വിട പറഞ്ഞ പൊന്നുമകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ചിത്ര! ശരിക്കും മാലാഖക്കുഞ്ഞ് തന്നെ!!
മലയാളത്തിന്റെ വാനമ്പാടിയായ കെഎസ് ചിത്ര ഫേസ്ബുക്കിലൂടെ പങ്കുവെച്ച ആശംസകള്‍ ആരാധകരെ സങ്കടത്തിലാക്കി. ഏഴ് വര്‍ഷം മുന്‍പ് വിട പറഞ്ഞ് പോയ പൊന്നുമകള്‍ നന്ദനയ്ക്ക് പിറന്നാള്‍ ആശംസകളുമായിട്ടാണ് ചിത്ര എത്തിയത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കെഎസ് ചിത്ര, വിജയ്ശങ്കര്‍ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്.
2002 ലായിരുന്നു മകളുടെ ജനനം. കൃഷ്ണ ഭക്തയായിരുന്ന ചിത്ര മകള്‍ക്ക് നന്ദന എന്ന പേരുമിട്ടു. ഒമ്പതാമത്തെ വയസില്‍ ദുബായിലെ നീന്തല്‍ക്കുളത്തില്‍ വീണാണ് നന്ദന മരിക്കുന്നത്. കേരളക്കരയെ സങ്കടത്തിലാക്കിയ മരണമായിരുന്നു അത്. മകളുടെ മരണത്തോടെ സംഗീത ലോകത്ത് നിന്നും മാറി നിന്ന ചിത്ര സുഹൃത്തുക്കളുടെ നിര്‍ബന്ധത്താല്‍ തിരികെ എത്തുകയായിരുന്നു.

സ്വര്‍ഗത്തില്‍ നിന്നും വന്ന മാലാഖ ഞങ്ങളുടെ ജീവിതം ഒരു കെട്ടുക്കഥ പോലെയാക്കി മാറ്റി. നീയാണ് ഞങ്ങളുടെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ നിധി. അതുപോലെ തന്നെ ഞങ്ങള്‍ക്ക് എന്തെങ്കിലും നല്ല കാര്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതും നീയാണ്. പ്രിയപ്പെട്ട നന്ദനയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നുമാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ മകളുടെ പിറന്നാളിനെ കുറിച്ച് ചിത്ര പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം നന്ദനയുടെ സ്മരണക്കായി പരുമല സെന്റ് ഗ്രിഗോറിയസ് രാജ്യാന്തര ക്യാന്‍സര്‍ സെന്ററിന്റെ കീമോ തെറാപ്പി വാര്‍ഡിന് നന്ദനയുടെ പേര് നല്‍കിയിരുന്നു. നിര്‍ദ്ധനരായ ക്യാന്‍സര്‍ രോഗികള്‍ക്കായി നടപ്പാക്കി വരുന്ന സ്‌നേഹ സ്പര്‍ശം പദ്ധതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തുറന്ന വാര്‍ഡിന്റെ ഉദ്ഘാടനത്തിന് ചിത്ര എത്തിയിരുന്നു.


Click it and Unblock the Notifications











