കൃഷ്ണപ്രഭയുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് തിരി തെളിയിച്ച് മമ്മൂട്ടി! ഒപ്പം മിയയും ആര്യയും പിഷാരടിയും
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സിനിമാപ്രേമികള്‍ക്കും ഒരുപോലെ സുപരിചിതയായ താരങ്ങളിലൊരാളാണ് കൃഷ്ണപ്രഭ. ഹാസ്യമായാലും സ്വഭാവികത നിറഞ്ഞ കഥാപാത്രമായാലും തന്നില്‍ ഭദ്രമാണെന്ന് ഈ താരം തെളിയിച്ചിരുന്നു. സുകുമാരിയുമായി സാമ്യമുണ്ടെന്ന് പലരും ഈ താരത്തോട് പറഞ്ഞിരുന്നു. ഷീ ടാക്‌സിയിലെ അഭിനയം കണ്ടതിന് ശേഷമായിരുന്നു ഇത്തരമൊരു കമന്റ്. ബോയിങ് ബോയിങ്ങിലെ സുകുമാരിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു താരത്തിന്റേതെന്നായിരുന്നു പലരും പറഞ്ഞത്. നായികയായി മാത്രമേ അഭിനയിക്കൂയെന്ന വാശിയൊന്നും ഈ താരത്തിനില്ല. അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായാല്‍ താരം ഓക്കെയാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
താരോത്സവം പോലെയുള്ള റിയാലിറ്റി ഷോകളുമായും താരമെത്തിയിരുന്നു. സിനിമയില്‍ സജീവമായപ്പോഴും ജീവവായുവായ നൃത്തത്തെ താരം ഒപ്പം കൂട്ടിയിരുന്നു. അമ്മയുടേതടക്കമുള്ള സ്റ്റേജ് പരിപാടികളില്‍ താരത്തിന്റെ പ്രകടനമുണ്ടാവാറുണ്ട്. നാളുകളായി മനസ്സിലുള്ള സ്വപ്‌നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. മമ്മൂട്ടിയായിരുന്നു ഡാന്‍സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത്. രമേഷ് പിഷാരടി, ആര്യ, മിയ തുടങ്ങിവരും താരത്തിന് ആശംസ നേരാനെത്തിയിരുന്നു.

മമ്മൂട്ടിയെത്തി
സഹപ്രവര്‍ത്തകരുടെ പുതിയ ചുവട് വെപ്പിന് പിന്തുണയുമായി എത്തുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടി. അപ്രതീക്ഷിതമായാണ് അദ്ദേഹം എത്താറുള്ളത്. ആശ ശരത്തിന്‍രെ ഗൃഹപ്രവേശന ചടങ്ങിനിടയില്‍ താരമെത്തിയപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. കൃഷ്ണപ്രഭയുടെ നൃത്തവിദ്യാലയമായ ജൈനികയുടെ ഉദ്ഘാടകന്‍ മമ്മൂട്ടിയായിരുന്നു. ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രമേഷ് പിഷാരടിയും ആര്യയും
ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ സ്വന്തം താരജോഡിയായി മാറിയവരാണ് ആര്യയും പിഷാരടിയും. പരിപാടിക്ക് പുറമെ യഥാര്‍ത്ഥ ജീവിതത്തില്‍ ഇരുവരും ഭാര്യ ഭര്‍ത്താക്കന്‍മാരാണെന്നാണ് പലരും കരുതിയത്. അത്തരത്തിലുള്ള അനുഭവങ്ങളെക്കുറിച്ച് പിഷാരടി തുറന്നുപറഞ്ഞിരുന്നു. ആര്യയുടെ തുണിക്കടയെക്കുറിച്ചും അവിടെയുള്ള വസ്ത്രങ്ങളെല്ലാം അവള്‍ തന്നെയാണ് ഇടുന്നതെന്നുമൊക്കെ പറഞ്ഞ് ട്രോളാനും പിഷാരടി മുന്നിലുണ്ടായിരുന്നു.

മമ്മൂട്ടിയുടെ ഡയലോഗ്
വര്‍ഷങ്ങളായി തനിക്കൊപ്പം നൃത്തം അഭ്യസിച്ച് വരികയായിരുന്ന കൃഷ്ണപ്രഭ ഇപ്പോള്‍ സ്വന്തമായി നൃത്ത വിദ്യാലയം തുടങ്ങുകയാമെന്നും താന്‍ പഠിപ്പിച്ചതൊക്കെ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്‍രെ കമന്റ്. താന്‍ ലോകമെമ്പാടും നൃത്തവുമായി നടക്കുന്നതിനിടയില്‍ എല്ലായ്‌പ്പോഴും എല്ലായിടത്തും എത്താനായി എന്ന് വരില്ലെന്ന് പറഞ്ഞപ്പോള്‍ കൂടെയുള്ളവരും ചിരിച്ച് മറിയുകയായിരുന്നു.

അടുത്തിടെയാണ് മനസ്സിലായത്
കൃഷ്ണപ്രഭ ഇത്ര നന്നായി നൃത്തം ചെയ്യുമെന്ന് അടുത്തിടെയാണ് മനസ്സിലായതെന്നും ഈ വിദ്യാലയത്തിലൂടെ ഒരുപാട് കൃഷ്ണപ്രഭമാരെ ഉണ്ടാക്കാന്‍ സാധിക്കട്ടെയെന്നും ആശംസിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. താന്‍ പറഞ്ഞതൊക്കെ മമ്മൂട്ടി പറഞ്ഞില്ലേയെന്നും അദ്ദേഹത്തെ താനാണ് ഇങ്ങോട്ടെക്ക് അയച്ചതെന്നുമായിരുന്നു പിഷാരടിയുടെ കമന്റ്.

ഇടയ്ക്ക് താനുമെത്തും
കൃഷ്ണപ്രഭയുടെ അടുത്ത കൂട്ടുകാരികളിലൊരാളാണ് മിയ. ഇടയ്ക്കിടയ്ക്ക് നൃത്തം പഠിക്കാനായി താനും ഇവിടെയെത്തുമെന്നായിരുന്നു താരം പറഞ്ഞത്. എപ്പോള്‍ വന്നാലും നിനക്കിവിടെ സീറ്റുണ്ടെന്നായിരുന്നു കൃഷ്ണപ്രഭയുടെ മറുപടി. നാളുകളായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന സ്വപ്‌നമാണ് കൃഷ്ണപ്രഭ സാക്ഷാത്ക്കരിച്ചതെന്നും അതിന്‍രെ സന്തോഷം തങ്ങള്‍ക്കുമുണ്ടെന്നായിരുന്നു ആര്യ പറഞ്ഞത്.
വീഡിയോ കാണാം
കൃഷ്ണപ്രഭ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണാം.
ആശംസ നേര്‍ന്ന് മിയ
വീഡിയോ കാണാം.


Click it and Unblock the Notifications











