For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ഭാവി കണ്ടെത്തുകയും വിവാഹനിശ്ചയം വരെ തീരുമാനിക്കുകയും ചെയ്തു; പ്രണയത്തെ കുറിച്ച് മറുപടിയുമായി ദിയ കൃഷ്ണ

  |

  കഴിഞ്ഞ ലോക്ഡൗണ്‍ മുതല്‍ കേരളത്തില്‍ ഏറ്റവും വൈറലായ താരകുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റേത്. നാല് പെണ്‍മക്കളും യൂട്യൂബ് ചാനല്‍ ആരംഭിച്ചതോടെ വീട്ടില്‍ നിന്നുള്ളതും പുറത്ത് പോയിട്ടുള്ളതുമായ വിശേഷങ്ങളെല്ലാം പുറത്ത് വന്ന് കൊണ്ടിരുന്നു. ഓരോരുത്തരും അതില്‍ നിന്ന് വലിയൊരു വരുമാനം ഉണ്ടാക്കുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്.

  സ്വിമിങ് പൂളിൻ്റെ സൈഡിൽ നിന്ന് കിടിലൻ ഫോട്ടോഷൂട്ടുമായി നടി അമല പോൾ

  ഇടക്കാലത്ത് അഹാന കൃഷ്ണ അടക്കമുള്ള കൃഷ്ണ കുമാറിന്റെ മറ്റ് മക്കള്‍ക്കെതിരെയും അധിഷേപം നടന്നിരുന്നു. രാഷ്ട്രീയത്തിന്റെ പേരിലും അല്ലാതെയുമായി നിരവധി വിമര്‍ശനങ്ങളാണ് താരപുത്രിമാര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോഴിതാ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയുടെ പ്രണയകഥയാണ് സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കുന്നത്.

  ദിയ എന്നാണ് പേരെങ്കിലും ഓസി എന്നാണ് താരപുത്രിയെ വീട്ടിൽ എല്ലാവരും വിളിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ വലിയ ആരാധകര സ്വന്തമാക്കിയ ദിയ ഒരാളുമായി പ്രണയത്തിലാണെന്ന് മുന്‍പേ പ്രചരിച്ചിരുന്നു. ഓസിയുടെ വീഡിയോകളില്‍ നിറയാറുള്ള പയ്യനെ കുറിച്ചാണ് അന്ന് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അവന്‍ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന് താരപുത്രി തന്നെ അറിയിക്കുകയും ചെയ്തു. അടുത്തിടെ ദിയയുമായി താൻ പ്രണയത്തിലാണെന്ന് പറഞ്ഞ് വൈഷ്ണവ് തന്നെ രംഗത്ത് വന്നതോടെ ആരാധകരും ഇത് ഏറ്റുപിടിച്ചു. ഇതോടെ പല അഭ്യൂഹങ്ങളും പ്രചരിച്ചു.

  ഡിംപൽ നെഗറ്റീവ് പബ്ലിസിറ്റിയ്ക്ക് വേണ്ടി എന്നെ ബലിയാടാക്കുന്നു; ഫിനാലെ വേദിയിൽ നിന്നും ലൈവ് വന്ന് താരങ്ങൾ

  ദിയയും വൈഷ്ണവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായിട്ടും ചില വാർത്തകൾ കണ്ടതായി പറയുകയാണ് ദിയയിപ്പോൾ. തൻ്െ പേരിൽ പ്രചരിക്കുന്ന കാര്യങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 'വൗ! അവര്‍ എന്റെ ഭാവി കണ്ടെത്തി?. എന്റെ വിവാഹ നിശ്ചയ തിയതിയും അങ്ങ് തീരുമാനിച്ചു. അടിപൊളി, ഒന്നും പറയാനില്ല. നിന്നെ ക്ഷണിച്ചിരുന്നോ?' വൈഷ്ണവ് എന്ന ചോദ്യത്തോടെയാണ് താരപുത്രി മറുപടി നല്‍കിയത്. തമാശരൂപേണയുള്ള ദിയയുടെയും വൈഷ്ണവിൻ്റെയും ചോദ്യവും മറുപടിയുമെല്ലാം വൈറലാവുകയാണ്.

  ആദ്യ കണ്മണിയ്ക്ക് ജന്മം കൊടുത്ത് ആര്യയും സയേഷയും; മാലാഖ കുഞ്ഞ് ജനിച്ചെന്ന സന്തോഷം പുറത്ത് വിട്ട് നടന്‍ വിശാൽ

  സമൂഹ മാധ്യമങ്ങളിൽ കിടിലൻ ഡാൻസുമായി വന്നാണ് ദിയയും വൈഷ്ണവും ശ്രദ്ധേയരാവുന്നത്. ഇരുവരും ഒരുമിച്ചുള്ള ഡാന്‍സ് വീഡിയോസ് വലിയ തരംഗമാവാറുണ്ട്. രണ്ടാളും ഒന്നിനൊന്ന് മികവുറ്റ പെർഫോമന്‍സാണ് ചെയ്യാറുള്ളത്. വീഡിയോ വൈറലായി തുടങ്ങിയത് മുതല്‍ താരങ്ങൾ പ്രണയത്തിലാണോ എന്ന ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. എന്നാൽ താൻ സിംഗിളാണെന്നും വിവാഹത്തെ കുറിച്ച് ചില സങ്കൽപ്പങ്ങൾ ഉള്ളതായിട്ടും ദിയ മുൻപ് പറഞ്ഞിട്ടുണ്ട്.

  രഹസ്യമായി വിവാഹം കഴിഞ്ഞെന്ന് വരെ പറയുന്നുണ്ട്; വിവാഹശേഷമാണ് പ്രണയിക്കാന്‍ പോവുന്നതെന്ന് നടി റൂബി ജ്യൂവല്‍

  മിനിമം ആറ് മാസമെങ്കിലും ലിവിംഗ് റിലേഷന്‍ഷിപ്പില്‍ ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ദിയ മറുപടിയായി പറഞ്ഞിരുന്നു. കെട്ടാന്‍ പോകുന്ന ആളെ പൂര്‍ണമായും മനസിലാക്കണം. കെട്ടി കഴിഞ്ഞാല്‍ ഡിവോഴ്‌സൊന്നും പറ്റില്ല. റോങ് ആയിട്ടുള്ള ആളെ വിവാഹം ചെയ്ത് കരയാനും വയ്യ എന്നു താരപുത്രി മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്.

  ഇതൊക്കെ താരങ്ങളുടെ അഹങ്കാരമാണ്; തിരക്കഥ മാറ്റാൻ വാശി പിടിക്കുന്ന സൂപ്പർ താരങ്ങളുണ്ടെന്ന് സംവിധായകന്‍

  English summary
  Krishna Kumar's Daughter Diya Krishna Opens Up About Her Love Affair With Vaishnav Harichandran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X