ഈ പാട്ട് പടേണ്ടിയിരുന്നത് ഞാനായിരുന്നില്ല! ചിത്രയെ ഞെട്ടിച്ച് പത്തുവയസ്സുകാരി....
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്ര. നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ മലയാളികളുടെ വാനംപാടി നമുക്കായി സമ്മാനിച്ചിട്ടുണ്ട്. വർഷങ്ങളുടെ പഴക്കമുള്ള പല പാട്ടുകൾ ഇന്നും പ്രേക്ഷകരുടെ ചുണ്ടുകളിൽ എത്താറുണ്ട്. തെഎസ് ചിത്ര പാടി ഗംഭീരമാക്കിയ ഗാനമാണ് . പ്രിയഗായിക അനശ്വരമാക്കിയ ഗാനങ്ങളിലൊന്നാണ് 'മണിവത്തൂരിലെ ആയിരം ശിവരാത്രികൾ' എന്ന ചിത്രത്തിലെ 'നെറ്റിയിൽ പൂവുള്ള സ്വർണച്ചിറകുള്ള പക്ഷി' എന്ന ഗാനം. ഈ ഗാനം പാടി ചിത്രയെ ഞെട്ടിച്ചിരിക്കുകയാണ് കൊച്ചു ഗായിക കൃഷ്ണശ്രീ. മഴവിൽ മനോരമ അവതരിപ്പിക്കുന്ന പാടാം നമുക്ക് പാടാം വേദിയിലാണ് കൃഷ്ണശ്രീ ഈ ഗാനം ആലാപിച്ച് വിധി കർത്താകളുടേയും പ്രേക്ഷകരുടേയും കയ്യടി വാങ്ങിയിരിക്കുന്നത്.

വേദിയിൽ ഹൃദയസ്പർശിയായ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. പാട്ട് കഴിഞ്ഞതിനു ശേഷം ചിത്ര നേരിട്ട് വേദിയിൽ എത്തി കൃഷ്ണശ്രീ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയായിരുന്നു. ഈ ഗാനം ആലപിക്കേണ്ടിയിരുന്നത് ഞാനല്ലെന്നും പകരം മോളു തന്നെ പാടിയാൽ മതിയാരുന്നു എന്ന് തോന്നി പോകുന്നു. അത്രയും മനോഹരമായി പാടിയെന്നും ചിത്ര പറഞ്ഞു.
ചെറുയ പ്രായത്തിൽ ഈ ജ്ഞാനം ദൈവത്തിന്റെ അനുഗ്രഹമാണെന്നായിരുന്ന് സംഗീത സംവിധായകൻ ശരത്ത് പറഞ്ഞു. . ഒ.എൻ.വി. കുറുപ്പിന്റെ വരികൾക്ക് എം.ബി. ശ്രീനിവാസൻ സംഗീതം നൽകിയ യേശുദാസും ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം ആലപിച്ചതിന് കൃഷ്ണശ്രീയ്ക്ക് മുഴുവൻ മാർക്കും ലഭിച്ചിരുന്നു.കെഎസ് ചിത്ര, ശരത്, റിമി ടോമി എന്നിവർ വിധികർത്താക്കളായി എത്തുന്ന റിയാലിറ്റി ഷോയാണ് പാടം നമുക്ക് പാടം.


Click it and Unblock the Notifications