For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാല് പെണ്‍കുട്ടികളെ പ്രസവിച്ചത് അത്ഭുതമായി തോന്നുന്നു; അതൊന്നും ആഗ്രഹിച്ച് നടന്നതല്ലെന്ന് സിന്ധു കൃഷ്ണ കുമാർ

  |

  കുടുംബ ജീവിതത്തിലും മക്കളെ വളര്‍ത്തുന്ന കാര്യത്തിലും മാതൃകാ ദമ്പതിമാരാണ് കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണ കുമാറും. നാല് പെണ്‍മക്കള്‍ക്ക് ജന്മം കൊടുത്തതിന്റെ പേരില്‍ ഇരുവരും ഒത്തിരി പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മക്കളുടെ പേരില്‍ അഭിമാനിക്കുന്ന മാതാപിതാക്കളാണ് സിന്ധുവും കൃഷ്ണ കുമാറും. മൂത്തമകള്‍ അഹാന മലയാള സിനിമയിലെ യുവനടിമാരില്‍ ഒരാളാണ്. അഹാനയ്ക്ക് പിന്നാലെ അനിയത്തിമാരും സിനിമയിലേക്ക് എത്തി.

  സിനിമയ്ക്ക് പുറമേ യൂട്യൂബ് ചാനലും സജീവമായി കൊണ്ട് പോവുകയാണ് താരപുത്രിമാര്‍. അതേസമയം നാല് പെണ്‍മക്കള്‍ക്ക് ജന്മം കൊടുത്തത് അത്ര നിസാര കാര്യമല്ലെന്ന് പറയുകയാണ് സിന്ധു കൃഷ്ണ കുമാര്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ മക്കളുടെ കൂടെ സംസാരിക്കുകയായിരുന്നു താരപത്‌നി.

  നാല് കുട്ടികളെ പ്രസവിച്ചതിനെ പറ്റി സിന്ധു പറയുന്നതിങ്ങനെ...

  'ഇപ്പോഴും ഇഞ്ചക്ഷനെടുക്കാന്‍ പേടിയുള്ള ആളാണ് ഞാന്‍. ആ ഞാന്‍ എങ്ങനെ നാല് കുട്ടികളെ പ്രസവിച്ചു എന്ന് ചിന്തിക്കുമ്പോള്‍ ഇന്നും അത്ഭുതം തോന്നാറുണ്ട്. കുട്ടികളോടുള്ള ഇഷ്ടം കാരണം നാല് പേരെ പ്രസവിച്ച ഒരാളല്ല ഞാന്‍. എല്ലാം ജീവിതത്തില്‍ സംഭവിച്ച് പോയതാണ്. പണ്ടൊക്കെ സ്ത്രീകള്‍ പത്തും പതിനഞ്ചും കുട്ടികള്‍ക്ക് ജന്മം കൊടുക്കാറുണ്ട്. അതൊന്നും ആഗ്രഹിച്ച് ചെയ്യുന്നതല്ലല്ലോ' എന്നാണ് സിന്ധു ചോദിക്കുന്നത്.

  നാല് മക്കളില്‍ ഏറ്റവും വെല്ലുവിളി അഹാനയെ നോക്കിയതാണെന്നാണ് സിന്ധു പറയുന്നത്..

  'ആദ്യത്തെ കുട്ടി തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതിന് മുന്‍പ് കുട്ടികളെ വളര്‍ത്തി പരിചയമില്ലല്ലോ എന്ന് സിന്ധു ചോദിക്കുന്നു. പലരും പറഞ്ഞ് തന്ന അറിവുകള്‍ വച്ചാണ് അഹാനയെ വളര്‍ത്തിയത്. ഒരു ഇക്കിള്‍ വന്നപ്പോള്‍ പേടിച്ച് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടിയിട്ടുണ്ട്.

  അറിവില്ലായ്മ കൊണ്ട് ഒന്നര മാസത്തില്‍ കിച്ചു തണ്ണിമത്തന്‍ പിഴിഞ്ഞ് അഹാനയുടെ വായിലേക്ക് ഒഴിച്ച് കൊടുത്തിട്ടുണ്ട്. അത് കഴിച്ച് അവള്‍ക്ക് വയറിളക്കം വന്നതും പിന്നീട് ആശുപത്രിയിലേക്ക് ഓടിയതും മറക്കാനാവാത്ത ഓര്‍മ്മയാണെന്നാണ്' സിന്ധു പറയുന്നത്.

  ഒന്നര മാസം ഗര്‍ഭിണിയായി, ആഘാതത്തിൽ കുഞ്ഞിനെ നഷ്ടപ്പെട്ടു; ജീവിതത്തിലെ ദുരന്തങ്ങളെ കുറിച്ച് മനോജും ബീനയും

  Recommended Video

  കമന്റിട്ട സ്ത്രീയെ കണ്ടംവഴി ഓടിച്ച് ദിയയുടെ മാസ് മറുപടി, വൈറല്‍ | FilmiBeat Malayalam

  മക്കളുടെ വിവാഹത്തെ കുറിച്ച് താരമാതാവിന്റെ അഭിപ്രായം..

  ഭൂരിഭാഗം മാതാപിതാക്കളും മക്കളെ വിവാഹം കഴിപ്പിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സംഭവം എന്നാണ് കരുതുന്നത്. പക്ഷേ എന്റെയും കിച്ചുവിന്റെയും ലിസ്റ്റിലുള്ള കാര്യമല്ല വിവാഹം. അവര്‍ സ്വയം തൊഴില്‍മേഖല തിരഞ്ഞെടുത്ത് കാശ് സമ്പാദിച്ച് ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിക്കണം.

  വിവാഹം കഴിക്കണമെന്ന് തോന്നുമ്പോള്‍ മാത്രം നല്ലൊരു പങ്കാളിയെ തിരഞ്ഞെടുക്കട്ടെ. അല്ലെങ്കില്‍ വേണ്ട, അത്രമാത്രം. സിന്ധു പറഞ്ഞ് നിര്‍ത്തുന്നു..

  ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെ ചൂടി വധുവിന്റെ വേഷത്തില്‍ ജാസ്മിന്‍; ഇതൊരു ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന് ആരാധകര്‍

  Read more about: krishna kumar ahaana krishna
  English summary
  Krishna Kumar's Wife Sindhu Krishnakumar Opens Up About Her Four Pregnancies Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X