ഓമി ഓസിയെപ്പോലെ! ഒരു കാര്യത്തില്‍ റെക്കോര്‍ഡുണ്ട്! അശ്വിന്റെ അമ്മ പറഞ്ഞത്: കൃഷ്ണകുമാര്‍
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി ശ്രദ്ധേയനായതാണ് കൃഷ്ണകുമാര്‍. ന്യൂസ് റീഡറായി തുടങ്ങിയതാണ് അദ്ദേഹത്തിന്റെ കരിയര്‍. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ഇവിടെ വരെ എത്തിയത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെയാണ് അദ്ദേഹം കരിയറില്‍ നിന്നും ബ്രേക്കെടുത്തത്. വ്‌ളോഗിലൂടെയായി ഭാര്യയും മക്കളും സജീവമാണ്. ഇവരുടെയെല്ലാം വീഡിയോകളില്‍ വരാറുണ്ട് അദ്ദേഹം. ജീവിതത്തെക്കുറിച്ചും, മക്കളെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള അദ്ദേഹത്തിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
വെറൈറ്റി മീഡിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസുതുറന്നത്. വൃദ്ധന്‍ എന്നാല്‍ അഭിവൃദ്ധി നേടിയ ആള്‍ എന്നാണ് അര്‍ത്ഥം, അതെനിക്ക് ഇഷ്ടമായി. ഓമി വന്നതോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. അവനൊന്ന് കരഞ്ഞാല്‍ ആറേഴ് പേരാണ് ഓടി വന്ന് എന്താടാ എന്ന് ചോദിക്കുന്നത്. ഞാന്‍ ഈ നിമിഷം സന്തോഷവാനാണ്. ഇത് നിലനിര്‍ത്തി പോവാനാണ് ആഗ്രഹം. സ്‌നേഹം കൊടുക്കാന്‍ തുടങ്ങിയാല്‍ അത് വന്ന് കൊണ്ടേയിരിക്കും. ഓമിക്ക് അവന്റെ അച്ഛമ്മ ഭക്ഷണം കൊടുത്തുവിടുമായിരുന്നു. അവന്‍ നേരാവണ്ണം കഴിച്ച് തുടങ്ങിയിട്ടില്ല. പക്ഷേ, അവര്‍ അവരുടെ സ്റ്റൈലിലുള്ള ഫുഡ് കൊടുത്തുവിടും. അസാധ്യ ടേസ്റ്റാണ് അവരുടെ ഫുഡിന്. ഓമി മാത്രമല്ല ഞങ്ങളും ഇവിടെയുണ്ട്, കുറച്ചുകൂടുതല്‍ കൊടുത്ത് വിടണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷമായി.

നല്ലത് കണ്ടാല്‍ അംഗീകരിക്കണം. നല്ലതാണെന്ന് പറയണം. കാര്യം നടത്താന്‍ വേണ്ടി സുഖിപ്പിക്കുന്നതല്ല കേട്ടോ. സ്‌നേഹം വാരിക്കോരി കൊടുക്കുക. തെറ്റ് തിരുത്തല്‍ ബെസ്റ്റ് പരിപാടിയാണ്. വിട്ടുവീഴ്ചയും ജീവിതത്തില്‍ നിര്‍ബന്ധമുള്ള കാര്യമാണ്. ആദ്യമുണ്ടാവുന്ന കുഞ്ഞിന്റെ കാര്യങ്ങളെല്ലാം നമ്മളോര്‍ത്തിരിക്കും. ആദ്യത്തേത് ഭയങ്കര എക്‌സൈറ്റ്‌മെന്റുള്ള കാര്യമാണ്. ഓമിയുടെ വരവില്‍ അങ്ങനെയൊരു എക്‌സൈറ്റ്‌മെന്റായിരുന്നു. ആദ്യമായിട്ട് ഞങ്ങള്‍ അപ്പൂപ്പനും, അമ്മൂമ്മയുമാക്കിയത് ഓമിയാണല്ലോ. അമ്മുവാണ് ഞങ്ങളെ അച്ഛനും അമ്മയുമാക്കിയത്.
സിന്ധു കൃഷ്ണ പ്രസവിച്ചു, പെണ്‍കുഞ്ഞ് എന്ന് പറഞ്ഞപ്പോള്‍ കൈയ്യും കാലുമൊക്കെ ഓക്കെയല്ലേ എന്നായിരുന്നു ആദ്യം നോക്കിയത്. അവിടെ കുറേപേര്‍ ഇരിക്കുന്നുണ്ടായിരുന്നു. വെയ്റ്റും, നക്ഷത്രവുമൊക്കെയായിരുന്നു അവിടെ ചര്‍ച്ചയായത്. പ്രസവം കഴിഞ്ഞ് ആണ്‍കുട്ടി എന്ന് പറയുമ്പോഴും, പെണ്‍കുട്ടി എന്ന് പറയുമ്പോഴും വ്യത്യസ്ത പ്രതികരണമാണ്. എനിക്ക് മൂന്ന് പെണ്‍കുട്ടികളാണെന്ന് അറിയുന്നവരുണ്ട്. നാലാമതും പെണ്‍കുഞ്ഞായപ്പോള്‍ കൃഷ്ണകുമാറേ വിഷമിക്കുകയൊന്നും വേണ്ട. ഇന്നത്തെ കാലത്ത് ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുപോലെയാണെന്ന് തോളില്‍ തട്ടി ആശ്വസിപ്പിച്ചിരുന്നു. അത് കേട്ടപ്പോഴാണ് എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ, എന്റെ മുഖത്ത് സങ്കടമുണ്ടോ എന്ന് ചിന്തിച്ചത്.
എല്ലാ പ്രസവത്തിനും ഞാനും സിന്ധുവും പോവും, വരും. അച്ഛന്റെ അനിയത്തിയായിരുന്നു ഡോക്ടര്‍. ഡോക്ടര്‍ ഫീസ് വേണ്ടായിരുന്നു. റൂമിന്റെ വാടക മാത്രം മതിയായിരുന്നു. അതും കുറച്ച് തരും. ന്യൂ ബോണ്‍ ബേബീസിനെ കാണാന്‍ എനിക്കൊരുപാട് ഇഷ്ടമാണ്. ആ സമയത്ത് കാണാന്‍ എല്ലാവരും ഒരുപോലെയാണ്. അസാമാന്യ ഭംഗിയാണ്. മള്‍ട്ടി ടാസ്‌ക്കില്‍ എക്‌സ്‌പേര്‍ട്ടാണ് സിന്ധു. അസാമാന്യമാണ് ആ കഴിവ്. നമുക്കത് പറ്റില്ല. അറിയാഞ്ഞിട്ടല്ല, നമ്മള്‍ ഒന്നില്‍ മാത്രം ഉറച്ച് നില്‍ക്കും. സാമ്പത്തിക പ്രശ്‌നം നല്ല രീതിയില്‍ അലട്ടിയ സമയമുണ്ടായിട്ടുണ്ട് ജീവിതത്തില്‍. പ്രയാസ ഘട്ടങ്ങളില്‍ പിടിച്ച് നിര്‍ത്തിയ കുറേപേരുണ്ട്. സാമ്പത്തികമായി നല്ല രീതിയില്‍ സഹായിച്ചവര്‍. അവര്‍ക്ക് നല്ലത് വരണേയെന്ന് എപ്പോഴും പ്രാര്‍ത്ഥിക്കും. എന്നാലല്ലേ അവര്‍ക്ക് കൂടുതല്‍ പേരെ സഹായിക്കാന്‍ പറ്റുള്ളൂ.


Click it and Unblock the Notifications











