സ്വര്‍ഗ്ഗത്തില്‍ നിനക്ക് നല്ലൊരു പിറന്നാളായിരിക്കട്ടെ; മകള്‍ നന്ദനയുടെ ഓര്‍മയില്‍ കെഎസ് ചിത്ര

മകള്‍ നന്ദനയുടെ ഓര്‍മകളില്‍ വികാരഭരിതയായി കെഎസ് ചിത്ര. ട്വിറ്ററിലൂടെ മകളുടെ പിറന്നാള്‍ ദിവസമാണ് ചിത്ര വികാരഭരിതമായ കുറിപ്പെഴുതിയത്. 'ഞങ്ങള്‍ ആഘോഷിച്ച നിന്റെ പിറന്നാള്‍ ഓര്‍മകള്‍ ഇപ്പോള്‍ മനസ്സില്‍ മിന്നുകയാണ്. നിന്നെ ഞങ്ങള്‍ ഒരുപാട് സ്‌നേഹിയ്ക്കുന്നു, ഒരുപാട് മിസ് ചെയ്യുന്നു. സ്വര്‍ഗ്ഗത്തില്‍ നിനക്ക് നല്ലൊരു പിറന്നാള്‍ ആഘോഷം ഉണ്ടായിരിക്കട്ടെ പ്രിയപ്പെട്ട നന്ദന' എന്ന് ചിത്ര ട്വിറ്ററിലെഴുതി.

മകളുടെ ചിരിക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് ചിത്രയുടെ കുറിപ്പ്. ഇതിന് താഴെ ചിത്രയെ ആശ്വസിപ്പിച്ചും നന്ദനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നും ധാരാളം കമന്റുകളും വരുന്നുണ്ട്. ചിത്രയോടുള്ള സ്‌നേഹവും ചിലര്‍ പ്രകടിപ്പിയ്ക്കുന്നു. വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ചിത്രയ്ക്ക് ഒരു കുഞ്ഞ് ജനിച്ചത്. നന്ദനം എന്ന ചിത്രത്തിന് ശേഷം, കൃഷ്ണഭഗവാന്റെ അനുഗ്രഹം ലഭിച്ചതാണെന്നായിരുന്നു ചിത്രയുടെ വിശ്വാസം. അതുകൊണ്ട് തന്നെ മകള്‍ക്ക് നന്ദന എന്ന പേരും വച്ചു.

kschithra

എന്നാല്‍ എട്ട് വയസ്സ് വരെ മാത്രമേ മകള്‍ക്ക് ആയുസ് ഉണ്ടായിരുന്നുള്ളൂ. ദുബായില്‍ ഒരു പരിപാടിയ്ക്ക് പോയതായിരുന്നു ചിത്രയും മകളും. അവിടെ വച്ച് സ്വിങ് മ്മി പൂളില്‍ വീണ്ട് നന്ദന ലോകത്തോട് വിടപറഞ്ഞുപോയി. ചിത്രയ്‌ക്കൊപ്പം കേരളം മുഴുവന്‍ കരഞ്ഞ സംഭവമായിരുന്നു അത്.
kschithratweet-1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X