Just In
- 1 hr ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 2 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 3 hrs ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 4 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
Don't Miss!
- News
വടക്കു നിന്ന് സിപിഎം,തെക്കു നിന്ന് സിപിഐ;എല്‍ഡിഎഫ് ജാഥകള്‍ 13,14 തിയതികളില്‍
- Sports
IND vs ENG: ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെ? മായങ്ക്, ഹാര്‍ദിക് പുറത്താവും- സാധ്യതാ ടീം നോക്കാം
- Lifestyle
1 സ്പൂണ്‍ ആവണക്കെണ്ണ കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
- Automobiles
കോംപാക്ട് എസ്യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
- Finance
ബൈറ്റ്ഡാൻസ് ഇന്ത്യയിൽ കൂട്ട പിരിച്ചുവിടൽ
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡോര്‍ ലോക്ക് അല്ലെന്ന് കേട്ടതും മകള്‍ ഇറങ്ങി ഓടി; താന്‍ ചിന്തിക്കുന്നതിന് മുന്‍പേ അവള് പ്രവര്‍ത്തിച്ചു താരം
നടി അഹാന കൃഷ്ണയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ വൈറലായത്. ഞായറാഴ്ച രാത്രി നടന്ന സംഭവത്തില്‍ പ്രതികരണവുമായി താരകുടുംബം ഒന്നടങ്കം എത്തിയിരുന്നു. അഹാനയെ കാണണെന്ന ആവശ്യവുമായിട്ടാണ് യുവാവ് തിരുവനന്തപുരത്ത് ശാസ്തമംഗലത്തിനടുത്തുള്ള അഹാനയുടെ വീട്ടിലെത്തുന്നത്.
ആദ്യം അയാളെ പിന്തിരിപ്പിക്കാന് മയത്തില്‍ സംസാരിച്ചെങ്കിലും അതിന് വഴങ്ങാതെ ഗേറ്റ് ചാടി കടന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു എന്ന് പറയുകയാണ് നടന് കൃഷ്ണകുമാറിപ്പോള്‍. താന്‍ ചിന്തിക്കുന്നതിന് മുന്‍പ് വാതിലിന്റെ ഡോര്‍ അടച്ച് എല്ലാവരെയും രക്ഷിച്ചത് ഇളയമകള്‍ ഹന്‍സിക ആണെന്നും വനിതയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ താരം പറയുന്നു.

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഒരു യുവാവ് ഗേറ്റില്‍ അടിച്ച് ബഹളം വയ്ക്കുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചെങ്കിലും മറുപടി നല്‍കാതെ ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടു. ഗേറ്റ് തുറക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ചാടി അകത്ത് കയറുമെന്ന് പറഞ്ഞു. പിന്നാലെ അകത്തേക്ക് ചാടി കയറി അദ്ദേഹം വാതില്‍ ചവിട്ടി പൊളിക്കാന്‍ തുടങ്ങി. ആ സമയത്ത് പോലീസിനെ വിലിച്ചു. പത്ത് മിനുറ്റിനുള്ളില്‍ അയാളെ പോലീസ് അറസ്റ്റ് ചെയ്തു. തുടക്കത്തില്‍ അയാളോട് മയത്തില്‍ സംസാരിച്ച് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ആറടി പൊക്കമുള്ള ഗേറ്റ് അനായാസം ചാടി കടന്ന് വരികയായിരുന്നു.

പൂട്ട് വലിച്ച് ഒടിക്കാന്‍ നോക്കി. ആകെ പ്രശ്നമാക്കി. അയാള്‍ക്ക് മാനസിക രോഗമാണോ ആരാധനയാണോ മയക്ക് മരുന്നിന് അടിമയാണോ എന്നതിനപ്പുറം ഇത്രയും ചെയ്യാന്‍ ഒരുത്തന് സാധിക്കുന്നുണ്ടെങ്കില്‍ അവന് ആള് അപകടകാരിയാണ്. ക്രിമനല്‍ പ്രവര്‍ത്തിയാണ് ചെയ്തത്. അതാണ് ആദ്യം ചെയ്യേണ്ടതെന്നും ബാക്കി കാര്യങ്ങള്‍ പൊലീസിന്റെ അന്വേണത്തില്‍ തെളിയേണ്ടതാണെന്നും കൃഷ്ണകുമാര്‍ പറയുന്നു.

സംഭവം നടക്കുമ്പോള്‍ അഹാന ഒഴികെ എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. ഞാന്‍ അവിടെയില്ലാത്ത ഒരു അവസരത്തിലാണ് ഇയാള്‍ വന്നതെങ്കിലോ? എന്നെ അത്ഭുതപ്പെടുത്തിയത് പെണ്‍കുട്ടികള്‍ ഒരു പ്രശ്നത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന രീതികളാണ്. സംഭവം നടക്കുമ്പോള്‍ 'അപ്പുറത്തെ ഡോര്‍ ലോക്ക് അല്ല' എന്ന് സിന്ധു പെട്ടെന്ന് പറഞ്ഞു. ഞാനെന്തിങ്കിലും ചിന്തിക്കുന്നതിന് മുന്‍പ് തന്നെ എന്റെ പതിനഞ്ച് വയസുകാരിയായ നാലാമത്തെ മകള്‍ പടി വഴി കുതിച്ചെത്തി ഡോര്‍ ലോക് ചെയ്തു. അവളുടെ വേഗവും ചിന്തയും എന്നെ അതിശയിപ്പിച്ചു.

ഒരു കുടുംബത്തിലാണ് ആക്രമണം നടന്നത്. നാളെ ആരുടെ കുടുംബത്തില്‍ വേണമെങ്കിലും ഇത് നടക്കാം. ഇനി ഇങ്ങനെയൊന്ന് സംഭവിക്കരുത്, അതിനുള്ള എന്റെ സന്ദേശമാണിതെന്നും കൃഷ്ണകുമാര്‍ പറയുന്നു. ചില ഗ്രൂപ്പുകള്‍ ആളുകളെ റിക്രൂട്ട് ചെയ്യും. എന്നിട്ട് അത്തരക്കാരെ ഉപയോഗിച്ച് സമൂഹത്തില്‍ പേരുള്ള ഒരാളെ ആദ്യം ഒന്ന് കൊട്ടി നോക്കും. അവര്‍ പ്രതികരിക്കുന്നില്ലെങ്കില്‍ ആക്രമണത്തിന്റെ രീതി ഒന്ന് മാറ്റും. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഇതിനെ ഒരു ടെസ്റ്റ് ഡോസ് ആയിട്ടാണ് ഞാന്‍ കാണുന്നത്.

ചിലപ്പോള്‍ ഇതൊന്നുമായിരിക്കില്ല. അറിവില്ലായ്മ കൊണ്ട് ജീവിതത്തില്‍ ചെയ്യുന്ന ആദ്യത്തെ തെറ്റായിരിക്കും. പക്ഷേ അതൊക്കെ അയാളുടെ കാര്യം. എന്നെ സംബന്ധിച്ച് കുടുംബമായി കഴിയുന്നു. അവിടെ വന്ന് ഇത് ചെയ്യുന്നത് ക്ഷമിക്കാനാകില്ല. സ്ത്രീകള്‍ ഉള്ള വീടല്ലേ. ഇത് നാളെ ആര്‍ക്കും സംഭവിക്കാം. അവന് ഒളിച്ചും പാത്തുമല്ല വന്നത്. പരസ്യമായി വന്ന് ആക്രമിക്കുകയാണ്. അതാണ് ഗൗരവ്വമായി പരിഗണിക്കേണ്ടെന്നും താരം പറയുന്നു.