കുഞ്ഞിനെ വീണ്ടും വയറ്റിലിട്ട് വെച്ചു! രണ്ട് പിറന്നാള്‍ വന്നതിന്റെ കഥ പറഞ്ഞ് താരപത്‌നി സിന്ധു കൃഷ്ണ

മലയാളത്തില്‍ ഏറ്റവും സന്തുഷ്ടരായി ജീവിക്കുന്ന താരകുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റെ. നാല് പെണ്‍മക്കളുടെയും ഭാര്യയുടെയും കൂടെയുള്ള ജീവിതത്തെ പറ്റിയും സിനിമയിലെയും മറ്റ് വിശേഷങ്ങളുമൊക്കെ നടന്‍ സോഷ്യല്‍ മീഡിയിയലൂടെ പങ്കുവെക്കാറുണ്ട്. അതുപോലെ കുടുംബത്തിലെ ബാക്കിയെല്ലാവരും യൂട്യൂബ് ചാനലും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിറന്നാളായിരുന്നു എന്നതാണ് താരകുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം. ഭാര്യയ്ക്ക് ആശംസ അറിയിച്ച് നടനും അമ്മയെ കുറിച്ച് പറഞ്ഞ് മക്കളായ അഹാനയും ദിയയുമടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ തന്റെ പിറന്നാളാഘോഷത്തെ കുറിച്ച് സിന്ധുവും സംസാരിച്ചിരിക്കുകയാണ്.

 sindhu-krishna

സിന്ധു തന്റെ അമ്പത്തിരണ്ടാമത്തെ ജന്മദിനമാണ് കഴിഞ്ഞ ദിവസം ആഘോഷിച്ചത്. വലിയ പ്രശ്നങ്ങളോ, അസുഖങ്ങളോ, അപകടമോ ഇല്ലാതെ ഇത്രയും നാള്‍ ജീവിക്കാന്‍ പറ്റിയില്ലേ, അതിലൊരുപാട് സന്തോഷമുണ്ട്. 52 വയസ് വരെ അച്ഛനും അമ്മയും കൂടെയുണ്ട്. അതും എന്റെ ഭാഗ്യമാണ്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയുന്നതും താനൊരു ഭാഗ്യമായിട്ടാണ് കാണുന്നതെന്ന് സിന്ധു പറയുന്നു.

പണ്ട് അമ്പത് വയസെന്ന് കേള്‍ക്കുമ്പോള്‍ അയ്യോ എന്ന് പറയുന്നൊരു കാലമുണ്ടായിരുന്നു. അമ്പതൊക്കെ ആവുമ്പോഴെക്കും ജീവിതം തീര്‍ന്നുവെന്നാണ് പണ്ടുള്ളവര്‍ കരുതിയത്. പിന്നെ എന്റെ കല്യാണം നേരത്തെ കഴിഞ്ഞത് കൊണ്ടാണ് എന്റെ മാതാപിതാക്കന്മാര്‍ക്ക് ഇപ്പോഴും പ്രായമില്ലാതെയിരിക്കുന്നതെന്നാണ് സിന്ധു പറയുന്നത്.

മുന്‍പ് തന്റെ ബര്‍ത്ത് ഡേ ഞാന്‍ പോലും ഓര്‍ക്കാറില്ല. അന്നൊക്കെ അമ്മയാണ് ഇന്ന് നിന്റെ പിറന്നാളാണെന്ന് പറയുന്നത്. ശരിക്കും തനിക്ക് രണ്ട് ബര്‍ത്ത്‌ഡേ ഉണ്ടെന്നാണ് താരപത്‌നി പറയുന്നത്. പാസ്പോര്‍ട്ടിലെ ബര്‍ത്ത് ഡേയാണ് എപ്പോഴും സെലിബ്രേറ്റ് ചെയ്യാറുള്ളത്. മുന്‍പ് മകള്‍ ഹന്‍സു അമ്മയ്ക്ക് എങ്ങനെയാണ് രണ്ട് ബര്‍ത്ത്‌ഡേ വന്നതെന്ന് ചോദിക്കാറുണ്ടായിരുന്നു. അന്നൊരു കഥ അവള്‍ക്ക് പറഞ്ഞ് കൊടുത്തു.

'എന്നെ പ്രസവിച്ച സമയത്ത് തീരെ ചെറുതായിരുന്നു. കുഞ്ഞ് ചെറുതായത് കൊണ്ട് കുറച്ചൂടി വളരാന്‍ വേണ്ടി തിരിച്ച് വയറ്റിലിട്ട് വെക്കാന്‍ അമ്മൂമ്മയോട് ഡോക്ടര്‍ പറഞ്ഞു. പിന്നീട് ഞാന്‍ ശരിക്കും നവംബറില്‍ പുറത്ത് വന്നുവെന്നുമാണ് അന്ന് ഹന്‍സുവിനോട് തമാശരൂപേണ കഥയായി പറഞ്ഞതെന്ന്', സിന്ധു ഓര്‍മ്മിക്കുന്നു.

ശരിക്കും സ്‌കൂളില്‍ ചേര്‍ക്കാനായി പണ്ട് കാലത്ത് ജനന തീയ്യതിയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. അങ്ങനെ വന്നതാണ്. തുലാമാസത്തിലെ പുണര്‍തം നാളിലാണ് മോള്‍ ജനിച്ചതെന്നാണ് അമ്മ പറയാറുള്ളത്. കല്യാണ സമയത്താണ് റിയല്‍ ബര്‍ത്ത് ഡേ മനസിലാക്കിയത്. എന്നാല്‍ ജാതകത്തിലെ ജനനത്തീയതി നവംബര്‍ ഏഴാണ്.

 sindhu-krishna

പിന്നെ പിള്ളേരെ കണ്‍ഫ്യൂസാക്കാന്‍ തനിക്കൊരുപാടിഷ്ടമാണെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലത്ത് അഹാനയ്ക്ക് പല കഥകളും പറഞ്ഞ് കൊടുക്കാറുണ്ടായിരുന്നു. ഇത്രയും പിള്ളേരുള്ളത് കൊണ്ട് ഇവരെ വട്ടാക്കാന്‍ എനിക്കൊരുപാടിഷ്ടമാണ്. ഇത്തവണത്തെ പിറന്നാളിന് ഞാന്‍ തന്നെ എനിക്കിഷ്ടപ്പെട്ട കേക്ക് വാങ്ങിയെന്നുമൊക്കെ സിന്ധു പറയുന്നു.

അതേ സമയം സോഷ്യല്‍ മീഡിയ പേജുകളില്‍ ഭര്‍ത്താവ് കൃഷ്ണ കുമാര്‍ ഭാര്യയ്ക്ക് ആശംസ അറിയിച്ചെഴുതിയ കുറിപ്പ് വൈറലായി മാറിയിരുന്നു. 'സിന്ധുവിനു പിറന്നാള്‍ ആശംസകള്‍. ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടിട്ട് 3 ദശകങ്ങള്‍ കഴിഞ്ഞു. 30 വര്‍ഷം വലിയൊരു കാലമെന്ന് കരുതിയ സമയമുണ്ടായിരുന്നു.

തിരിഞ്ഞു നോക്കുമ്പോള്‍ വളരെ വേഗം കടന്നു പോയ ഒരു ചെറിയ കാലമായി തോന്നുന്നു. സ്‌നേഹിച്ചും, കലഹിച്ചും വിട്ടുവീഴ്ചകളിലൂടെയും, ദുഖത്തിലൂടെയും സന്തോഷത്തിലൂടെയും കടന്നു പോയ നല്ല ഒരു ജീവിതം. ഇതുവരെയുള്ള യാത്രയില്‍, നാല് മക്കള്‍ക്കും, കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. നന്മകള്‍ നേരുന്നു... എന്നാണ് ഭാര്യയ്ക്ക് ആശംസ അറിയിച്ച് കൃഷ്ണ കുമാര്‍ എഴുതിയത്.

അഹാന കൃഷ്ണയും അമ്മയ്ക്ക് ആശംസ അറിയിച്ചെത്തിയത് വേറിട്ട ചിത്രവുമായിട്ടാണ്. ചെറിയ പ്രായത്തില്‍ പാവ കൊണ്ട് തന്റെ മുഖത്ത് തട്ടുന്ന അമ്മയുടെ ഫോട്ടോയാണ് അഹാന പങ്കുവെച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X