twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭര്‍ത്താവിനോട് അങ്ങനെ ചോദിക്കുന്ന അവസ്ഥ ഉണ്ടാകരുത്! മക്കള്‍ക്ക് നല്‍കുന്ന ഉപദേശത്തെ കുറിച്ച് സിന്ധു

    |

    നടന്‍ കൃഷ്ണ കുമാറും കുടുംബവുമായിരുന്നു ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും തരംഗമുണ്ടാക്കിയവര്‍. നാല് പെണ്‍മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം കഴിയുന്ന കൃഷ്ണകുമാര്‍ വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന നടനാണെന്നാണ് ആരാധകര്‍ കളിയാക്കി പറയാറുള്ളത്. മക്കളുടെ ഡാന്‍സ് വീഡിയോ ആയിരുന്നു നേരത്തെ വലിയ തരംഗം സൃഷ്ടിച്ചത്.

    പിന്നീട് വീട്ടിലെ ഓരോ വിശേഷങ്ങളും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. അച്ഛനും അമ്മയും നാല് പെണ്‍മക്കളും ഒരുപോലെ പോസ്റ്റുകളുമായി എത്തിയതോടെ ചില വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കുമെല്ലാം കാരണമായിരുന്നു. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ ചില വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

    സിന്ധുവിന്റെ വാക്കുകളിലേക്ക്

    സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം യുട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിലാണ് നാല് പെണ്‍മക്കളെ വളര്‍ത്തിയതിനെ കുറിച്ചും അവര്‍ക്ക് നല്‍കി വരുന്ന ഉപദേശങ്ങള്‍ എന്താണെന്നുമാക്കെ താരപത്‌നി പറഞ്ഞിരിക്കുന്നത്. ഒരു പ്രേക്ഷകയുടെ ചോദ്യത്തിന് മക്കളോട് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുന്ന കാര്യത്തെ കുറിച്ചും സിന്ധു വെളിപ്പെടുത്തിയിരുന്നു. തന്റെ മക്കള്‍ക്ക് മാത്രമല്ല മറ്റുള്ള പെണ്‍കുട്ടികള്‍ക്കും മാതൃകയാക്കാവുന്ന കാര്യങ്ങളാണ് സിന്ധുവിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്.

     സിന്ധുവിന്റെ വാക്കുകളിലേക്ക്

    'കഠിനാധ്വാനം ചെയ്ത് ഒരു പൊസിഷനില്‍ എത്തണമെന്നാണ് ഞാനെന്റെ കുട്ടികളോട് എപ്പോഴും പറയാറുള്ളത്. ജീവിതത്തില്‍ ഇന്‍ഡിപെന്‍ഡന്റ് ആയിരിക്കണം. സാമ്പത്തികപരമായും സ്വതന്ത്രയായിരിക്കണം. ഒരു പെണ്‍കുട്ടിക്ക് സമൂഹത്തിലൊരു വില കിട്ടണമെങ്കില്‍ ഒരു നല്ല ജോലി വേണം, അവള്‍ സ്വയം സമ്പാദിക്കണം. ഒരോ പെണ്‍കുട്ടിയും കരിയര്‍ വുമണ്‍ ആവണം. സമൂഹത്തിലും വിവാഹശേഷം ഭര്‍ത്താവിന്റെ മുന്‍പിലും കുഞ്ഞുങ്ങളുടെ മുന്നിലുമെല്ലാം ഒരു ആദരവ് വേണമെങ്കില്‍ നിങ്ങള്‍ക്ക് സ്വന്തമായി ഒരു ജോലിയും സാമ്പത്തിക സുരക്ഷയും ഉണ്ടായിരിക്കണം.

    സിന്ധുവിന്റെ വാക്കുകളിലേക്ക്

    എനിക്കൊരു ചുരിദാര്‍ വാങ്ങി തരാമോ ചേട്ടാ എന്ന് ഭര്‍ത്താവിനോട് ചോദിക്കുന്ന അവസ്ഥ ഉണ്ടാകരുത്. ആവശ്യമുള്ള കാര്യങ്ങള്‍ സ്വയം വാങ്ങാന്‍ കഴിയണം. പെണ്‍കുട്ടികള്‍ ബുദ്ധിപൂര്‍വ്വം പെരുമാറണം, മധുരവാക്കുകള്‍ ആളുകള്‍ പറയുമ്പോള്‍ അതില്‍ വീണ് പോവരുത്. ആളുകളെ ജഡ്ജ് ചെയ്യാന്‍ അറിയണം. അപകടകരമായൊരു ലോകമാണ്. ആരാണ് നമ്മുടെ ശത്രു, മിത്രം എന്നറിയാന്‍ പറ്റില്ല. അതൊക്കെ മനസിലാക്കി ശ്രദ്ധയോടെ മുന്നോട്ട് പോവണമെന്ന് ഞാനവരോട് പറയാറുണ്ട്.

    Recommended Video

    ലൂക്ക, പതിനെട്ടാം പടി വിശേഷങ്ങൾ പങ്കുവച്ച് നടി അഹാന കൃഷ്ണ | Filmibeat Malayalam
    സിന്ധുവിന്റെ വാക്കുകളിലേക്ക്

    ഇതെല്ലാം ഞാന്‍ കുട്ടികളോട് പാട്ട് പാടുന്നത് പോലെ പറഞ്ഞ് കൊണ്ടേയിരിക്കും. എന്റെ അനുഭവങ്ങള്‍, കൂട്ടുകാരുടെ അനുഭവങ്ങള്‍ അബദ്ധങ്ങള്‍, ഒക്കെ പറയും. പത്തും പന്ത്രണ്ടും തവണയൊക്കെയാവും ചിലപ്പോള്‍ ആ കാര്യം പറയുക. അവര്‍ക്കത് അസ്വസ്ഥതയുണ്ടാക്കിയേക്കാം. പക്ഷേ എപ്പോഴെങ്കിലും അവരുടെ മനസില്‍ കയറിയാല്‍ ഉണ്ടല്ലോ, ജീവിതത്തില്‍ എന്നെങ്കിലും സഹായകരമാവും. അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകേ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ലൂക്ക എന്ന ചിത്രത്തിലൂടെ ഹന്‍സികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ചിത്രത്തില്‍ അഹാനയുടെ ചെറുപ്പ കാലം അവതരിപ്പിച്ചത് ഹന്‍സികയാണ്. ഇപ്പോള്‍ മമ്മുട്ടി ചിത്രം വണ്ണിലൂടെ ഇഷാനിയും അഭിനയ രംഗത്തേക്ക് കടക്കുകയാണ് സിന്ധു കൃഷ്ണ പറയുന്നു.

    English summary
    Krishna Kumar's Wife Sindhu Krishna's Advice For Her Daughters
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X