രാഹുകാലത്ത് കെട്ടിയതാണ്! പിരിയാതെ കൂടെയുണ്ട്! സിന്ധുവുമായുള്ള വിവാഹത്തെക്കുറിച്ച് കൃഷ്ണകുമാര്‍
അഭിമുഖങ്ങളിലെല്ലാം കുടുംബത്തെക്കുറിച്ചും വാചാലനാവാറുണ്ട് കൃഷ്ണകുമാര്‍. ഓമിയുടെ അപ്പൂപ്പനല്ലേ എന്ന ചോദ്യം ഇപ്പോള്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്. പ്രണയ വിവാഹത്തിലൂടെയായിരുന്നു കൃഷ്ണകുമാറും സിന്ധുവും ഒന്നായത്. ദൂരദര്‍ശനില്‍ ജോലി ചെയ്തിരുന്ന കാലത്തായിരുന്നു വിവാഹം. എന്റെ ജീവിതത്തില്‍ വളരെയധികം പ്രകാശം കൊണ്ട് വന്ന ആളാണ് സിന്ധു. എന്റെ സൗഭാഗ്യങ്ങളുടെ കാരണങ്ങളിലൊന്നും സിന്ധുവാണ്. കൃഷ്ണകുമാറിന്റെ വൈഫല്ലേ എന്നായിരുന്നു നേരത്തെ സിന്ധു അറിയപ്പെട്ടിരുന്നത്. മക്കള്‍ ജനിച്ചപ്പോള്‍ കൃഷ്ണകുമാറിന്റെ മക്കള്‍ എന്നായിരുന്നു ആദ്യത്തെ മേല്‍വിലാസം. അവരുടെ മേഖലകളില്‍ അവര്‍ തിളങ്ങാന്‍ തുടങ്ങിയതോടെ അവരുടെ അച്ഛന്‍ എന്നായി എന്റെ മേല്‍വിലാസം. അതിന്റെ ഏറ്റവും പുതിയ സംഭവമാണ് ഓമിയുടെ അപ്പൂപ്പനല്ലേ എന്ന്. മക്കളൊക്കെ അച്ഛന്‍ എന്ന് അറിയുന്നുണ്ട്. എന്നാല്‍ ഓമിക്ക് അതൊന്നും അറിയില്ലല്ലോ.
എല്ലാം ദൈവാനുഗ്രഹം. അത് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നു. കല്യാണത്തിന് മുന്‍പ് ഞങ്ങള്‍ക്ക് രജിസ്റ്റര്‍ മാര്യേജ് വേണ്ടി വന്നു. അപ്പ ഹാജ അന്ന് സൈന്യത്തിന്റെ ലൊക്കേഷനിലായിരുന്നു. ഹാജയെ വിളിക്കാന്‍ പോവുമ്പോള്‍ മുകേഷ് ആ സെറ്റിലുണ്ടായിരുന്നു. മുകേഷാണ് ഇതേക്കുറിച്ച് മമ്മൂക്കയോട് പറയുന്നത്. ഇവരുടെ കാര്യത്തില്‍ ജാതി പ്രശ്‌നമുണ്ട്. കൃഷ്ണകുമാര്‍ താഴ്ന്ന ജാതിയിലും, സിന്ധു ഉയര്‍ന്ന ജാതിയിലുമാണ്. മുകേഷിന്റെ ക്ലാസ് എങ്ങനെയാണെന്ന് ഞാന്‍ അറിയുന്നില്ല. എന്താണ് പുള്ളി തള്ളി വെച്ചതെന്ന് ഞാന്‍ അറിയുന്നില്ല. ഞാനും സിന്ധുവും കൂടിയാണ് മമ്മൂക്കയെ കല്യാണം ക്ഷണിക്കാന്‍ പോയത്. സുകൃതം സിനിമയുടെ സെറ്റിലായിരുന്നു അന്ന്. ഞാന്‍ ഉപദേശിച്ചിട്ടും ഇവരെന്താണ് കെട്ടിയത് എന്നൊക്കെ മമ്മൂക്ക വിചാരിച്ചിട്ടുണ്ടാവും. അത് നമുക്ക് അറിയില്ലല്ലോ. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കൃഷ്ണകുമാര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ജാതിയും മതവും ഒന്നും വര്‍ക്കാവാത്ത വീടാണ് ഞങ്ങളുടേത്. ഞാനും സിന്ധുവും രണ്ട് ജാതിയിലുള്ളവരാണ്. ഭാര്യയുടെ അനിയത്തി ഇസ്ലാമിനെയാണ് വിവാഹം ചെയ്തത്. അവരുടെ കല്യാണത്തിന് പ്രശ്‌നം പരിഹരിക്കാന്‍ പോയത് ഞാനാണ്. അവരുടെ മകള്‍ കല്യാണം കഴിച്ചിരിക്കുന്നത് ക്രിസ്ത്യനെയാണ്. എന്റെ മകള്‍ കല്യാണം കഴിച്ചിരിക്കുന്നത് വേറൊരു ജാതിയില്‍ നിന്നാണ്. ഇനിയൊരാള്‍ കല്യാണം കഴിക്കാന്‍ പോവുന്നത് വേറെ മതത്തില്‍ നിന്നാണ്. ജാതിയും ജാതകവും മതവും ഒന്നും ബാധിക്കാത്ത ആളാണ് ഞാന്‍. ഇതൊന്നും ഇല്ലാത്തൊരു വീടായാല്‍ നല്ലതല്ലേ. അതിനൊരു തുടക്കം കുറിച്ചതാണ് ഞാന്‍. എന്റെ അച്ഛന്റെ കുടുംബം മുഴുവനും അങ്ങനെയാണ്. സ്‌കൂള്‍ അഡ്മിഷനിലാണ് ഇത് പ്രശ്‌നമായി വരുന്നത്. ഇപ്പോള്‍ അത് നിര്‍ബന്ധമല്ലെന്ന് തോന്നുന്നു.
രജിസ്റ്റര്‍ മാര്യേജിന് പോയപ്പോള്‍ രാഹുകാലത്തെക്കുറിച്ച് അവിടെയുള്ളവര്‍ പറഞ്ഞിരുന്നു. അവിടെ ഭയങ്കര ജനക്കൂട്ടമായിരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞാല്‍ എല്ലാവരും ഇറങ്ങും. രാഹുകാലം തുടങ്ങും, അപ്പോള്‍ ആരും കാണില്ല. നിങ്ങള്‍ക്ക് കുഴപ്പമില്ലെങ്കില്‍ ആ സമയത്ത് കയറിയാല്‍ മതി എന്നും പറഞ്ഞിരുന്നു. രാഹുകാലത്ത് കെട്ടിയിട്ടും നിങ്ങളെ വിട്ടാന്‍ പോവാന്‍ പറ്റുന്നില്ലല്ലോ എന്ന് സിന്ധു ദേഷ്യം വരുമ്പോള്‍ പറയാറുണ്ട്. എത്രയോ വഴക്കിട്ടിരിക്കുന്നു ഞങ്ങള്‍. അച്ഛനും, അപ്പൂപ്പനുമായി. പ്രശ്‌നങ്ങളുണ്ടായിരിക്കാം എന്നാല്‍ അനുഗ്രഹീതമാണ് ജീവിതം.


Click it and Unblock the Notifications











