അശ്വിനോട് അഹാനയ്ക്ക് വിരോധമില്ല! വീട്ടിലെ സന്തോഷം ഓസിയിലാണ്! മരുമകനെക്കുറിച്ച് കൃഷ്ണകുമാര്‍

കുടുംബത്തെക്കുറിച്ചും, മക്കളെക്കുറിച്ചും പറഞ്ഞുള്ള കൃഷ്ണകുമാറിന്റെ അഭിമുഖം കഴിഞ്ഞ ദിവസം വൈറലായിരുന്നു. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഭാര്യയുടെ പിന്തുണയെക്കുറിച്ചും, മക്കളുടെ വളര്‍ച്ചയെക്കുറിച്ചും, ദിയയുടെ വിവാഹത്തെക്കുറിച്ചും, അഹാനയെക്കുറിച്ചും, നിമിഷിനെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചിരുന്നു. ഞങ്ങളുടെ വീട്ടിലെ അച്ചുതണ്ട് സിന്ധുവാണ്. നാല് മക്കള്‍ വളരുന്ന സമയത്ത് നാല് സ്ഥലത്ത് സിന്ധുവിനെ കാണാം. ഇതെങ്ങനെ മാനേജ് ചെയ്യുന്നു എന്നറിയില്ല. ഈ നാല് പിള്ളേരെ നോക്കുന്നതായിരുന്നില്ല. ഈ ഭര്‍ത്താവിനെ നോക്കുന്നതാണ്, നിങ്ങളെ മാനേജ് ചെയ്യുന്നതാണ് എനിക്ക് ബുദ്ധിമുട്ടാണ് എന്ന് സിന്ധു പറയാറുണ്ട്.

തെറ്റിപ്പിരിയാന്‍ ആയിരം അവസരങ്ങളുണ്ടായിരുന്നു! ഞങ്ങള്‍ വഴക്കിടാറുണ്ട്! റീലില്‍ കാണുന്ന പോലെയല്ല എപ്പോഴും
തെറ്റിപ്പിരിയാന്‍ ആയിരം അവസരങ്ങളുണ്ടായിരുന്നു! ഞങ്ങള്‍ വഴക്കിടാറുണ്ട്! റീലില്‍ കാണുന്ന പോലെയല്ല എപ്പോഴും

ഹന്‍സികയുടെ ഡിസിഷന്‍ മേക്കിംഗ് പവര്‍ എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. മക്കള്‍ക്കെല്ലാം അവരുടേതായ ബെസ്റ്റ് ക്വാളിറ്റിയുണ്ട്. ഞങ്ങളുടെ വീട്ടില്‍ ആരും വലുതല്ല, ആരും ചെറുതല്ല. പുതിയ തലമുറ ഫാസ്റ്റാണ്, നമ്മള്‍ അവരുടെ കൂടെ പോവുക. എന്നാലേ നമുക്ക് അപ്‌ഡേറ്റാവാന്‍ പറ്റുകയുള്ളൂ. പേരന്‍സിന് അനുഭവങ്ങള്‍ ഉണ്ടെന്ന് മക്കള്‍ മനസിലാക്കിയാല്‍ എല്ലാം ശരിയായി. അവര്‍ ചെയ്യുന്ന ശരികള്‍ക്കൊപ്പം നിന്നാല്‍ നമുക്കൊരു പ്രശ്‌നവുമില്ല. എല്ലാവരിലും നല്ലൊരു വശമുണ്ട്. അത് അംഗീകരിക്കാനും, കാണാനും മനസുണ്ടായാല്‍ മതി. ഇന്നത്തെ തലമുറ കള്ളം പറയില്ല എന്നതാണ് എന്റെ അനുഭവം.

Krishna Kumar about Aswin Ganesh
Photo Credit: Krishna Kumar / Facebook

മക്കളെ വിശ്വസിക്കുന്ന പേരന്‍സാണ് ഞങ്ങള്‍. എന്ത് ചെയ്താലും കൂടെ നില്‍ക്കാറുമുണ്ട്. അവര്‍ ചെയ്യുന്നത് ശരിയാണ് എന്ന് കരുതി കൂടെ നില്‍ക്കുക. കാര്യങ്ങള്‍ തുറന്നുപറയാനുള്ളൊരു സ്‌പേസ് നല്‍കുക. മക്കള്‍ക്കെന്തും തുറന്നുപറയാന്‍ പറ്റുന്ന പേരന്‍സാവുക. മൂന്നാമതൊരാളോട് തുറന്നുപറയേണ്ട സാഹചര്യം നല്ലതല്ല. എന്ത് വന്നാലും കൂടെ നില്‍ക്കും, അതിന് പരിഹാരമുണ്ടല്ലോ എന്നാണ് ഞാന്‍ പറയാറുള്ളത്.

ഗ്യാസ് കിട്ടാനില്ല! പുകമണം സഹിക്കണമെന്ന് അപേക്ഷ! ചിത്രയുടെ മെസേജിനെക്കുറിച്ച് പത്മകുമാര്‍
ഗ്യാസ് കിട്ടാനില്ല! പുകമണം സഹിക്കണമെന്ന് അപേക്ഷ! ചിത്രയുടെ മെസേജിനെക്കുറിച്ച് പത്മകുമാര്‍

വീടിന്റെ സന്തോഷം എന്ന് പറഞ്ഞാല്‍ ഓസിയിലാണ്. റിയല്‍ ഹാപ്പിനെസ്. അവള്‍ വന്നാല്‍ ചിരിപ്പിച്ച് കൊല്ലും. വീട്ടിലൊരു ഓളമുണ്ടാക്കുന്നത് അവളാണ്. വലിയ എന്തെങ്കിലും വിഷയമുണ്ടായാലും ടിവിയുടെ മുന്നില്‍ വന്ന് കഴിഞ്ഞ് ഏതെങ്കിലും കോമഡി രംഗം കണ്ടോണ്ടിരുന്ന് പൊട്ടിച്ചിരിക്കും. പോലീസ് കേസും മറ്റുമൊക്കെയായപ്പോള്‍ നമ്മളാണെങ്കില്‍ നാളെ എന്ത് സംഭവിക്കും എന്ന ആശങ്കയിലായിരുന്നു. അവള്‍ പോപ്‌കോണൊക്കെ കഴിച്ച് ചിരിച്ചിരിക്കും. കരഞ്ഞ് ആശുപത്രിയിലൊക്കെ പോയതൊക്കെ അവളങ്ങ മറക്കും. അവള്‍ വന്നാല്‍ പിന്നെ കോമഡിക്ക് ഒരു രക്ഷയുമില്ല.

മക്കളെല്ലാവരും ഗേളിഷ് തന്നെയാണ്. അമ്മയില്‍ നിന്നും കിട്ടിയ സ്വാധീനമാണ്. സീരിയല്‍ ഷൂട്ടൊക്കെയായി നല്ല തിരക്കിലായിരുന്നു അന്ന്. ഓടെടാ ഓട്ടമെന്ന കാലമായിരുന്നു എനിക്ക്. കൊച്ചിയിലായിരുന്നു മിക്കപ്പോഴും ഷൂട്ട്. മക്കളെ കാണാനായി ഓടി വരും. അതുപോലെ തന്നെയങ്ങ് പോവുകയും ചെയ്യും. അശ്വിന്‍ ഒരു പാവം ക്യാരക്ടറാണ്. ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് എല്ലാവരും പെരുമാറുന്നത്. അശ്വിന്‍ അത് ചെയ്യണേയെന്ന് അഹാന പറയുന്നത് ഓര്‍ഡര്‍ ചെയ്യുന്നതല്ല. അവള്‍ പൊതുവെ അങ്ങനെ ശീലിച്ച ആളാണ്. അര്‍ജുനെ പിന്നെ സ്‌കൂള്‍ കാലഘട്ടം മുതലേ ഞങ്ങള്‍ക്ക് അറിയാവുന്നതാണ്.

സിന്ധുവിന്റെ വ്‌ളോഗ് എഡിറ്റഡൊന്നുമല്ല. അതങ്ങ് പോവുന്നു എന്നേയുള്ളൂ. എന്താണോ നടക്കുന്നത് അതങ്ങ് കാണിക്കുന്നു എന്നേയുള്ളൂ. അശ്വിന് ചിക്കന്‍ കാല്‍ കൊടുത്തില്ല എന്ന വിമര്‍ശനങ്ങളൊന്നും ഞങ്ങളെ ബാധിച്ചിട്ടില്ല. ഞാന്‍ നിലത്ത് കുഴി കുഴിച്ച് ചോറ് കൊടുക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് ജാതീയമായിട്ട് വ്യാഖ്യാനിച്ചു. എന്നെ വിറ്റിട്ടാണെങ്കിലും ആളുകള്‍ അന്ന് പൈസയുണ്ടാക്കിയിട്ടുണ്ട്. അതോര്‍ക്കുമ്പോള്‍ എനിക്ക് സന്തോഷം എന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.

More from Filmibeat

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X