപദ്രവമോ ഒന്നും പാടില്ല. അല്ലാതെയുള്ള പ്രശ്‌നങ്ങളാണെങ്കില്‍ പറഞ്ഞ് പരിഹരിച്ച് മുന്നോട്ട് പോവുക. അല്ലെങ്കിലുണ്ടല്ലോ അംഗീകാരത്തിന്റെ പ്രശ്‌നം വരും. ഫാമിലി ലൈഫ് എന്ന് പറയുന്നത് ഭയങ്കര ആസപ്റ്റന്‍സുള്ള കാര്യമാണ്. മക്കളോട് ഞാന്‍ ഇതേക്കുറിച്ചൊക്കെ പറയാറുണ്ട്.
നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാരോടും പറയണെന്നും പറയാറുണ്ട്. ദൈവം തരുന്നൊരു ഭാഗ്യമാണ് ഫാമിലി ലൈഫ്. രാഷ്ട്രീയത്തിലായാലും, സെറ്റിലായാലും, എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും, വീട്ടില്‍ വന്ന് കയറുമ്പോള്‍ സന്തോഷവും, സമാധാനവും വേണം. അതുംകൂടി ഇല്ലായെങ്കില്‍ പെട്ടുപോവും. എല്ലാം തുടങ്ങേണ്ടത് വീട്ടില്‍ നിന്നാണ്. കുടുംബത്തെ നയിക്കുന്നവര്‍ക്കേ നാട് നന്നാക്കാന്‍ പറ്റൂ. തുടക്കം വീട്ടില്‍ നിന്നാവണം എനിക്ക് പറയാനുള്ളത്. സിന്ധു ഞങ്ങളുടെ വീട്ടിലെ മാനേജറാണ്. എല്ലാം മാനേജ് ചെയ്യുന്നത് പുള്ളിക്കാരിയാണ്. മക്കളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് പുള്ളിക്കാരിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മക്കളുടെ വിവാഹത്തെക്കുറിച്ച് ആധിയൊന്നുമുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്. അതെല്ലാം അവരുടെ തീരുമാനം. ഓസിയുടേതായിരിക്കും ആദ്യത്തെ വിവാഹം എന്നറിയാമായിരുന്നു. അശ്വിനെക്കുറിച്ച് പറഞ്ഞതിന് ശേഷമായിരുന്നു കല്യാണച്ചെലവുകള്‍ സ്വന്തമായി എടുത്തോളാം എന്നും പറഞ്ഞത്. കേട്ടല്ലേ, ഇനിയുള്ളവരും ഇങ്ങനെ തന്നെയായിരിക്കണം എന്നായിരുന്നു പറഞ്ഞത്. അഹാന ഇപ്പോള്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് മെസേജ് അയച്ചിരുന്നു. നിമിഷിനെ കാലങ്ങളായി അറിയാവുന്നതാണ്. ആ കുടുംബവുമായും ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











