ഓസിയായിരുന്നെങ്കില്‍ ശോഭിച്ചേനെ! അഹാനയും ഇഷാനിയും സിനിമയിലെത്തിയപ്പോള്‍ സംഭവിച്ചത്!
അഭിനയ മേഖലയില്‍ അത്ര സജീവമല്ലെങ്കിലും കൃഷ്ണകുമാറിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ട്. സിന്ധു കൃഷ്ണയും, മക്കളും പങ്കുവെക്കുന്ന വ്‌ളോഗിലെല്ലാം അദ്ദേഹവും വരാറുണ്ട്. സ്വന്തം ചാനലില്‍ വീഡിയോ വരാറില്ലെങ്കിലും ആളുകളെല്ലാം തന്നെ കാണാറുണ്ട്. വിശേഷങ്ങളും ചോദിക്കാറുണ്ട്. സിന്ധുവിന്റെ വ്‌ളോഗിലൂടെയായി ആളുകള്‍ അഭിപ്രായങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മക്കളുടെ സിനിമാപ്രവേശനത്തെക്കുറിച്ച് വാചാലനായിരിക്കുകയാണ് അദ്ദേഹം. വെറൈറ്റി മീഡിയ അഭിമുഖത്തിലായിരുന്നു കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ആദ്യം സിനിമയില്‍ വന്നത് അഹാനയാണ്. ഇവര്‍ക്കൊക്കെ പൊട്ടന്‍ഷലും ടാലന്റുമുണ്ട്. അവരുടെ കഴിവിന് അനുസരിച്ചുള്ള സിനിമകള്‍ വന്നിട്ടില്ല. അപ്പുറത്ത് സിനിമയില്‍ ഞാന്‍ വലിയ ആഗ്രഹവുമായി വന്നതാണ് ഞാന്‍. കൃഷ്ണകുമാര്‍ വലുതായി ഒന്നുമായില്ല. പക്ഷേ, കൃഷ്ണകുമാര്‍ എങ്കിലും ആയാല്‍ മതി എന്ന് മറ്റുള്ളവര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെയാണ് ഞാന്‍ സമാധാനം കണ്ടെത്തിയത്. അഹാനയ്‌ക്കൊക്കെ ഇതിലും നല്ല അവസരങ്ങള്‍ കിട്ടുമെന്നാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറയുന്നു.

ഇഷാനിയും അതെ, നാച്ചുറലായി അഭിനയിക്കുന്നതാണ്. ഇപ്പോള്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചു. ഈ രണ്ടിലും വളരെ പരിമിതമായ ക്യാരക്ടറുകളാണ്. എക്‌സ്ട്രാ ഓര്‍ഡിനറി പെര്‍ഫോമന്‍സിനുള്ള സാധ്യതകളൊന്നുമില്ല. സ്‌ക്രീനില്‍ നല്ല ഭംഗിയുള്ള കുട്ടിയാണ്. ഹീറോയിനാവാന്‍ പറ്റുന്ന ആളാണ്. പക്ഷേ, ഗുഡ്‌ലക്ക് എന്ന് പറഞ്ഞാല്‍ നമ്മുടെ പ്രിപ്പയേര്‍ഡ്‌നെസുണ്ട്. അതും അവസരങ്ങളുമുണ്ട്. ഇത് രണ്ടും കൂട്ടിമുട്ടുന്ന പോയിന്റിനെയാണ് നമ്മള്‍ ഗുഡ് ലക്ക് എന്ന് പറയുന്നത്. ഇവിടെ പ്രിപ്പയേര്‍ഡ്‌നെസ് നമുക്കുണ്ടാക്കാം. ഓപ്പോര്‍ച്യുനിറ്റി എന്ന് പറയുന്നത് വരണം. അവള്‍ക്ക് വരാനുള്ളത് അവള്‍ക്ക് തന്നെ വരും എന്നാണ് വിശ്വാസം.
അഹാന വേറെ തലത്തിലാണ് പോവുന്നത്. സിനിമയില്‍ വന്നാല്‍ ഏറ്റവും ശോഭിക്കുക ഓസി എന്നാണ് വിചാരിച്ചത്. അവളിപ്പോള്‍ കുടുംബിനിയായി. ആ ജീവിതത്തിലേക്ക് മാറി. ഒരു രക്ഷയുമില്ലാത്ത ഹ്യൂമര്‍സെന്‍സാണ്. അസാധ്യ ഡാന്‍സറാണ്. നന്നായി ഡാന്‍സ് ചെയ്യും. ബിസിനസ് റൂട്ടിലാണ് പുള്ളിക്കാരി ഇപ്പോള്‍. അത് വരുന്നത് സിന്ധുവിന്റെ അച്ഛന്റെ ബുദ്ധിയാണ്. അദ്ദേഹം ഭയങ്കര ബിസിനസുകാരനാണ്. അപ്പോള്‍ ഇതിങ്ങനെ ഓരോന്ന് വരും. നമ്മള്‍ ചെയ്യുന്ന നന്മയും തിന്മയും ഏഴ് തലമുറയ്ക്ക് എന്ന് പറയും. നമ്മള്‍ എന്റെ കഴിവ് എന്നൊക്കെ പറയും. ഒന്നുമല്ല. കുറേ തലമുറയില്‍ നിന്നായി വരുന്നതാണ്.
ഇഷാനി പൊതുവെ അടക്കമുള്ളവളാണ്. എല്ലാം പതിയെ ചെയ്യുന്ന ആളാണ്. ഒരു കാര്യം ഏല്‍പ്പിച്ചാല്‍ അത് കൃത്യമായി ചെയ്യും. വലിയ ബഹളങ്ങള്‍ക്കൊന്നും പോവില്ല. പിന്നെ കള്ളം പറയില്ല, സ്റ്റബേണാണ്. നമ്മളെന്തെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കുകയും ചെയ്യും. സത്യസന്ധയാണ്. എവിടെയെങ്കിലും പോവുകയാണെങ്കില്‍ ആദ്യം റെഡിയാവുന്നത് അഹാനയാണ്. തീരുമാനങ്ങള്‍ എടുക്കാന്‍ ഏറ്റവും പ്രാപ്ത അഹാനയാണ്. വീട്ടില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ തിരികെ വരുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്തിരിക്കും. എല്ലാം പക്കാ ആയിരിക്കും. അക്കാദമിക്കലി താല്‍പര്യം കൂടുതലും അഹാനയ്ക്കാണ്. പിന്നെ ഒരു ദിവസം പോലും ക്ലാസ് മിസാക്കാത്ത ആളാണ് ഹന്‍സിക. ക്ലാസ് മിസാക്കാന്‍ പറ്റില്ലെന്ന് ആദ്യം തന്നെ പറയാറുണ്ട്.
കാശ് ചിലവാക്കുന്ന കാര്യത്തില്‍ കുറച്ച് പിടുത്തം ഹന്‍സികയ്ക്കാണ്. ചെലവാക്കാന്‍ ആര്‍ക്കും മടിയില്ല. അനാവശ്യമായി കളയരുതെന്ന് എല്ലാവരോടും ഞാന്‍ പറയാറുണ്ട്. കണ്‍ട്രോള്‍ഡായിരിക്കണം. അങ്ങനെ നോക്കുമ്പോള്‍ ഹന്‍സികയ്ക്ക് കണ്‍ട്രോളുണ്ട്. ഭാവിയെക്കുറിച്ച് കുറേക്കൂടി ദീര്‍ഘവീക്ഷണമുള്ളത് അഹാനയ്ക്കാണ്. അത്തരം കാര്യങ്ങള്‍ നോക്കി ഇന്‍വെസ്റ്റ് ചെയ്യും. കൂട്ടത്തിലെ വാശിക്കാരി ഇഷാനിയാണ്. ഹന്‍സികയാണ് ഇമോഷണലായിട്ടുള്ളത്. വീട്ടില്‍ എന്ത് പ്രശ്‌നമുണ്ടെങ്കിലും അവള്‍ പറഞ്ഞാല്‍ തീരും.


Click it and Unblock the Notifications











