For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അദ്ദേഹത്തെ വേദനിപ്പിച്ചുകൊണ്ട് ഇനി പാടേണ്ട'! കെഎസ് ചിത്ര അന്ന് പറഞ്ഞത്‌

  |

  മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെഎസ് ചിത്രയുടെ 57ാം ജന്മദിനമാണിന്ന്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ ഗാനങ്ങളായിരുന്നു ചിത്ര നമുക്ക് സമ്മാനിച്ചിരുന്നത്. കെഎസ് ചിത്ര പാടിയ ഗാനങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം ഗായിക തിളങ്ങിയിരുന്നു. മുന്‍പ് സംഗീത ജീവിതത്തില്‍ പിതാവില്‍ നിന്നും ലഭിച്ച പിന്തുണയെക്കുറിച്ചെല്ലാം കെഎസ് ചിത്ര തുറന്നുപറഞ്ഞിരുന്നു.

  ഡാഡിയുടെ സഹനവും ത്യാഗവുമാണ് എന്നിലെ പാട്ടുകാരിയെ വളര്‍ത്തിയതെന്നാണ് ഗായിക പറഞ്ഞത്. കുട്ടിക്കാലത്ത് കാവാലം സാറിന്റെ നാടക സംഘത്തില്‍ കോറസ് പാടിത്തുടങ്ങിയ കാലംമുതലേ സംഗീത യാത്രകളില്‍ ഡാഡി നിഴല്‍പ്പോലെ ഉണ്ട്. സിനിമയില്‍ പാടിത്തുടങ്ങിയതോടെ ചെന്നെയിലേക്കായി ഞങ്ങളുടെ യാത്രകള്‍ എന്നുമാത്രം. റെക്കോര്‍ഡിംഗ് സമയത്ത് വോയ്‌സ് ബൂത്തില്‍ എന്റെ തൊട്ടുപിന്നിലാണ് ഡാഡി ഇരിക്കുക.

  പാടുന്നതിനിടെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കും ഞാന്‍. മുഖത്തെ സൂക്ഷ്മമായ ഭാവഭേദങ്ങളില്‍ നിന്നുപോലും ഡാഡിയുടെ മനസ് വായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു എനിക്ക്. പിന്നീടൊരിക്കല്‍ സിനിമാ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ചും കെഎസ് ചിത്ര പറഞ്ഞിരുന്നു. പിതാവ് കൃഷ്ണന്‍ നായര്‍ അര്‍ബുദ ബാധിതനായിരുന്ന സമയത്ത് ഉണ്ടായ വേദനിപ്പിച്ച നിമിഷം കാരണമായിരുന്നു ചിത്ര എന്ന് പാട്ട് നിര്‍ത്താന്‍ തീരുമാനിച്ചത്.

  ചെന്നെെയിലെ എവിഎം ജി തിയ്യേറ്ററില്‍ അനുരാഗി എന്ന സിനിമയുടെ റെക്കോര്‍ഡിംഗ് നടന്ന സമയമായിരുന്നു അത്. യൂസഫലി കേച്ചേരി-ഗംഗൈ അമരന്‍ കൂട്ടുകെട്ടിന് വേണ്ടി പാടാനാണ് ചിത്ര എത്തിയത്. അന്ന് പതിവ് പോലെ ചിത്രയ്‌ക്കൊപ്പം അച്ഛനുമുണ്ടായിരുന്നു കൂടെ. പാടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ ശരിക്കും കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്ന പിതാവിനെയാണ് ചിത്രയ്ക്ക് കാണനായത്. കവിളുകളിലൂടെ നിലയ്ക്കാതെ ഒഴുകുകയാണ് കണ്ണീര്‍.

  ആ അവസ്ഥയില്‍ അദ്ദേഹത്തെ കണ്ടിട്ടില്ല അതുവരെ. കരയുന്ന അച്ഛനെ പിന്നിലിരുത്തി എങ്ങനെ ആ പാട്ട് പാടിത്തീര്‍ത്തുവെന്ന് ഇന്നും എനിക്കറിയില്ല. സിനിമാജീവിതം എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ ചിത്ര തീരുമാനിച്ച ദിവസമായിരുന്നു അത്. അന്ന് റെക്കാര്‍ഡിംഗ് കഴിഞ്ഞയുടന്‍ അച്ഛനെ സ്റ്റുഡിയോയ്ക്ക് വെളിയിലേക്ക് വിളിച്ചുകൊണ്ടുപോയി മകള്‍ പറഞ്ഞു നമുക്ക് ഇന്ന് തന്നെ നാട്ടിലേക്ക് തിരിച്ചുപോകാം എനിക്ക് മതിയായി എന്ന്.

  ഇത്രയൊക്കെ പാടിയതു തന്നെ ധാരാളം. ഡാഡിയെ വേദനിപ്പിച്ചുകൊണ്ട് ഇനി പാടണ്ട. അന്ന് റെക്കോര്‍ഡിംഗുകളെല്ലാം കാന്‍സല്‍ ചെയ്ത് ചിത്ര അച്ഛനോടൊപ്പം നാട്ടിലേക്ക് തിരിച്ചുപോയി. എന്നാല്‍ പിന്നീട് ഗായിക വീണ്ടും മടങ്ങിവരിക തന്നെ ചെയ്തു. മകള്‍ പ്രശസ്തയായ പാട്ടുകാരിയാവണമെന്ന് സ്വപ്‌നം കണ്ടിരുന്ന അച്ഛന്റെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധമായിരുന്നു ചിത്രയുടെ മനംമാറ്റത്തിന് പിന്നില്‍. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍
  തോന്നും, ഞാന്‍ അന്ന് പാട്ട് നിര്‍ത്തിയിരുന്നെങ്കില്‍ ഡാഡിയോട് ചെയ്യുന്ന എറ്റവും വലിയ അപരാധമായിരുന്നേനെ എന്ന്, കാന്‍സറിലും വലിയ ആഘാതമായേന അദ്ദേഹത്തിന്. ചിത്ര പറഞ്ഞു.

  Read more about: ks chithra
  English summary
  ks chithra reveals about her father
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X