അഹാനയ്ക്ക് മുന്‍പെ ദിയ കല്യാണം കഴിച്ചപ്പോള്‍! അന്ന് മക്കള്‍ക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ച് കൃഷ്ണകുമാര്‍

കൃഷ്ണകുമാറും കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇവരുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെയായി വൈറലായി മാറാറുണ്ട്. രണ്ടാമത്തെ മകളായ ദിയ കൃഷ്ണ ആയിരുന്നു ആദ്യം വിവാഹിതയായത്. അടുത്ത സുഹൃത്തായ അശ്വിന്‍ ഗണേഷിനെയായിരുന്നു ദിയ വിവാഹം ചെയ്തത്. പാര്‍ട്‌നറിനെ തിരഞ്ഞെടുത്തത് മുതല്‍ എല്ലാ കാര്യങ്ങളും ദിയ സ്വന്തമായാണ് ചെയ്തത്. കല്യാണത്തിലെ ചടങ്ങുകളെല്ലാം തീരുമാനിച്ചത് ദിയയും അശ്വിനുമായിരുന്നു. ഇപ്പോഴിതാ മകളുടെ വിവാഹത്തെക്കുറിച്ചുള്ള കൃഷ്ണകുമാറിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നിമിഷിനെ അന്നേ അറിയാം! അഹാന കല്യാണം കഴിക്കണമെന്ന് മെസേജ് അയച്ചു! ഒരൊറ്റ കാര്യമാണ് പറഞ്ഞതെന്ന് കൃഷ്ണകുമാര്‍
നിമിഷിനെ അന്നേ അറിയാം! അഹാന കല്യാണം കഴിക്കണമെന്ന് മെസേജ് അയച്ചു! ഒരൊറ്റ കാര്യമാണ് പറഞ്ഞതെന്ന് കൃഷ്ണകുമാര്‍

എന്റെ അച്ഛനായിരുന്നു വീട്ടിലെ മൂത്ത ആള്‍. പക്ഷേ, ഏറ്റവും ഒടുവിലായിരുന്നു അച്ഛന്റെ കല്യാണം. ചേട്ടനേക്കാള്‍ മുന്‍പെ കല്യാണം കഴിച്ചത് ഞാനാണ്. 36ാം വയസിലായിരുന്നു പുള്ളിയുടെ കല്യാണം. ഞാന്‍ അതിനും 10 വര്‍ഷം മുന്നെ കല്യാണം കഴിച്ചു. ഞങ്ങളുടെ മക്കളുടെ കാര്യത്തിലും അങ്ങനെ സംഭവിച്ചു. അഹാനയ്ക്ക് മുന്നെ ഓസി കല്യാണം കഴിച്ചു. എന്നെ സംബന്ധിച്ച് അതൊരു സ്വഭാവിക സംഭവമായിരുന്നു. നിങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും കല്യാണം കഴിക്കാം. ആരെ വേണമെങ്കിലും കഴിക്കാം. അതിലൊന്നും എനിക്കൊരു വിയോജിപ്പുമില്ല.

Krishna Kumar about Diya Krishna s wedding
Photo Credit: Diya Krishna/ Instagram

ദിയയ്ക്ക് വേറെ ആരോ ആയിട്ട് പ്രണയമുണ്ടായിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി ഞാനും അത് കണ്ടിരുന്നു. ഇന്ന ആളെ കല്യാണം കഴിക്കണമെന്ന് എന്നോട് ഒരു ദിവസം പറയുകയായിരുന്നു. അച്ഛാ എനിക്ക് ചെറിയ കല്യാണം മതി. 100 പേരെയേ വിളിക്കുന്നുള്ളൂ. അപ്പോള്‍ അച്ഛന്‍ അഞ്ചുപേരെ വിളിച്ചാല്‍ മതി എന്ന് എന്നോട് പറഞ്ഞു. അച്ഛനും അമ്മയും ഒന്നും ചെലവാക്കണ്ട. എല്ലാം ഞങ്ങള്‍ നോക്കിക്കോളാം എന്ന് പറഞ്ഞിരുന്നു. അതാണ് എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത്. കേട്ടല്ലോ, ഇങ്ങനെ വേണം നിങ്ങളും ചെയ്യാന്‍ എന്നായിരുന്നു ഞാന്‍ മറ്റുള്ളവരോട് പറഞ്ഞത്.

മൂസക്കായിയുടെ മോളിപ്പോള്‍ ആകാശത്താണ്! ആഗ്രഹിച്ചത് നേടിയെടുത്തു! മോളെക്കുറിച്ച് അഭിമാനം: വിനോദ് കോവൂര്‍
മൂസക്കായിയുടെ മോളിപ്പോള്‍ ആകാശത്താണ്! ആഗ്രഹിച്ചത് നേടിയെടുത്തു! മോളെക്കുറിച്ച് അഭിമാനം: വിനോദ് കോവൂര്‍

എല്ലാവരും അവിടെ ഇരിപ്പുണ്ടായിരുന്നു. ഇക്കാര്യം നിങ്ങള്‍ നിര്‍ബന്ധമായും കേട്ടിരിക്കണം എന്ന് പറഞ്ഞിരുന്നു അവരോട്. കല്യാണം നടക്കണം. സോഷ്യല്‍മീഡിയ ഉള്ളതുകൊണ്ട് എല്ലാവരെയും അറിയിക്കാന്‍ എളുപ്പമാണല്ലോ. അഞ്ച് പേരെന്ന് പറഞ്ഞപ്പോള്‍ എന്റെ ചേട്ടനും, ഭാര്യയും, മകളും, പിന്നെ രണ്ട് സുഹൃത്തുക്കളും. അതോടെ അഞ്ച് പേര്‍ തീരും. അതാണ് കല്യാണം കഴിഞ്ഞ് വലിയ പരാതി വന്നത്്. സിനിമയിലെയും, രാഷ്ട്രീയത്തിലെയും ആളുകളും, ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഉണ്ടായിരുന്നു.

എല്ലാവരുമായും സൗഹൃദത്തിലാണ് ഞാന്‍. തിരുവനന്തപുരത്തെ വലിയ കുടുംബമാണ് ഞങ്ങളുടേത്. കൊവിഡ് കാലത്ത് 25 പേരെയേ വിവാഹത്തിന് പങ്കെടുക്കാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അതില്‍ പെടല്ലേ എന്ന് ആളുകള്‍ പ്രാര്‍ത്ഥിച്ച സമയമുണ്ടായിരുന്നു. ദിയയുടെ കല്യാണം കഴിഞ്ഞപ്പോള്‍ കൃഷ്ണകുമാറേ നമ്മളോടൊക്കെ ഒരു വാക്ക് പറയാമായിരുന്നു കേട്ടോ എന്ന് പരാതി പറഞ്ഞവരുണ്ടായിരുന്നു. കൊവിഡ് കാലത്ത് കല്യാണങ്ങള്‍ക്ക് വിളിച്ചവരൊക്കെ വിളിക്കല്ലേയെന്ന് പറഞ്ഞു. അതില്‍ നിന്നും പഠിച്ചവരാണ് ഞങ്ങള്‍. ഒരു രൂപ കടമില്ലാതെ, അത്യാവശ്യം നന്നായി തന്നെ കല്യാണം നടത്തി. മക്കളുടെ കല്യാണം നടത്തി ബുദ്ധിമുട്ടിലായവരുണ്ട്. എന്തിനാണ് നമ്മള്‍ അങ്ങനെ ചെയ്യുന്നത്. പണമില്ലെങ്കില്‍ ചുരുങ്ങിയ രീതിയില്‍ നടത്തുക. പണമില്ലെങ്കില്‍ ഇല്ലെന്ന് പറയാന്‍ എന്തിനാണ് മടിക്കുന്നത് എന്നുമായിരുന്നു കൃഷ്ണകുമാര്‍ ചോദിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X