'ഞാൻ ഒരു കോടീശ്വരനാണ്, ചോദിച്ചാൽ കോടികൾ കൊടുക്കുമെന്നാണ് വിചാരം, ബാർ അസോസിയേഷനിൽ വിളിച്ചവർ വരെയുണ്ട്'

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വൈറലായതും ചർച്ച ചെയ്യപ്പെട്ടതുമായ ഒരു താരവിവാഹമായിരുന്നു സീരിയൽ താരങ്ങളായ ക്രിസ് വേണു​ഗോപാലിന്റെയും ദിവ്യ ശ്രീധറിന്റേയും. രണ്ടുപേരുടെയും രണ്ടാം വിവാഹ​മായിരുന്നു. അക്കാരണം കൊണ്ട് മാത്രമല്ല ഇവരുടെ വിവാഹം സോഷ്യൽമീഡിയയിൽ ചർച്ചയായത്. ക്രിസ്സിന്റെ ലുക്ക് കൊണ്ട് കൂടിയായിരുന്നു. നരച്ച മുടിയും താടിയുമായുള്ള ലുക്കിലാണ് ക്രിസ് വിവാഹത്തിന് എത്തിയത്.

അതുകൊണ്ട് തന്നെ ക്രിസ് പ്രായമുള്ള വ്യക്തിയാണെന്നാണ് ഭൂരിഭാ​ഗം ആളുകളും കരുതിയത്. ദിവ്യ പണം മോഹിച്ച് വൃദ്ധനെ വിവാ​ഹം ചെയ്തുവെന്ന തരത്തിലും ഇരുവരുടേയും വിവാഹ വാർത്ത പ്രചരിച്ചിരുന്നു. പക്ഷെ യഥാർത്ഥത്തിൽ ക്രിസ്സിന് 49 വയസും ദിവ്യക്ക് 43 വയസുമായിരുന്നു പ്രായം. സൈബർ ആക്രമണം അതിരുവിട്ടപ്പോൾ ഇരുവരും തന്നെയാണ് പ്രായം വെളിപ്പെടുത്തിയത്.

Kriss Venugopal Divya Sreedhar

മുതിർന്ന പെൺകുട്ടിയുടെ അമ്മയായ ദിവ്യയെ ക്രിസ് വിവാഹം ചെയ്തതിന് പല ഉദ്ദേശങ്ങളുമുണ്ടെന്ന തരത്തിലും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. പക്ഷെ ഉയർന്ന വിദ്യാഭ്യാസവും നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുമുള്ള ക്രിസ് എത്ര നല്ല വ്യക്തിത്വത്തിന് ഉടമയാണെന്ന് ആളുകൾ തിരിച്ച് അറിഞ്ഞ് തുടങ്ങിയത് ഇരുവരുടേയും അഭിമുഖങ്ങൾ പുറത്ത് വന്നതോടെയാണ്. ദിവ്യയുടെ രണ്ട് മക്കളേയും സ്വന്തം കുഞ്ഞുങ്ങൾ എന്ന രീതിയിലാണ് ക്രിസ് സംരക്ഷിക്കുന്നത്.

ദിവ്യയും മക്കളുമാണ് ഇപ്പോൾ ക്രിസ്സിന് എല്ലാം. അതേസമയം ഇപ്പോഴും സൈബർ ആക്രമണം തുടരുന്നുണ്ടെന്ന് പറയുകയാണ് നവദമ്പതികൾ. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സൈബർ ആക്രമണം ഏതൊക്കെ രീതിയിൽ തങ്ങളുടെ കുടുംബ ജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് ഇരുവരും വെളിപ്പെടുത്തിയത്.

ഞാൻ ഒരു കോടീശ്വരനാണ് ചോദിച്ചാൽ ഉടനെ കോടികൾ കൊടുക്കുമെന്നാണ് വിചാരം. ആളുകൾ ഫോൺ വിളിച്ച് കാശ് ചോദിക്കുന്നുണ്ടെന്ന് ക്രിസ് പറഞ്ഞു. ഏട്ടന്റെ പൈസ കണ്ടിട്ടാണ് ഈ വിവാഹം നടന്നതെന്ന് പലരും പറയുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പൈസ കണ്ടല്ല ഞാൻ വിവാഹം ചെയ്തത് ദിവ്യ പറയുന്നു. വിവാഹം കഴിഞ്ഞ് ഇത്രയും നാളായിട്ടും ഇപ്പോഴും ഞങ്ങളെ വിടാൻ ഉദ്ദേശമില്ലെന്ന രീതിയിലാണ് സൈബർ അറ്റാക്ക്.

ഞാൻ വക്കീലാണോയെന്ന് അറിയാൻ ബാർ അസോസിയേഷനിൽ വിളിച്ച് ചോദിച്ചവർ വരെയുണ്ട്. ഞാൻ അതിൽ പരാതി ഒന്നും പറഞ്ഞിട്ടില്ല ഇതുവരെ ക്രിസ് കൂട്ടിച്ചേർത്തു. ഏട്ടന്റെ അകൗണ്ടിൽ എത്ര രൂപ ഉണ്ടെന്ന് ഞാൻ അന്വേഷിച്ചിട്ടില്ല. ബാങ്ക് ഡീറ്റെയ്ൽസ് എന്താണെന്ന് പോലും അറിയില്ലെന്ന് ദിവ്യയും വ്യക്തമാക്കി. ഞങ്ങൾ ഇവിടെ വന്നു നിങ്ങൾ മീഡിയാസ് ഞങ്ങൾക്ക് മുമ്പ് എത്തി. പക്ഷെ തെറിവിളികൾ ഞങ്ങൾക്കാണ് ലഭിക്കുന്നതെന്നും ഇരുവരും പറഞ്ഞു.

Kriss Venugopal Divya Sreedhar

പിന്നീട് ആദ്യത്തെ ന്യൂഇയർ ആഘോഷിക്കുന്നതെങ്ങനെയെന്നും ഇരുവരും പറഞ്ഞു. ന്യൂ ഇയർ അങ്ങനെ വലിയ ആഘോഷം ഒന്നുമില്ല. ബോധം കളഞ്ഞ് പലരും ആഘോഷിക്കുമ്പോൾ ഒന്ന് വിളക്ക് കൊളുത്തി ആഘോഷിക്കാനാണ് നമ്മൾ ആലോചിച്ചിട്ടുള്ളത്. അത് എല്ലാവർഷവും അങ്ങനെ തന്നെയാണ്. ഈ വർഷവും അങ്ങനെ തന്നെ. നമ്മുടെ തീരുമാനങ്ങൾ ഒന്നും ഇപ്പോൾ പറയില്ല. പറഞ്ഞാൽ അത് നടക്കില്ല. നമ്മൾ വിജയിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിട്ടുണ്ടെങ്കിലും അതിന് നമ്മൾ തന്നെയാണ് കാരണം.

ഭഗവത് ഗീതയിൽ ഇത് തന്നെ പറഞ്ഞിട്ടുണ്ട്. നമ്മുടെ മാറ്റങ്ങൾക്ക് എല്ലാം അടിസ്ഥാനം നമ്മൾ തന്നെയാണ്. ഞങ്ങളെ വെറുതെ ചീത്ത പറയുന്ന ആളുകളുണ്ട്. ഇപ്പോൾ കമന്റുകൾക്ക് ഞാൻ റിപ്ലൈ കൊടുക്കാറില്ലെന്നും ദമ്പതികൾ കൂട്ടിച്ചേർത്തു. കണ്ണൂർ സ്വദേശിനിയാണ് ദിവ്യ.

Read more about: Divya Sreedhar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X