For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനോട് സിഗരറ്റ് ചോദിച്ച് ദിയയും ഹന്‍സികയും! വീഡിയോ പങ്കുവെച്ച് കൃഷ്ണകുമാര്‍! ഇത് പൊളിച്ചു

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് കൃഷണകുമാര്‍. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ അദ്ദേഹത്തിന്റെ മക്കളും ഇതിനകം അഭിനയ മേഖലയില്‍ സാന്നിധ്യം അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. മൂത്ത മകളായ അഹാനയായിരുന്നു ആദ്യം അഭിനയ മേഖലയിലേക്ക് എത്തിയത്. അച്ഛന് പിന്നാലെയായുള്ള മകളുടെ വരവിന് ശക്തമായ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇന്നിപ്പോള്‍ യുവതാരനിരയിലെ പ്രധാനികളിലൊരാളാണ് അഹാന കൃഷണ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു അഹാന.

  സൗഭാഗ്യയുടെ ഈ സ്വഭാവം തീരെയിഷ്ടമല്ല! ഉറങ്ങുമ്പോഴും അതുണ്ടാവുമെന്നും അര്‍ജുന്‍റെ വെളിപ്പെടുത്തല്‍!

  അഹാനയ്ക്ക് ശേഷമായാണ് ഇളയ മകളായ ഹന്‍സിക എത്തിയത്. ലൂക്കയില്‍ നായികയായ അഹാനയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് ഹന്‍സികയായിരുന്നു. ചേച്ചിക്കൊപ്പമുള്ള വരവിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. അഭിനയിക്കുകയാണെന്നതിന്റെ സീരിയസ് നെസൊന്നും ഹന്‍സുവിന് ഉണ്ടായിരുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞത് പോലെ ചെയ്യുകയായിരുന്നുവെന്നുമായിരുന്നു അഹാന പറഞ്ഞത്. ഇവര്‍ക്ക് ശേഷമായാണ് ഇഷാനി എത്തുന്നത്. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ഇഷാനിയുടെ അരങ്ങേറ്റം.

  Krishankumar

  ലോക് ഡൗണ്‍ സമയത്ത് മക്കള്‍ക്കൊപ്പം രസകരമായ വീഡിയോയും പങ്കുവെച്ച് എത്തുകയാണ് കൃഷ്ണകുമാര്‍. പാട്ടും ഡാന്‍സുമൊക്കെയായി എപ്പോഴും സജീവമാണ് അദ്ദേഹത്തിന്റെ വീട്. മക്കളെക്കുറിച്ചും കിച്ചുവിനെക്കുറിച്ചും പറഞ്ഞ് സിന്ധു കൃഷ്ണയും എത്താറുണ്ട്. കുടുംബസമേതമായി ഇവര്‍ പരിപാടിയിലും പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ മക്കള്‍ക്കൊപ്പമുള്ള ടിക് ടോക് വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍.

  ദയയും പ്രദീപും ഒന്നായി! തെളിവുണ്ട്! രഘുവിനോട് കുടവയറും പിത്തംപിടിച്ച തടിയും കുറയ്ക്കാന്‍ താരം!

  ഹന്‍സികയും ദിയയുമാണ് രസകരമായ ടിക് ടോക്കുകള്‍ ചെയ്തത്. ചിരിക്കൂ, സന്തോഷിക്കൂ എന്ന ക്യാപ്ഷനുമായാണ് കൃഷ്ണകുമാര്‍ വീഡിയോ പോസ്റ്റ് ചെയ്തത്.തിളക്കത്തില്‍ കെപിഎസി ലളിതയും ദിലീപും ഒരുമിച്ചുള്ള രംഗമാണ് ഇരുവരും ചെയ്തത്. ദിലീപ്-സുരാജ് കോമിഡി രംഗവും ഇരുവരും അനുകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ രണ്ട് വീഡിയോയും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  സുന്ദരിയായ പെണ്‍പിള്ളേരെ കണ്ടാല്‍ ഭാര്യയെ പെങ്ങളാക്കും! കിടിലന്‍ സര്‍പ്രൈസ് വെളിപ്പെടുത്തി ജീവ!

  മക്കളെ സുഹൃത്തുക്കളെപ്പോലെയാണ് കാണുന്നതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് ഞാനും സിന്ധുവും. വീട്ടുകാര്‍ക്ക് ഇതില്‍ പരിഭവമുണ്ടായിരുന്നു. അടുത്തിടെയായിരുന്നു ഈ പരാതി മാറിയത്. മക്കളുമായി എല്ലാ കാര്യത്തെക്കുറിച്ചും സംസാരിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു.

  ദീപ്തിയുടെ ചോദ്യം വിധു പ്രതാപിനെ മാറ്റിമറിച്ചു! 'വന്‍ പ്ലാനിംഗ്' പിറന്നത് അങ്ങനെ!

  English summary
  Krishnakumar shares his daughter's tik tok video!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X