പറഞ്ഞാൽ അച്ഛന് ഫീൽ ആകുമോ, കൃഷ്ണ കുമാറിൽ ഇഷ്ടമല്ലാത്ത സ്വഭാവം; തുറന്ന് പറഞ്ഞ് നാല് മക്കളും
സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകുന്ന താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. യൂട്യൂബ് ചാനലുകളിൽ കുടുംബത്തിലെ ആറ് പേരും സജീവമാണ്. കൃഷ്ണകുമാറിന്റെ നാല് മക്കൾക്കും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടേതായ കരിയറും വരുമാന മാർഗവും ഉണ്ടാക്കാനായി. മക്കളിൽ അഹാന മാത്രമാണ് സിനിമ കരിയറായി തെരഞ്ഞെടുത്തത്. അടുത്തിടെയാണ് രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം നടന്നത്.
ആഘോഷപൂർവം നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. കൃഷ്ണകുമാർ ഇപ്പോൾ രാഷ്‌ട്രീയത്തിലും സജീവമാണ്. അതിനാൽ യൂട്യൂബ് ചാനലിൽ അധികം കാണാറില്ല. ഏറെ നാളുകൾക്ക് ശേഷം മക്കൾക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ സ്വഭാവത്തിലെ നല്ലതും മോശവുമായ വശങ്ങൾ നാല് മക്കളും സംസാരിച്ചു.

നെഗറ്റീവ് പറഞ്ഞാൽ ഫീൽ ആവില്ലല്ലോ. അച്ഛൻ കുറച്ച് ഹിപാെക്രറ്റാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. നമ്മളോട് അത് ചെയ്യെന്ന് പറയും. പക്ഷെ അച്ഛൻ അത് ചെയ്യില്ല. മധുരം കഴിക്കരുതെന്ന് പറയും. പക്ഷെ അച്ഛൻ മധുരം കഴിക്കുമെന്നും ഇഷാനി കൃഷ്ണ പറഞ്ഞു. അച്ഛന്റെ നല്ല ഗുണങ്ങളെക്കുറിച്ചും ഇഷാനി സംസാരിച്ചു. അച്ഛൻ ഒരു കാര്യത്തിന് വേണ്ടി ശ്രമിച്ചാൽ വിട്ടു കളയില്ല. തോറ്റ് പോയാലും വിഷമിച്ച് ഒരു മൂലയിൽ പോയി ഇരിക്കില്ല. എപ്പോഴും പോസിറ്റീവായി മുന്നോട്ട് പോകുമെന്നും ഇഷാനി കൃഷ്ണ പറഞ്ഞു.
അച്ഛന്റെ നല്ല ഗുണങ്ങളെക്കുറിച്ച് ഇളയ മകൾ ഹൻസികയും സംസാരിച്ചു. അദ്ദേഹം നല്ല ഉപദേശങ്ങൾ തരും. മൂല്യമുള്ള കാര്യങ്ങൾ എപ്പോഴും പറയും. അതേസമയം ദേഷ്യം അച്ഛന്റെ സ്വഭാവത്തിലെ മോശം വശമാണെന്ന് ഹൻസിക പറഞ്ഞു. അച്ഛൻ മുൻകോപക്കാരനാണെന്ന് ദിയ കൃഷ്ണയും സമ്മതിച്ചു.

അതേസമയം ആളുകളെ സഹായിക്കാൻ വളരെ ഇഷ്ടമാണ്. ചോദിച്ചില്ലെങ്കിലും വന്ന് ഹെൽപ്പ് ചെയ്യും. മഴ പെയ്യുമ്പോൾ ഓട വരെ കഴുകാൻ പോകും. അതാരും ചോദിച്ചിട്ടല്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. അച്ഛന്റെ ദേഷ്യമാണ് മോശം വശമെന്ന് അഹാന കൃഷ്ണ പറഞ്ഞു. പെട്ടെന്ന് വിട്ട് കൊടുക്കാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റെ നല്ല ഗുണമെന്നും അഹാന പറഞ്ഞു.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. അച്ഛനും മക്കളും തമ്മിലുള്ള രസകരമായ നിമിഷങ്ങളെക്കുറിച്ച് പലരും കമന്റ് ചെയ്തു. ദിയ കൃഷ്ണയെ ഫാമിലി വ്ലോഗുകളിൽ കൂടുതലായും കാണാൻ തുടങ്ങിയതിന്റെ സന്തോഷവും പലരും പങ്കുവെച്ചു. വിവാഹ ശേഷമാണ് ദിയയെ കുടുംബത്തോടൊപ്പം കൂടുതലും കാണുന്നതെന്ന് ചിലർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം താര കുടുംബം ഒന്നിച്ച് ബാലിയിൽ യാത്ര പോയിരുന്നു.
സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുമ്പോഴും പലപ്പോഴും കടുത്ത സൈബർ ആക്രമണം കൃഷ്ണ കുമാറിന്റെ കുടുംബത്തിന് നേരെ വന്നിട്ടുണ്ട്. ഇതേക്കുറിച്ച് ഇവർ ഒന്നിലേറെ തവണ സംസാരിച്ചിട്ടുണ്ട്. അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ കുടുംബത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്നു എന്നാണ് അഹാന പറഞ്ഞത്. അടിയാണ് അഹാനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications