പയ്യന്മാര്‍ക്കൊക്കെ വീടിനടുത്ത് നില്‍ക്കാന്‍ പേടിയാണ്, അച്ഛന്‍ സ്ട്രിക്ടാണെന്ന് താരപുത്രി ദിയ കൃഷ്ണ

ലോക്ഡൗണ്‍ കാലത്ത് സമൂഹ മാധ്യമങ്ങളില്‍ ഏറ്റവുമധികം തരംഗമുണ്ടാക്കിയത് നടന്‍ കൃഷ്ണ കുമാറും കുടുംബവുമാണ്. നാല് പെണ്‍മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം ചേര്‍ന്ന് ടിക് ടോക് വീഡിയോ പുറത്ത് വിട്ടാണ് താരകുടുംബം ശ്രദ്ധേയമാവുന്നത്. മക്കള്‍ നാല് പേര്‍ കൂടിയുള്ള ഡാന്‍സും സിനിമകളിലെ രംഗം അഭിനയിക്കുന്നതുമടക്കം ജഗപൊഗ ബഹളമായിരുന്നു.

അഹാന സിനിമ താരമായതിനാല്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. ലോക്ഡൗണ്‍ വന്നതോടെ മൂന്ന് സഹോദരിമാര്‍ കൂടി ജനപ്രീതി നേടി. കൂട്ടത്തില്‍ അഹാനയുടെ തൊട്ട് താഴെയുള്ള ദിയ കൃഷ്ണയാണ് അച്ഛന്റെ സിനിമകളിലെ ഡയലോഗുകള്‍ അഭിനയിച്ച് കാണിച്ച് കൈയടി വാങ്ങിയത്. ഇപ്പോഴിതാ ലോക്ഡൗണിലെ വിനോദങ്ങളെ കുറിച്ചും കോളേജ് ജീവിതത്തെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് താരപുത്രി.

 ദിയ പറയുന്നതിങ്ങനെ

ആള്‍ക്കാരെ എന്റര്‍ടെയിന്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. അഹാനയും മറ്റുള്ളവരുമൊക്കെ ടിക് ടോക് ഒക്കെ ചെയ്യുന്നത് കണ്ടാണ് താനും ടിക് ടോക് ഒക്കെ ചെയ്തു തുടങ്ങിയതെന്നാണ് ദിയ പറയുന്നത്. സിനിമയില്‍ അഭിനയിക്കണമെന്ന് ചെറുപ്പം മുതലേ വലിയ ആഗ്രഹമായിരുന്നു. പക്ഷേ ഇതുവരെ അത് സംഭവിച്ചിട്ടില്ല, ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. പക്ഷേ തുടക്കം നല്ലതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടെന്നും നല്ല അവസരത്തിനായി കാത്തിരിക്കുകയാണെന്നും ദിയ പറയുന്നു.

ദിയ പറയുന്നതിങ്ങനെ

വീട്ടില്‍ ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ ഹന്‍സികയെ ആണ് ഏറ്റവും ഇഷ്ടം. ഹന്‍സികയ്‌ക്കൊപ്പമാണ് താന്‍ കിടക്കുന്നത്. വീടിനടുത്ത് പയ്യന്മാര്‍ക്കൊക്കെ നില്‍ക്കാന്‍ പേടിയാണ്, ആരും അങ്ങനെ അടുക്കാറില്ല, വീട്ടില്‍ അച്ഛന്‍ ഉണ്ടെങ്കില്‍ ഒന്നും പറയില്ല എങ്കില്‍ പോലും സുഹൃത്തുക്കള്‍ വന്നാലും അധികസമയം അവിടെ നില്‍ക്കാറില്ലെന്നും ദിയ സൂചിപ്പിച്ചു.

 ദിയ പറയുന്നതിങ്ങനെ

ലോക്ഡൗണില്‍ കൃഷ്ണ കുമാറിന്റെ നാല് മക്കളും തരംഗമുണ്ടാക്കിയെങ്കിലും ഏറ്റവുമധികം ഫോളോവേഴ്‌സ് ദിയയ്ക്കായിരുന്നു. അടുത്തിടെ ലൈവിലെത്തിയപ്പോള്‍ വിവാഹത്തെ കുറിച്ച് ദിയ വെളിപ്പെടുത്തിയിരുന്നു. മിനിമം ആറ് മാസമെങ്കിലും ലിവിംഗ് റിലേഷന്‍ഷിപ്പ് വേണമെന്നാണ് എന്റെ ആഗ്രഹം. കെട്ടെന്‍ പോകുന്നയാളെ മനസിലാക്കണം. കെട്ടി കഴിഞ്ഞാല്‍ ഡിവോഴ്‌സൊന്നും പറ്റില്ല. റോങ് ആയിട്ടുള്ള ആളെ വിവാഹം ചെയ്ത് കരയാനും വയ്യ.

ദിയ പറയുന്നതിങ്ങനെ

ഞാന്‍ സിംഗിളാണ്. വീട്ടില്‍ അച്ഛന്‍ നല്ല സ്ട്രിക്ടാണ്. വീട്ടില്‍ നിന്ന് അച്ഛന്റെ കണ്ണ് വെട്ടിച്ച് ഇറങ്ങാറില്ല. കോളേജ് ബസില്‍ കയറിയാല്‍ ഇറങ്ങുന്നത് കോളേജിലാവില്ല. കോളേജിന് മുന്നില്‍ ഇറങ്ങും. കൂട്ടുകാര്‍ക്കൊപ്പം കറങ്ങും. വീട്ടില്‍ ഏറ്റവും വഴക്ക് കിട്ടാറുള്ളത് തനിക്കാണ്. എല്ലാവരെയും വിശ്വസിച്ച് എല്ലാം തുറന്ന് പറയും. അതോടെ പണികളും കിട്ടാറുണ്ട്. വീട്ടില്‍ ഏറ്റവും സീക്രട്ടുള്ളത് ഇഷാനിക്കാണ്. അവള്‍ എല്ലാവരോടും എല്ലാം പറയാറില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X