സമാധാനപ്രിയ! എല്ലാവരുമായും ഒരേ അടുപ്പം! വഴക്കിനിടയിൽ അവൾ വന്നാൽ! ഹൻസികയെക്കുറിച്ച് കൃഷ്ണകുമാര്‍
ലൂക്ക എന്ന ചിത്രത്തിലൂടെയായിരുന്നു ഹന്‍സിക കൃഷ്ണ ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ചേച്ചി അഹാന അവതരിപ്പിച്ച നിഹാരികയുടെ ചെറുപ്പകാലമായിരുന്നു ഹന്‍സിക ചെയ്തത്. അഭിനയത്തില്‍ താല്‍പര്യമുണ്ടെന്നും, അവസരങ്ങള്‍ ലഭിച്ചാല്‍ ഹന്‍സുവിനെ ഇനിയും സ്‌ക്രീനില്‍ കാണാനാവുമെന്നുമായിരുന്നു അഹാന പറഞ്ഞത്. ചേച്ചിമാരെ പോലെ വ്‌ളോഗുമായി സജീവമാണ് ഹന്‍സുവും. കോളേജ് വിശേഷങ്ങളും, വീട്ടിലെ കാര്യങ്ങളും, പ്രമോഷണല്‍ ഷൂട്ടുമൊക്കെയായി സജീവമാണ് ഹന്‍സിക. വീട്ടില്‍ ഇളയ ആളായതിനാല്‍ എല്ലാവര്‍ക്കും പ്രത്യേകമായൊരു സ്‌നേഹവാത്സല്യമുണ്ട് ഹന്‍സികയോട്. അമ്മ ബേബി എന്ന് വിളിക്കുമ്പോള്‍ സിന്ധൂ, ഞാനിപ്പോഴും ബേബിയല്ലെന്ന് തിരുത്താറുണ്ട് ഹന്‍സിക.
സഹോദരങ്ങളെയൊന്നും ചേച്ചി എന്ന് വിളിക്കുന്ന ശീലമില്ല ഞങ്ങള്‍ക്ക്. എല്ലാവരും പരസ്പരം പേരാണ് വിളിക്കാറുള്ളത്. അതാണ് ഞങ്ങള്‍ക്കിഷ്ടമെന്നും ഹന്‍സിക വ്യക്തമാക്കിയിരുന്നു. മകളെപ്പോലെയാണ് ഹന്‍സുവിനെ കാണുന്നതെന്ന് നേരത്തെ അഹാന പറഞ്ഞിരുന്നു. ഞങ്ങളുടെ അഭാവത്തില്‍ അമ്മു തന്നെ വീട്ടിലെ കാര്യങ്ങളും, സഹോദരങ്ങളെയുമെല്ലാം നോക്കിക്കോളുമെന്ന് ഉറപ്പുണ്ടെന്ന് അച്ഛനും അമ്മയും സാക്ഷ്യപ്പെടുത്തിയിരുന്നു.

സമാധാനത്തിന്റെ ആളാണ് ഹന്‍സിക. ആരെന്തൊക്കെ വഴക്ക് കൂടിയാലും ഹന്‍സിക ഇടപെട്ടാല്‍ അവിടെ സമാധാനമാവും. എല്ലാവരും ഒതുങ്ങും.ഇന്‍ഫൈന്‍ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കൃഷ്ണകുമാര്‍ മകളെക്കുറിച്ച് വാചാലനായത്. ഇളയ കുട്ടിയോടുള്ള കെയര്‍ എന്നതിനേക്കാളുപരി ഇടയ്ക്ക് അവള്‍ക്കൊരു ഹെല്‍ത്ത് ഇഷ്യൂസ് വന്നിരുന്നു. കിഡ്‌നി സംബന്ധമായൊരു അസുഖം വന്ന് ഏഴര കൊല്ലം ചികിത്സയിലായിരുന്നു. അതില്‍ നാലര കൊല്ലം കഠിനമായിരുന്നു. ഒരു കൊല്ലം കംപ്ലീറ്റ്‌ലി ഹോസ്പിറ്റല്‍/ വീട് അങ്ങനെയായിരുന്നു. ജനിച്ച് ഒന്നര വയസായപ്പോള്‍ തുടങ്ങിയതാണ്. സാമ്പത്തികമായി ഞങ്ങള്‍ ഞെരുങ്ങിയ സമയമായിരുന്നു. ചികിത്സയ്ക്ക് ഭയങ്കര ചെലവായിരുന്നു.
അങ്ങനെ സംഭവിച്ചത് കൊണ്ട് ഫാമിലി ബോണ്ടിംഗ് ഭയങ്കര കൂടുതലാണ്. അവളെ ഓപ്പറേഷന്‍ തിയേറ്ററിലേക്കൊക്കെ കയറ്റുമ്പോള്‍ അമ്മു ഒക്കെ ഭയങ്കരമായിട്ട് കരയുമായിരുന്നു. അമ്മുവും അന്ന് ചെറുതാണ്. അതുകൊണ്ട് അവളൊരു കാര്യം പറഞ്ഞാല്‍ എല്ലാവരും സാധിച്ച് കൊടുക്കും. എല്ലാവരുമായും ഒരുപോലെ അടുപ്പം നിലനിര്‍ത്തുന്നൊരാളാണ്. ഞാനും സിന്ധുവുമായൊരു തര്‍ക്കമാണെങ്കില്‍ ഇവള്‍ ഇടപെട്ടാല്‍ ഒന്നുകില്‍ ഞാനങ്ങോട്ട് മാറും, അല്ലെങ്കില്‍ സിന്ധു മാറിപ്പോവും. അതോടെ പ്രശ്‌നം തീരും. സമാധാനത്തിന്റെ നോബല്‍ പ്രൈസുണ്ടെങ്കില്‍ അവള്‍ക്ക് കൊടുക്കാം. നമ്മുടെ ആക്‌സസ്, അവളെ ചുറ്റിപ്പറ്റിയാണ് വീട് പോവുന്നത് എന്നുമായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.
വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങൾ തമ്മിൽ 37 വയസ്സ് വ്യത്യാസം. പക്ഷെ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ച പോലെ. അനുഭവങ്ങൾ ഉള്ളതുപോലെ. പക്വത അധികമുള്ള ഒരാളെ പോലെ. കുടുംബത്തിലെ 6 പേരിൽ ഏറ്റവും അധികം ക്ഷെമ ഉള്ള ആൾ. അവളിൽ നിന്നും പലതും ചോദിച്ചു മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്. ഒരു പിതാവെന്ന നിലയിൽ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ടെന്നായിരുന്നു മുൻപ് ഹൻസികയെക്കുറിച്ച് കൃഷ്ണകുമാർ എഴുതിയത്.
വീട്ടിലെ പഠിപ്പിസ്റ്റാണ് ഹന്‍സു എന്ന് ദിയ പറഞ്ഞിരുന്നു. ഞാനൊന്നും ഇതുവരെ ഇവളെപ്പോലെ പഠിച്ചിട്ടില്ല. പരീക്ഷയാണെങ്കില്‍ ഊണിലും ഉറക്കിലും അവള്‍ക്ക് പഠനമാണെന്നായിരുന്നു ദിയ പറഞ്ഞത്. പാവം എന്റെ കുട്ടി, പഠിച്ച് ക്ഷീണിച്ചുവെന്ന് സിന്ധു കൃഷ്ണയും പറഞ്ഞിരുന്നു. പരീക്ഷ സമയത്ത് വ്‌ളോഗും, ഫോട്ടോ ഷൂട്ടുമൊന്നും ചെയ്യാറില്ല ഹന്‍സിക. ചെറിയൊരു ബ്രേക്കാണെന്നും, പരീക്ഷ കഴിഞ്ഞ് വരാമെന്നും പറയാറുമുണ്ട്.


Click it and Unblock the Notifications











