നൈറ്റ് ഡ്രസ്സിലാണെങ്കില്‍ പോലും എന്ത് ഭംഗിയാടാ എന്നേ പറയൂ! മുന്‍പത്തെ റിലേഷന്‍ഷിപ്പ് അങ്ങനെയായിരുന്നില്ല- ദിയ

നടന്‍ കൃഷ്ണ കുമാറിനെ പോലെ തന്നെ ഭാര്യയും മക്കളുമൊക്കെ മലയാളികള്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരപുത്രിമാര്‍ ആരാധകരെ സ്വന്തമാക്കുന്നത്. പിന്നീട് എല്ലാവരും തന്നെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ വാര്‍ത്തകളില്‍ നിറയുന്നത് റിലേഷന്‍ഷിപ്പുകളുടെ പേരിലാണ്.

വ്‌ലോഗ് ചെയ്തും മറ്റും നിരവധി ആരാധകരുള്ള താരപുത്രിയാണ് ദിയ കൃഷ്ണ. ഇപ്പോള്‍ ആണ്‍സുഹൃത്തായ അശ്വിനൊപ്പമുള്ള പ്രണയകാലം ആഘോഷമാക്കുകയാണ് ദിയ. അടുത്തിടെ ഇരുവരുടെയും പ്രൊപ്പോസല്‍ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെ നിരവധി അഭിമുഖങ്ങളിലൂടെ പ്രണയത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരപുത്രി.

അശ്വിനുമായിട്ടുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിനൊപ്പം തന്റെ മുന്‍പുണ്ടായിരുന്ന ബന്ധങ്ങളെ പറ്റിയും താരപുത്രി വെളിപ്പെടുത്തി. പുതിയൊരു അഭിമുഖത്തില്‍ അശ്വിനൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിയ.

diya

'എന്റെ ജീവിതത്തില്‍ ഇതുവരെ വന്നു പോയിട്ടുള്ള ഒരാളും ഞാന്‍ ഭയങ്കര സുന്ദരി ആണെന്ന തരത്തില്‍ ദിവസവും കിട്ടുന്നൊരു ഫീലിംഗ് എനിക്ക് തന്നിട്ടില്ല. എന്റെ പഴയ റിലേഷന്‍ഷിപ്പില്‍ ഞാന്‍ ഭയങ്കര ഇന്‍സെക്യൂര്‍ ആയിരുന്നു. എന്റെ കൂടെ ഉണ്ടായിരുന്നവര്‍ ഒക്കെ വേറെ പെണ്ണുങ്ങളെ ആയിരുന്നു നോക്കുന്നത്. വേറെ പെണ്ണുങ്ങളെ നോക്കി അവര്‍ സുന്ദരിയാണെന്ന് പറയും. അപ്പോള്‍ ഞാന്‍ സുന്ദരി അല്ലേ എന്ന് എനിക്ക് തന്നെ തോന്നലുണ്ടാവും.

എന്നാല്‍ അശ്വിന്‍ അങ്ങനെയല്ല. വീട്ടില്‍ നില്‍ക്കുന്നത് പോലെ നൈറ്റ് ഡ്രസ്സിലോ വളരെ മോശമായിട്ടുള്ള ലുക്കിലാണെങ്കില്‍ പോലും ഇവന്‍ എന്നോട് എന്ത് ഭംഗിയാടാ നിന്നെ കാണാന്‍ എന്ന് പറയും. ഏതേലും ഷോപ്പില്‍ പോയാല്‍ എന്റെ പേഴ്സും പിടിച്ച് എന്റെ പിന്നാലെ നടക്കും. എനിക്ക് കൈ തളരുമ്പോള്‍ എന്റെ കയ്യിലുള്ള സാധനങ്ങള്‍ മൊത്തം വാങ്ങി പിടിക്കും. ഇതൊക്കെ കൊണ്ട് തന്നെ അശ്വിനോട് ഒരു യെസ് എന്ന് പറയാന്‍ എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ലെന്നാണ് ദിയ പറയുന്നത്.

എന്റെ മുന്‍പത്തെ റിലേഷന്‍ഷിപ്പുകളെ പറ്റിയെല്ലാം ഇവന് അറിയാം. എന്നെ കുറിച്ച് എല്ലാം അറിഞ്ഞിട്ടാണ് എന്നെ സ്‌നേഹിച്ചത്. എന്റെ ബ്രേക്കപ്പിന്റെ മോശം അവസ്ഥകളിലൊക്കെ അശ്വിന്‍ എന്റെ കൂടെ തന്നെയുണ്ടായിരുന്നു. എന്നെ പ്രേമിച്ച് ഫേമസ് ആകാന്‍ വന്നവര്‍ ആയിരുന്നു ഇതുവരെ വന്നവരെല്ലാവരും. ഇവന്‍ മാത്രം ഇതുവരെ അവന്റെ ഒരു ഫോട്ടോ സ്റ്റോറി ഇടാമോ, ടാഗ് ചെയ്യാമോ എന്നൊന്നും ചോദിച്ചിട്ടില്ല.

diya

ഇപ്പോഴെന്നല്ല പരിചയപ്പെട്ടപ്പോള്‍ തൊട്ട് ഇന്ന് വരെ ചോദിച്ചിട്ടില്ല. എന്നെ കൊണ്ട് ഒരു ബില്ല് അടപ്പിക്കുക പോലും ഇവന്‍ ചെയ്തിട്ടില്ല. എന്റെ കൂടെ ഉണ്ടായിരുന്നവര്‍ ഒക്കെ എന്റെ കാര്‍ഡ് എടുത്ത് വീശുന്ന പരിപാടി ആയിരുന്നു. ഞാന്‍ കൂടെയുണ്ടായിരുന്നവരെ ഒക്കെ കണ്ണുമടച്ച് വിശ്വസിച്ചിരുന്നു. അതാണ് എനിക്ക് പറ്റിയ തെറ്റ്.

ഈ ഒരുവര്‍ഷം കൊണ്ട് ഞാന്‍ എന്റെ ലൈഫില്‍ നിന്നും കുറെ ആള്‍ക്കാരെ കട്ട് ചെയ്തു. എന്റെ കൂടെ ഇപ്പോള്‍ വിരലില്‍ എണ്ണാവുന്ന മൂന്നോ നാലോ ആളുകള്‍ മാത്രമേയുള്ളു,' എന്നും പറയുകയാണ് ദിയ.

മുന്‍പ് ദിയയും ആണ്‍സുഹൃത്തും ഒന്നിച്ചുള്ള വീഡിയോസ് പുറത്ത് വന്നതോടെയായിരുന്നു നടി പ്രണയത്തിലായോ എന്ന ചോദ്യം ഉയരുന്നത്. അശ്വിന്റെ കൂടെയുള്ള ഡാന്‍സി വീഡിയോയും റീല്‍സുമൊക്കെ വൈറലായതിന് പിന്നാലെയാണ് ദിയയുടെ പ്രൊപ്പോസല്‍ വീഡിയോ വരുന്നത്. കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ദിയയെ സര്‍പ്രൈസ് ചെയ്ത് കൊണ്ടാണ് അശ്വിന്‍ വിവാഹം കഴിക്കാന്‍ സമ്മതമാണോന്ന് ചോദിക്കുന്നത്. അത്രയും റൊമാന്റിക്കായിട്ടുള്ള പ്രൊപ്പോസല്‍ താരപുത്രി സ്വീകരിക്കുകയും ചെയ്തു.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X