twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് തന്റെ സ്വന്തം അനുഭവത്തിൽ നിന്ന് പഠിച്ചതാണ്! പ്രണയത്തെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്

    |

    സിനിമയിലെ ഒറ്റയാൾ പേരാളിയാണ് സന്തോഷ് പണ്ഡിറ്റ്. അഭിനയം, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമ്മാണം എന്നിങ്ങനെ എല്ലാ മേഖലയിലും സന്തോഷ് പണ്ഡിറ്റ് കൈ വെച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്ന ഒരു സിനിമക്കാരനാണ് സന്തോഷ്. എന്നാൽ ഇതൊന്നിനും ചെവി കൊടുക്കാതെ സ്വന്തം സിനിമകളുമായി മുന്നോട്ട് പോകുകയാണ് താരം.

    എല്ലാത്തിനു കൃത്യമായ നിലപാടുള്ള വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. സമൂഹിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ കൃത്യമായി അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയ പേജുകളിലൂടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം താന്നാൽ കഴിയുന്ന സഹായങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യാറുമുണ്ട്. ഭൂമിയിലുളള സകലതിനേയും കുറിച്ച് തന്റേതായ അഭിപ്രായമുണ്ട് സന്തോഷ് പണ്ഡിറ്റ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത പ്രണയത്തെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. കൗമുദിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രണയത്തെ കുറിച്ച് താരം വാചാലനായത്.

      പ്രണയത്തെ  കുറിച്ചുള്ള  അഭിപ്രായം

    പ്രണയത്തെ കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് താരം തന്റെ സ്വന്തം സങ്കൽപ്പത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രണയത്തിന് മാത്രമല്ല ഭൂമിയിലുള്ള എല്ലാത്തിനും തന്റേതായ നിർവചനങ്ങളുണ്ട്. കടലാസിൽ മഷി കൊണ്ട് എഴുതിയ കവിത അല്ല പ്രണയം . ഹൃദയത്തിൽ ചോര കൊണ്ട് എഴുതിയ മഹാകാവ്യമാകണം പ്രണയം . ഇങ്ങനെയാണ് ഞാൻ പ്രണയത്തെ കുറിച്ച്വിചാരിക്കുന്നത്.

     നമ്മളെ സ്നേഹിക്കുന്നവരെ  നമ്മൾ സ്നേഹിക്കില്ല

    തന്റെ അനുഭവം വെച്ചിട്ടാണ് ഇക്കാര്യം പറയുന്നത്. നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ നമുക്ക് ഇഷ്ടപ്പെട്ട ഒരാളാണ് കാണും, നമുക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അയാളോടാകും നമ്മൾ ചോദിക്കുക. എന്നാൽ ആ ക്ലാസിൽ നമ്മളെ ഇഷ്ടമുള്ള ഒരാൾ ഉണ്ടാകും. അയാൾ നമുടെ ആവശ്യമറിഞ്ഞ് ഒരു സാധനം വെച്ച് നീട്ടയാൽ പേലും അത് നമ്മൾ സ്വീകരിക്കില്ല. ഇത് കോളേജിലും ഹോസ്റ്റൽ ലൈഫിലുമെല്ലാം എനിക്കും നിങ്ങൾക്കും സംഭവിക്കുന്നതാണ്. നമ്മൾ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കില്ല എന്നത്

    Recommended Video

    CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
    പലപ്പോഴും വില മനസിലാക്കാറില്ല

    ഒരാൾ നമ്മളെ സ്നേഹിക്കുമ്പോൾ അയാൾ നമ്മളെ കെയർ ചെയ്യുന്നുണ്ട്. ഇത് ഒരിക്കലും നമ്മൾ മൈന്റ് ചെയ്യാറില്ല. ഇതാണ് നമ്മളെല്ലാവരും ചെയ്യുന്നത്. ഇപ്പോൾ അത് ഇല്ലാതിരിക്കുമ്പോഴാണ് അതിനെ കുറിച്ച് മനസ്സിലാക്കുന്നത്. ഇപ്പോൾ സമുദ്രത്തിൽ ജീവിക്കുന്ന ഒരു മത്സ്യത്തിനോട് ചോദിച്ചാൽ അത് ആരേയും ആശ്രയിക്കാതെ ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്ന് പറയും. അതിനെ എടുതക്ത് പുറത്തേയ്ക്ക് ഇടുമ്പോൾ അതിനെ മനസിലാകും ആ സമുദ്രത്തിലെ വെള്ള ഉള്ളത് കൊണ്ടാണ് താൻ ഇത്രയും കാലം ജീവിച്ചതെന്ന്. എന്നാൽ അപ്പോഴേയ്ക്കും എല്ലാ നമ്മുടെ കൈവിട്ട് പോയിട്ടുണ്ടാകും- സന്തോഷ് പണ്ഡിറ്റ് അഭിമുഖത്തിൽ പറഞ്ഞു.

    സർക്കാർ ജോലി ഉപേക്ഷിച്ച്

    കോഴിക്കോട് നരിക്കുനി സ്വദേശിയാണ സന്തോഷ് പണ്ഡിറ്റ്. അമ്മ , അച്ഛൻ സഹോദരി എന്നിവരാണ് കുടുംബം. അച്ഛന്റ മരണ ശേഷമാണ് സർക്കാർ ജോലി ലഭിക്കുന്നചത്. പി ഡബ്ള്യു ഡിയിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയിൽ എത്തുന്നത്. ജോലി ചെയ്യുന്ന സമയത്തും മനസ്സിൽ സിനിമ തന്നെയാണ്. പലരേയും സമീപിച്ചെങ്കിലും പരിഹാസമായിരുന്നു മറുപടി. അങ്ങനെയാണ് സ്വന്തമായി സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. അങ്ങനെയാണ് കൃഷ്ണനും രാധയും ചെയ്യുന്നത്.യുട്യൂബിൽ ട്രെൻഡിങ് ആയതോടെയാണ് സന്തോഷ് പണ്ഡിറ്റ് അറിയപ്പെടാൻ തുടങ്ങിയത്.- നേരത്തെ മനോരമ ഓൺലെന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

    Read more about: santhosh pandit
    English summary
    Krishnanum Radhayum Actor Santhosh Pandit About His View On Love and Life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X