ആണ്‍സുഹൃത്തിനൊപ്പം റിസോര്‍ട്ടില്‍ നിന്നുള്ള വീഡിയോ! ഡേറ്റിങ് ആരംഭിച്ചെന്ന് കൃഷ്ണ കുമാറിന്റെ മകള്‍ ദിയ
നടന്‍ കൃഷ്ണ കുമാറിനെ പോലെ തന്നെ നടന്റെ കുടുംബവും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. മക്കളെല്ലാവരും സിനിമയും മോഡലിങ്ങും വ്‌ളോഗിങ്ങുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ താരവുമായ ദിയ കൃഷ്ണയെ പറ്റിയുള്ള ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.
താരപുത്രി തന്നെ ഒരു അഭിമുഖത്തില്‍ തുറന്ന് സംസാരിച്ച കാര്യങ്ങളാണ് വൈറലായത്. അതേ സമയം ദിയ ഇന്‍സറ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ പലതരം സംശയങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്. ഡേറ്റിങ് തുടങ്ങിയെന്ന് പറഞ്ഞ് ആണ്‍സുഹൃത്തിനൊപ്പമുള്ള വീഡിയോയാണ് ദിയ പങ്കുവെച്ചത്.

കൃഷ്ണ കുമാറിന്റെ നാല് മക്കളില്‍ ഏറ്റവും ഓപ്പണായി സംസാരിക്കുന്നത് ദിയ കൃഷ്ണയാണെന്നാണ് ആരാധകര്‍ പറയാറുള്ളത്. തനിക്കൊരു പ്രണയമുണ്ടായിരുന്നതിനെ പറ്റിയും അത് ബ്രേക്കപ്പ് ആയെന്നുമൊക്കെ താരപുത്രി വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷം വീണ്ടും ദിയ സുഹൃത്തുക്കളുടെ കൂടെയുള്ള വീഡിയോസ് സ്ഥിരമായി പങ്കുവെക്കാറുണ്ടായിരുന്നു. അതിലൊരു സുഹൃത്തായ അശ്വിന്റെ കൂടെയുള്ള വീഡിയോസാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
സ്ഥിരമായി അശ്വിന്റെ കൂടെയുള്ള വീഡിയോസ് മാത്രം പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ ദിയ വീണ്ടും പ്രണയത്തിലായെന്ന തരത്തില്‍ അഭ്യൂഹങ്ങളെത്തി. ഇതിനിടയിലാണ് ഡേറ്റിങ്ങിനെ പറ്റി താരപുത്രി തന്നെ സംസാരിച്ചിരിക്കുന്നത്. 'ഞങ്ങളുടെ രീതിയുള്ള ഡേറ്റിംഗ്' ചെയ്യുകയാണെന്ന് പറഞ്ഞാണ് അശ്വിനൊപ്പമുള്ള വീഡിയോ നടി പങ്കുവെച്ചിരിക്കുന്നത്.
കോഴിക്കോടുള്ള ഒരു ലക്ഷ്വറി റിസോര്‍ട്ടില്‍ താമസിച്ചു കൊണ്ട് അശ്വിനൊപ്പം ഡാന്‍സ് കളിക്കുന്ന റീല്‍സാണ് ദിയ പങ്കുവെച്ചത്. ഡേറ്റിങ് എന്നാണ് ഇതിന്റെ ടൈറ്റിലായി കൊടുത്തിരിക്കുന്നതും. ഇതോടെ പുതിയ പ്രണയമാണോ, അശ്വിനുമായി പ്രണയത്തിലാണോ, നിങ്ങള്‍ ലിവിങ് ടുഗെദര്‍ ആണോ എന്നൊക്കെ ആളുകള്‍ ചോദിക്കാന്‍ തുടങ്ങി.

രണ്ടാളും മനോഹരമായി ചെയ്തു. പിങ്ക് ബിക്കിനി ഡ്രസില്‍ ദിയയെ കണ്ടാല്‍ ഹോട്ടായി തോന്നും. അശ്വിനൊപ്പം ദിയ വളരെ കംഫര്‍ട്ടാണ്, തുടങ്ങി നിരവധ കമന്റുകള്‍ വീഡിയോയുടെ താഴെ വരുന്നുണ്ട്. എന്നാല്‍ ദിയയുടെ പുതിയ റീല്‍ സീരിസിന്റെ പേരാണ് ഡേറ്റിംഗ് എന്നും അതാണ് ടൈറ്റിലില്‍ അങ്ങനെ സൂചിപ്പിച്ചതെന്നുമാണ് സൂചന. എന്തായാലും കൂടുതല്‍ വിവരങ്ങള്‍ ഇവര്‍ തന്നെ പറയുന്നത് വരെ കാത്തിരിക്കാമെന്നാണ് ആരാധകരുടെയും അഭിപ്രായം.
അതേ സമയം എല്ലായിപ്പോഴും ഉള്ളത് പോലെ ദിയയെ പരിഹസിക്കാനും ചിലര്‍ മറന്നില്ല. ആദ്യ റിലേഷന്‍ഷിപ്പിനെ പറ്റിയുള്ള ചില ചോദ്യങ്ങളും വന്നിരിക്കുകയാണ്. 'പഴയ സുഹൃത്ത് എവിടെ, അയാളെ കാണാനില്ലല്ലോ എന്ന് ഒരാള്‍ ദിയയോട് ചോദിച്ചിരുന്നു. ഇങ്ങനെ ആള് മാറുന്നതല്ലേ കാഴ്ചക്കാര്‍ക്ക് ഒരു രസം... മൂന്ന് മാസം കൂടുമ്പോ ആള് മാറട്ടെ', എന്ന് മറ്റൊരാള്‍ ഇതിന് മറുപടിയുമായി വന്നു.
മുന്‍പും സമാനമായ രീതിയില്‍ ആണ്‍സുഹൃത്തിനൊപ്പമുള്ള റീല്‍സ് വീഡിയോസ് ദിയ പങ്കുവെക്കാറുണ്ടായിരുന്നു. അദ്ദേഹവുമായി ഉണ്ടായിരുന്ന റിലേഷന്‍ഷിപ്പ് ബ്രേക്കപ്പ് ആയെന്നും താരപുത്രി സൂചിപ്പിച്ചിട്ടുണ്ട്. അത്തരം വെളിപ്പെടുത്തല്‍ നടത്തിയതോട് കൂടിയാണ് പലരും ദിയയെ കളിയാക്കി കൊണ്ട് രംഗത്ത് വന്നത്.
കൃഷ്ണ കുമാറിന്റെ നാല് പെണ്‍മക്കളില്‍ ഏറെ വ്യത്യസ്തയാണ് ദിയ കൃഷ്ണ. വിവാഹം കഴിച്ച് ജീവിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും റിലേഷന്‍ഷിപ്പിന അത്രത്തോളം പ്രധാന്യം കൊടുക്കാറുണ്ടെന്നും മുന്‍പൊരു അഭിമുഖത്തില്‍ ദിയ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











