For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൃഷ്ണകുമാറിനെ വിവാഹം കഴിച്ചത് അങ്ങനെയാണ്, നാല് കുട്ടികള്‍ വേണമെന്ന് കരുതിയില്ല; മനസ് തുറന്ന് സിന്ധു

  |

  ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയ ഏറ്റവുമധികം ആഘോഷമാക്കിയത് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബത്തെ കുറിച്ചുള്ള കാര്യങ്ങളാണ്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും നാല് പെണ്‍മക്കളും ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിരുന്നു. ഓരോ ദിവസവും ഡാന്‍സും പാട്ടും കൃഷിയുമൊക്കെയായി ആഘോഷത്തിലായിരുന്നു താരകുടുംബം.

  കൃഷ്ണകുമാറിന്റെ തിരക്കുകള്‍ക്കിടയില്‍ നാല് പെണ്‍മക്കള്‍ക്കും പിന്തുണ നല്‍കി എപ്പോഴും കൂടെ ഉണ്ടായിരുന്നത് ഭാര്യ സിന്ധു ആയിരുന്നു. സിന്ധുവും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ നാല് മക്കള്‍ ജനിച്ചതിനെ കുറിച്ചും കൃഷ്ണകുമാറുമായിട്ടുള്ള വിവാഹത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് സിന്ധു കൃഷ്ണ.

  ഹൗസ് വൈഫ് ആയി പോയത് എന്താണെന്നായിരുന്നു ഒരു ആരാധികയുടോ ചോദ്യം. ആരും അത് തിരഞ്ഞെടുക്കുന്നതല്ല, അങ്ങനെ സംഭവിച്ച് പോകുന്നതാണ്. കോളേജില്‍ പഠിക്കുന്ന കാലത്ത് വീട്ടിലുന്ന് കുട്ടികളെ നോക്കി ഒരു വീട്ടമ്മയാവുന്നതിനെ കുറിച്ച് ഞാന്‍ സങ്കല്‍പ്പിച്ചിട്ട് പോലുമില്ല. ജീവിതം നമ്മള്‍ കണക്ക് കൂട്ടുന്നത് പോലെ ആയിരിക്കില്ല. ഹൗസ് വൈഫ് എന്ന നിലയില്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിതം കൂടുതലും മാറ്റി വച്ചത്. മക്കളുടെ ഏതൊരു ആവശ്യത്തിനും ഞാന്‍ ഉണ്ടായിരുന്നു.

  അവരുടെ ഒരാവശ്യവും മറ്റൊരു സമയത്തേക്ക് മാറ്റി വച്ചിട്ടില്ല. എന്റെ കുഞ്ഞുങ്ങള്‍ ശരിക്കും ലക്കി ആയിരുന്നു. അവര്‍ക്കായി ഓടി എത്താന്‍ എപ്പോഴും ഞാന്‍ ഉണ്ടായിരുന്നു. കോളേജില്‍ എംഎ യ്ക്ക് പഠിക്കുന്ന കാലത്താണ് കൃഷ്ണ കുമാറിനെ ഞാന്‍ പരിചയപ്പെടുന്നത്. ആ സമയത്ത് വീട്ടില്‍ എനിക്കൊരു പ്രൊപ്പോസല്‍ വന്നിരുന്നു. വീട്ടുകാര്‍ അത് സീരിയസായി കൊണ്ട് പോകുന്നു എന്ന് മനസിലായപ്പോള്‍ എനിക്കൊരാളെ ഇഷ്ടമാണെന്നും അദ്ദേഹത്തെയാണ് കല്യാണം കഴിക്കേണ്ടതെന്നും പറയേണ്ടി വന്നു. അന്ന് എന്റെ മാതാപിതാക്കള്‍ കുവൈത്തിലാണ്.

  അവര്‍ നാട്ടില്‍ വന്ന് കൃഷ്ണ കുമാറിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കണ്ടു. മക്കള്‍ക്ക് താല്‍പര്യമാണെങ്കില്‍ അതങ്ങ് നടത്താമെന്ന് പെട്ടെന്ന് തന്നെ അവര്‍ പറയുകയായിരുന്നു. ഞങ്ങള്‍ രണ്ട് പേരും അന്ന് വിവാഹത്തിന് ഒട്ടും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. പിന്നെ വീട്ടുകാരുടെ തീരുമാനത്തില്‍ വിവാഹം നടത്തി. കല്യാണം കഴിഞ്ഞ് എംഎ രണ്ടാം വര്‍ഷ പരീക്ഷ എഴുതാന്‍ നില്‍ക്കുമ്പോഴാണ് അമ്മുവിനെ ഗര്‍ഭിണിയാണെന്ന് അറിയുന്നത്. പിന്നെ എനിക്ക് പരീക്ഷ എഴുതാന്‍ പറ്റിയില്ല. ഞാന്‍ പോലും അറിയാതെ, ഞാന്‍ ആഗ്രഹിക്കാതെ വീട്ടിലായി പോയതാണ്. പക്ഷേ ഞാനത് ആസ്വദിക്കുന്നുണ്ട്.

  ജീവിതത്തില്‍ ഏറ്റവും അടുത്ത് നില്‍ക്കുന്നവരുടെ വിയോഗമായിരിക്കും എന്നെ ഏറ്റവും കൂടുതല്‍ പേടിപ്പിക്കുന്നത്. പ്രിയപ്പെട്ട ഒരാളുടെ മരണം എന്നെ അധികം വേദനിപ്പിക്കും എന്ന് ഞാന്‍ കരുതുന്നു. ദൈവനാനുഗ്രഹത്താല്‍ അങ്ങനെയൊരു വലിയ വേദന ദൈവം എനിക്ക് തന്നിട്ടില്ല. ഏറ്റവും ഭയപ്പെടുത്തുന്നത് എന്ത് ചോദ്യത്തിനാണെന്നുള്ള ചോദ്യത്തിനും സിന്ധു മറുപടി പറയുന്നു. വീട്ടിലെ ഏറ്റവും വലിയ ടെന്‍ഷന്‍ പാര്‍ട്ടി താനാണ്. പെട്ടെന്ന് ദേഷ്യവും ടെന്‍ഷനും ഒക്കെ വരുന്ന വ്യക്തിയാണ് താനെന്നും സിന്ധു പറയുന്നു.

  Ahana Krishna talks about luca movie

  വീഡിിയോ കാണാം

  English summary
  Krishna Kumar's Wife Sindhu Krishna About Her Marriage And Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X