twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിത്രയുടെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം! വിഷു ദിനത്തില്‍ മകളുടെ ഓര്‍മ്മകളുമായി ഗായിക

    |

    മലയാളികളെ സംബന്ധിച്ച് വിഷു ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന ദിവസമാണ്. കൃഷ്ണ വിഗ്രഹത്തിനൊപ്പം കണികൊന്നയും മറ്റും വെച്ച് കണിയൊരുക്കുന്നത് വലിയൊരു ആചാരമാണ്. ഒപ്പം സദ്യയും സെറ്റ് മുണ്ടുമുടുത്ത് ആഘോഷം തന്നെ. എന്നാല്‍ കൃഷ്ണഭക്തയും പ്രശസ്ത ഗായികയുമായ കെഎസ് ചിത്രയെ സംബന്ധിച്ചിടത്തോളം വിഷു ദിനം സങ്കടത്തിന്റെ ദിവസം കൂടിയായിരുന്നു.

    വിവാഹത്തിന് ശേഷം വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രയയ്ക്ക് ഒരു കുഞ്ഞ് പിറക്കുന്നത്. 2002 ഡിസംബര്‍ രണ്ടിനായിരുന്നു ചിത്ര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. മകള്‍ക്ക് നന്ദന എന്ന പേരുമിട്ടു. എന്നാല്‍ മകള്‍ക്ക് അധികകാലം ആയൂസ് ഇല്ലായിരുന്നു. 2011 ലെ വിഷു നാളിലായിരുന്നു ദുബായിലെ നീന്തല്‍ കുളത്തില്‍ വീണ് നന്ദന മരിക്കുന്നത്.

    ks-chithra

    മകള്‍ ഓര്‍മ്മയായിട്ട് ഒന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. മകള്‍ പോയപ്പോള്‍ ജീവിതത്തിലുണ്ടായ ശൂന്യതയെ കുറിച്ചും ദുഃഖത്തെ കുറിച്ചുമെല്ലാം പലപ്പോഴായി ചിത്ര പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മകളുടെ ഓര്‍മ്മ ദിനത്തില്‍ വികാരഭരിതയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ചിത്ര. ട്വിറ്ററിലൂടെ മകളുടെ ഫോട്ടോ അടക്കം പങ്കുവെച്ചിരിക്കുകയാണ് താരം.

    'ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും അത് പൂര്‍ത്തിയാക്കിയ ശേഷം അവര്‍ നിത്യ ലോകത്തേക്ക് പോകുമെന്നും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അതൊരു സൗഖ്യപ്പെടലാണെന്നും കേട്ടിട്ടുണ്ട്. എന്നാല്‍ അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് അത് സത്യമല്ലെന്ന് മനസിലായിട്ടുണ്ടാവും. ആ മുറിവ് ഇപ്പോഴും വേദന നിറഞ്ഞതാണ്. മിസ് യു നന്ദന'... എന്നുമാണ് ട്വിറ്ററിലൂടെ ചിത്ര കുറിച്ചിരിക്കുന്നത്.

    ks-chithra

    എന്‍ജീനിയറായ വിജയ് ശങ്കറുമായി 1987 ലായിരുന്നു ചിത്ര വിവാഹിതയാവുന്നത്. പതിനഞ്ച് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു താരദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറക്കുന്നത്. സത്യസായ് ബാബയുടെ ഭക്തയായ ചിത്ര മകള്‍ക്ക് നന്ദന എന്ന പേര് നല്‍കിയത് സത്യസായ് ബാബയായിരുന്നു. ദുബായില്‍ എആര്‍ റഹ്മാന്റെ ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ചിത്ര.

    കുട്ടിയെ കാണാതെ വന്നതിന് ശേഷമുള്ള അന്വേഷ ണത്തിലാണ് ദുബായിലെ എമിറേറ്റ് ഹില്‍സിലെ വില്ലയിലെ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ ഓര്‍മ്മയ്ക്കായി ഒരുപാട് സാഹയങ്ങള്‍ ചിത്ര ചെയ്തിരുന്നു. നന്ദനയുടെ സ്മരണക്കായി പരുമല സെന്റ് ഗ്രിഗോറിയസ് രാജ്യാന്തര ക്യാന്‍സര്‍ സെന്ററിന്റെ കീമോ തെറാപ്പി വാര്‍ഡിന് നന്ദനയുടെ പേര് നല്‍കിയിരുന്നു. .

    English summary
    KS Chithra Remebering Her Daughter Nandana
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X