നടന്‍ കൃഷ്ണ കുമാറിന്റെയും ഭാര്യയുടെയും ബ്ലാക്ക്&വൈറ്റ് ചിത്രം! ഓര്‍മ്മകള്‍ പങ്കുവെച്ച് താരദമ്പതികള്‍
മക്കള്‍ വലുതായതോട് കൂടിയാണ് നടന്‍ കൃഷ്ണ കുമാറിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും വന്ന് തുടങ്ങിയത്. മൂത്തമകള്‍ അഹാന കൃഷ്ണ ഇപ്പോള്‍ മലയാള സിനിമയിലെ യുവനടിമാരില്‍ ഒരാളാണ്. ഇളയമക്കളും സിനിമയിലേക്ക് തന്നെ എത്തി കൊണ്ടിരിക്കുകയാണ്. കൊറോണ കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ച സഹാചര്യത്തില്‍ കുടുംബമൊന്നിച്ച് സന്തോഷത്തോടെ കഴിയുകയാണ് കൃഷ്ണകുമാര്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കൃഷ്ണകുമാറും ഭാര്യയും ചില രസകരമായ ഫോട്ടോസ് പങ്കുവെച്ച് കൊണ്ടിരിക്കുകയാണ്. ഭാര്യ സിന്ധുവിനെ ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ള ഒരു ചിത്രം പുറത്ത് വിട്ട ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് താരം. പിന്നാലെ ഭര്‍ത്താവിനൊപ്പമുള്ള പഴയകാല ചിത്രം സിന്ധുവും പങ്കുവെച്ചു.

'ജീവിതം സൂര്യകാന്തി പൂവ് പോലെ ആണ്. സൂര്യന്‍ ഉള്ളപ്പോള്‍ സൂര്യകാന്തി പൂവ് സൂര്യനെ നോക്കി ഊര്‍ജം എടുത്തു ജീവിക്കുന്നു. സൂര്യന്‍ പോയി മഴക്കാലം വന്നാലോ, അടുത്തുള്ള മറ്റു സൂര്യകാന്തി പൂക്കളെ നോക്കി ഊര്‍ജം അന്ന്യോന്യം പകര്‍ന്നു ജീവിക്കും, സൂര്യന്‍ വരുന്നത് വരെ. ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടുകളും, പരാതികളും ഉണ്ട്. പറഞ്ഞിട്ട് കാര്യമില്ല. കാരണം എല്ലാവരും ഒരേ വളളത്തില്‍ ആണ് സഞ്ചരിക്കുന്നത്. പരാതികള്‍ ഒഴിവാക്കി പരസ്പരം സഹകരിച്ചു മുന്നേറുക. പുതുമകളുള്ള ഒരു ലോകം, നന്മയുടെ ലോകം മുന്നിലുണ്ട്'. എന്നും കൃഷ്ണ കുമാര്‍ പറയുന്നു.

പിന്നാലെ പഴയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ. പഴയൊരു ബാങ്ക് പാസ്ബുക്കില്‍ നിന്നും കിച്ചുവാണ് ഈ ചിത്രം കണ്ടെത്തിയത്. വിവാഹത്തിന് ശേഷം ആദ്യമായി ഞങ്ങള്‍ ഒരുമിച്ച് തുടങ്ങിയ ജോയിന്റ് അക്കൗണ്ട് അതായിരുന്നു. പ്രധാനമായും എന്റെ സ്വര്‍ണാഭരണങ്ങളായിരുന്നു അതില്‍ സൂക്ഷിച്ചത്. രസകരമായ മറ്റൊരു കാര്യം ഫോട്ടോ എടുക്കാന്‍ സ്റ്റുഡിയോയിലുള്ള ആള്‍ എനിക്ക് ലേശം പൊക്കം വെപ്പിക്കാന്‍ നോക്കിയതായിരുന്നു.

കുറച്ച് കണക്ക് പുസ്തകങ്ങള്‍ എടുത്ത് കസേരയില്‍ വെച്ചിട്ടാണ് എന്നെ ഇരുത്തിയത്. ഒടുവില്‍ എനിക്ക് പൊക്കം കൂട്ടി ചിത്രമെടുത്തു. ഇതായിരുന്നു ഞങ്ങളെടുത്ത അവസാനത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ എന്നും സിന്ധു പറയുന്നു. ഈ ചിത്രത്തിന് താഴെ രസകരമായ നിരവധി കമന്റുകളായിരുന്നു വന്നത്. സിന്ധുവിനെ കണ്ടാല്‍ ഇപ്പോഴുള്ള അഹാനയുടെ ലുക്ക് ആണെന്നായിരുന്നു കൂടുതല്‍ ആളുകളും പറഞ്ഞത്.

ഇത് മാത്രമല്ല ചെറുപ്പത്തിലെ മക്കളുടെ പഴയ ഫോട്ടോസും കഴിഞ്ഞ ദിവസം കൃഷ്ണകുമാര്‍ പങ്കുവെച്ചിരുന്നു. സിന്ധുവിന്റെ അച്ഛന്‍ അഹാനയ്ക്ക് വാങ്ങി കൊടുത്ത ഉടുപ്പാണ് ഹൈലൈറ്റ്. നാല് മക്കളും പെണ്‍കുട്ടികള്‍ ആയതിനാല്‍ ഒരേ പ്രായത്തില്‍ ഇതേ ഡ്രസ് ഇട്ട് എല്ലാവരുടെയും ഫോട്ടോ എടുത്തിരുന്നു. നാല് പേരും ഒരുപോലെ തോന്നിക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചത്. പഴയ ഫോട്ടോയ്‌ക്കൊപ്പം കുഞ്ഞു ഉടുപ്പും പിടിച്ച് നില്‍ക്കുന്ന മക്കളുടെ ഇപ്പോഴത്തെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. അതിവേഗം ഈ ചിത്രം വൈറലായി.

ഇപ്പോഴിതാ അഹാന പാട്ട് പാടുന്ന വീഡിയോ കൂടി പുറത്ത് വന്നിരിക്കുകയാണ്. മൗനം സ്വരമായി എന്ന് തുടങ്ങുന്ന പാട്ടായിരുന്നു അഹാന പാടിയിരിക്കുന്നത്. നല്ല രീതിയില്‍ തന്നെ പാടിയ അഹാനയ്ക്ക് പിന്തുണയുമായി ആരാധകരുമെത്തി. താരപുത്രിയുടേത് മനോഹരമായ ശബ്ദമാണെന്നും അഭിനയത്തിനൊപ്പം പിന്നണി ഗാനരംഗത്തേക്ക് കൂടി നോക്കാമെന്നുമൊക്കെ ആരാധകര്‍ കമന്റുകള്‍ നല്‍കിയിരിക്കുകയാണ്. ലോക്ഡൗണ്‍ കാലമായതിനാല്‍ ഇതിനെക്കാള്‍ രസമുള്ള വീഡിയോസ് ഇനിയും വരുമെന്നാണ് കരുതുന്നത്.
അഹാനയുടെ വീഡിയോ


Click it and Unblock the Notifications