For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാര്യ സിന്ധുവിനൊപ്പം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷ്ണ കുമാര്‍; അപൂര്‍വ്വ ചിത്രം പുറത്ത് വിട്ട് താരം

    |

    നടന്‍ കൃഷ്ണകുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. ലോക്ഡൗണ്‍ കാലത്ത് മക്കള്‍ക്കൊപ്പം ഡബ്‌സ്മാഷ് വീഡിയോസും ഡാന്‍സ് വീഡിയോയുമെല്ലാം ചെയ്ത് കൃഷ്ണകുമാര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇടയ്ക്ക് ചില വിമര്‍ശനങ്ങളും താരകുടുംബത്തിന് നേരെ ഉയര്‍ന്ന് വന്നിരുന്നു. അവിടെയും ശക്തമായ പ്രതിരോധമായിരുന്നു കൃഷ്ണകുമാര്‍ നടത്തിയത്.

    ഇപ്പോഴിതാ ഭാര്യ സിന്ധു കൃഷ്ണയ്‌ക്കൊപ്പമുള്ള പഴയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. ഒന്നും രണ്ടുമല്ല, ഇരുപത്തിയഞ്ച് വര്‍ഷം പഴക്കമുള്ള ചിത്രമാണ് കൃഷ്ണകുമാര്‍ ഫേസ്ബുക്കിലൂടെ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്ന് മാത്രമേ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിട്ടുള്ളു. എങ്കിലും ചില സംശയങ്ങളുമായി നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഒരുവിധം എല്ലാവരുടെയും തന്നെ കമന്റുകള്‍ക്ക് കൃഷ്ണകുമാര്‍ മറുപടി പറഞ്ഞിരുന്നു.

    krishna-kumar

    കമന്റുകള്‍ക്കിടയില്‍ മഹി ശര്‍മ്മ എന്ന ഒരു ആരാധകന്റെ കമന്റും അതിന് കൃഷ്ണ കുമാര്‍ നല്‍കിയ റിപ്ലേയുമാണ് ഏറെ ശ്രദ്ധേയം. 'ആശംസകള്‍. നിങ്ങളുടേത് പ്രണയ വിവാഹമായിരുന്നോ ചേട്ടാ..?' എന്നായുരുന്നു ആരാധകന്‍ കമന്റിലൂടെ ചോദിച്ചത്. അതെ എന്നര്‍ത്ഥത്തില്‍ ഒരു തംസ് അപ്പ് നല്‍കിക്കൊണ്ടാണ് ഇതിനു മറുപടി കൃഷ്ണകുമാര്‍ നല്‍കിയത്.

    ദിവസങ്ങള്‍ക്ക് മുന്‍പാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ തന്റെ വ്‌ലോഗിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കോളേജില്‍ എംഎ യ്ക്ക് പഠിക്കുന്ന കാലത്താണ് കൃഷ്ണ കുമാറിനെ ഞാന്‍ പരിചയപ്പെടുന്നത്. ആ സമയത്ത് വീട്ടില്‍ എനിക്കൊരു പ്രൊപ്പോസല്‍ വന്നിരുന്നു. വീട്ടുകാര്‍ അത് സീരിയസായി കൊണ്ട് പോകുന്നു എന്ന് മനസിലായപ്പോള്‍ എനിക്കൊരാളെ ഇഷ്ടമാണെന്നും അദ്ദേഹത്തെയാണ് കല്യാണം കഴിക്കേണ്ടതെന്നും പറയേണ്ടി വന്നു.

    krishna-kumar

    അന്ന് എന്റെ മാതാപിതാക്കള്‍ കുവൈത്തിലാണ്. അവര്‍ നാട്ടില്‍ വന്ന് കൃഷ്ണ കുമാറിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കണ്ടു. മക്കള്‍ക്ക് താല്‍പര്യമാണെങ്കില്‍ അതങ്ങ് നടത്താമെന്ന് പെട്ടെന്ന് തന്നെ അവര്‍ പറയുകയായിരുന്നു. ഞങ്ങള്‍ രണ്ട് പേരും അന്ന് വിവാഹത്തിന് ഒട്ടും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. പിന്നെ വീട്ടുകാരുടെ തീരുമാനത്തില്‍ വിവാഹം നടത്തി.

    Abhilash S Kumar Exlcusive Interview | FilmIbeat Malayalam

    കല്യാണം കഴിഞ്ഞ് എംഎ രണ്ടാം വര്‍ഷ പരീക്ഷ എഴുതാന്‍ നില്‍ക്കുമ്പോഴാണ് അമ്മുവിനെ (അഹാ) ഗര്‍ഭിണിയാണെന്ന് അറിയുന്നത്. പിന്നെ എനിക്ക് പരീക്ഷ എഴുതാന്‍ പറ്റിയില്ല. ഞാന്‍ പോലും അറിയാതെ, ഞാന്‍ ആഗ്രഹിക്കാതെ വീട്ടിലായി പോയതാണ്. പക്ഷേ ഞാനത് ആസ്വദിക്കുന്നുണ്ടെന്നുമായിരുന്നു സിന്ധു പറഞ്ഞിരുന്നത്.

    English summary
    Krishna Kumar Shares 25 Year Old Photo With Wife Sindhu Krishna
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X