For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയ്ക്ക് 43 വയസുള്ളപ്പോഴാണ് ഞാന്‍ ജനിച്ചത്; എന്റെ പത്താം വയസില്‍ അമ്മയ്ക്ക് 53 വയസായെന്ന് കൃഷ്ണ കുമാര്‍

  |

  വീട് നിറയെ വ്‌ളോഗേഴ്‌സുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റെ. ഭാര്യയും നാല് പെണ്‍മക്കളുമടക്കം എല്ലാവരും വീഡിയോസ് ചെയ്യാറുണ്ട്. നടനെ പോലെ ഭാര്യ സിന്ധു കൃഷ്ണ കുമാറിനും വലിയ ആരാധക പിന്‍ബലമാണുള്ളത്. സിന്ധുവിന്റെ ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോസെല്ലാം വളരെ ജനപ്രിയമാവുകയും ചെയ്യാറുണ്ട്.

  ഏറ്റവും പുതിയതായി വീട്ടിലേക്ക് ഗസ്റ്റ് വരുന്നതിനുള്ള മുന്നൊരുക്കങ്ങളെ കുറിച്ച് പറഞ്ഞാണ് സിന്ധു എത്തിയത്. അവര്‍ക്ക് വേണ്ടി ഭക്ഷണം ഒരുക്കിയതും ശേഷം വീട്ടില്‍ വന്ന് പോയതിനെ പറ്റിയുമൊക്കെ സിന്ധു സംസാരിച്ചു. വീഡിയോയുടെ അവസാനത്തില്‍ കൃഷ്ണ കുമാറുമായി ചില വീട്ട് വിശേഷങ്ങളാണ് സിന്ധു പറഞ്ഞത്.

  Also Read: ദേഷ്യക്കാരനായ എംജി സോമനെ ചീത്ത വിളിച്ചത് സാധുവായ ടിപി മാധവൻ; ആ സംഭവത്തെക്കുറിച്ച് മുകേഷ്

  ഭക്ഷണം പാചകം ചെയ്യുന്നതിനെ കുറിച്ചായിരുന്നു ഇരുവരും സംസാരിച്ച് തുടങ്ങിയത്. ഒടുവില്‍ തന്റെ മാതാപിതാക്കളെ കുറിച്ച് കൃഷ്ണ കുമാറും അവരില്‍ നിന്നും മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ലെന്ന് സിന്ധും വീഡിയോയില്‍ പറയുന്നുണ്ട്. ഇതിനെല്ലാം മികച്ച പ്രതികരണമാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ കുറിച്ചിരിക്കുന്നത്.

  Also Read: ആദ്യഭാര്യയ്‌ക്കൊപ്പം തന്നെ ബാബുരാജ് എത്തി; മകന്റെ വിവാഹത്തിന് മുന്നില്‍ നിന്ന് താരത്തിന്റെ വീഡിയോ വൈറലാവുന്നു

  കിച്ചുവിന് എന്തൊക്കെ കുക്ക് ചെയ്യാമെന്നാണ് സിന്ധു കൃഷ്ണ കുമാറിനോട് ചോദിക്കുന്നത്. 'ഇപ്പോള്‍ ഒന്നും അറിയത്തില്ലെന്നതാണ് സത്യം. എന്റെ അച്ഛനും അമ്മയും വൈകി കല്യാണം കഴിച്ചവരാണ്. അമ്മയുടെ 43ാം വയസിലാണ് ഞാന്‍ ജനിക്കുന്നത്.

  എനിക്കൊരു 10 വയസായപ്പോള്‍ അമ്മയ്ക്ക് 53 വയസായിരുന്നു. അന്നൊക്കെ അന്‍പത് വയസായാല്‍ സ്വയം പ്രായമായെന്ന് പറയുന്ന സമയമാണ്. അമ്മയ്ക്കാണെങ്കില്‍ വാര്‍ധക്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

  എന്നിരുന്നാലും വീട്ടിലെ പണികളെല്ലാം അമ്മ ചെയ്യും. അന്ന് എല്ലാത്തിനും അമ്മയുടെ ഞാനാണ് അസിസ്റ്റന്റ്. അതുകൊണ്ട് നന്നായി അമ്മിക്കല്ലില്‍ അരയ്ക്കാനും അരിയാട്ടാനൊക്കെ എനിക്കറിയാം.

  കിച്ചു അരകല്ലില്‍ അരയ്ക്കുമോ? അങ്ങനെയാണെങ്കില്‍ ഗാര്‍ഡനില്‍ കല്ലൊക്കെ വെച്ച് നമുക്ക് ഒരു വീഡിയോ ചെയ്യണമെന്ന് സിന്ധു പറഞ്ഞു. നിന്റെ ആഗ്രഹമൊക്കെ കൊള്ളാം. എന്റെ പണിയൊക്കെ നിര്‍ത്തി അരക്കല്ലില്‍ അരച്ച് അത് കഴുകി ഇരിക്കാം, എത്ര നടക്കാത്ത സ്വപ്‌നം എന്നാണ് കൃഷ്ണ കുമാര്‍ ഭാര്യയ്ക്കുള്ള മറുപടിയായി പറഞ്ഞത്.

  അന്ന് അമ്മ എന്തൊക്കെ ഉണ്ടാക്കുമോ, അതൊക്കെ ഞാനും ഉണ്ടാക്കും. പലഹാരങ്ങളും ചമ്മന്തിപ്പൊടിയുമൊക്കെ ഉണ്ടാക്കും. അങ്ങനെ എല്ലാത്തിനും ഞാന്‍ കൂടെ തന്നെ നില്‍ക്കാറുണ്ടായിരുന്നെന്ന് നടന്‍ പറയുന്നു.

  അടുത്തിടെ ഞാനെവിടെയോ കിച്ചുവിന്റെ മാതാപിതാക്കളെ കുറിച്ച് പറഞ്ഞിരുന്നു. എനിക്ക് അമ്മായിയമ്മ അമ്മായിയച്ഛന്‍ ഇവരെ കൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞാനൊക്കെ ഒരു പാര അമ്മായിയമ്മയുടെ അടുത്ത് എത്തേണ്ട ആളായിരുന്നു.

  അങ്ങനെയാണെങ്കില്‍ എന്തൊക്കെ പണി കൊടുത്തേനെ, ഏതോ അമ്മായിയമ്മയ്ക്ക് എന്നെ മിസ് ആയിട്ടുണ്ടാവും. കാരണം സ്വര്‍ണത്തിന്റെയും വീട്ടിലെ പണികളുമൊക്കെ പറഞ്ഞ് ചെയ്യിപ്പിക്കുമായിരുന്നില്ലേ. ശരിക്കും കിച്ചുവിന്റെ അച്ഛനും അമ്മയും പാവങ്ങളാണെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

  കൃഷ്ണ കുമാറിന് ഈയിടെയായി സൗന്ദര്യം കൂടി വരുന്നത് പോലെയുണ്ടല്ലോ? സീരിയല്‍ ആക്ടര്‍ ആയിരുന്നതിനെക്കാളും ഇപ്പോഴാണ് ഭംഗി കൂടിയത്. നിങ്ങളെ കുടുംബസമേതം കാണുമ്പോള്‍ സന്തോഷമാണ്. ശരിക്കും നല്ലൊരു കുടുംബമാണ്. പ്രകാശം നിറഞ്ഞ് നില്‍ക്കുന്നത് പോലെ തോന്നും. അത് പോസിറ്റീവിറ്റി നല്‍കുന്നതാണ്. എന്തായാലും താരകുടുംബത്തിന് എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു.

  English summary
  Krishna Kumar's Wife Sindhu Krishna Opens Up About Her Mother in-law, Video Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X