ദാസേട്ടൻ എന്റെ ഗുരുവാണ്! ആവശ്യപ്പെട്ട ഒരു കാര്യം അനുസരിക്കാൻ കഴിഞ്ഞിട്ടില്ല, തുറന്ന് പറഞ്ഞ് ചിത്ര
മലയാളികളുടെ അഭിമാനമാണ് ഗാനഗന്ധർവൻ കെജെ യേശുദാസും മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെഎസ് ചിത്രയും. ഇന്ത്യയ്ക്ക് അകത്തും പുറത്തും മലയാളികൾക്ക് അഭിമാനത്തോടെ എടുത്തു പറയാവുന്ന രണ്ട് പേരുകളാണ് ഇവരുടേത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ഇരുവർക്ക് കൈനിറയെ ആരാധകരാണുള്ളത്. വർഷങ്ങളായുി ഇന്ത്യൻ സംഗീതത്തിന്റെ ഭാഗമായ ഇരുവരും പ്രേക്ഷകർക്ക് നിരവധി ഹിറ്റുകളാണ് സമ്മാനിച്ചിരിക്കുന്നത്.
ചിത്രയ്ക്ക് ഗുരുതുല്യനാണ് യേശുദാസ്. അത് പല അവസരങ്ങളിലും പ്രിയഗായിക വ്യക്തമാക്കിയിട്ടുമുണ്ട്. ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആയിരത്തോളം പാട്ടുകൾ അദ്ദേഹത്തിനോടൊപ്പം പാടിയിട്ടുണ്ട്. എന്നീട്ടും ഇന്നും അദ്ദേഹത്തിന്റെ ഫോൺ വന്നാൽ അറിയാതെ എഴുന്നേറ്റ് പോകുമെന്നും ചിത്ര പറഞ്ഞു. എന്നാൽ അദ്ദേഹം തന്നോട് പറഞ്ഞ ഒരു കാര്യം ഇന്നുവരെ അനുസരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചിത്രം. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയഗായിക ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇപ്പേഴും അദ്ദേഹം സംഗീതം പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇത് അധികം ആർക്കും അറിയാത്ത ഒരു കാര്യമാണ്. എവിടെ പോയാലും എപ്പോഴും അദ്ദേഹത്തിന്റെ കയ്യിൽ ഒരു ബുക്ക് ഉണ്ടാകും. അതിൽ നിന്ന് ഓരോ കീർത്തനവുമായിട്ടാകും വേദികളിൽ എത്തുക.. കൂടാതെ തൊട്ട് അടുത്ത വർഷം ആ വേദിയിൽ എത്തുമ്പോൾ ഒരു പുതിയ യ കീർത്തനം എങ്കിലും അദ്ദേഹം പാടിയിരിക്കും.

ഇപ്പോൾ സംഗീത പഠനത്തോടുള്ള അഭിനിവേശം അദ്ദേഹത്തിന് കൂടിയിരിക്കുകയാണ്. ഭക്ഷണം പോലും മറന്ന മട്ടാണ് ഇപ്പോൾ. പുതിയത് പഠിക്കാനായി ഇത്രമാത്രം സമർപ്പണം ചെയ്യുന്ന ആളെ താൻ കണ്ടിട്ടില്ലെന്നും ചിത്ര പറഞ്ഞു. കൂടാതെ സിനിമയിൽ താൻ ആദ്യമായി യുഗ്മഗാനം ആലപിച്ചത് ദാസേട്ടനോടൊപ്പമായിരുന്നു. തന്റെ ഗുരുവാണെന്നും ചിത്ര കൂട്ടിച്ചേർത്തു.

എന്റെ ഗുരുവാണ്. എന്നാൽ അദ്ദേഹം നൽകിയ ഒരു ഉപദേശം മാത്രം തനിയ്ക്ക് പലിക്കാൻ സാധിച്ചിട്ടില്ല. സിനിമയ്ക്കൊപ്പം ക്ലാസിക്കൽ മ്യൂസിക്കും കൊണ്ടു പോകണമെന്ന് അദ്ദേഹം ഉപദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ അത് പാലിക്കാൻ സാധിച്ചിട്ടില്ല. ദാസേട്ടൻ എപ്പോഴും തന്നോട് പറയാറുണ്ട് കച്ചേരിയിൽ ശ്രദ്ധിക്കണമെന്ന്. എന്നാൽ അത് ലളിത സംഗീത ആലാപനത്തെ ബാധിക്കുമെന്നാണ് എന്റെ അനുഭവം. അത് റേഞ്ചിന് ദോഷകരമാണ്. എന്നാൽ അത് പുരിഷന്മാർക്ക് അത്രത്തോളമില്ലെന്ന് തോന്നുന്നു. എന്നാൽ സ്ത്രീകൾക്ക് രണ്ടും കൂടി കൊണ്ടു പോകുന്നത് ശരിയാകില്ലെന്നാണ് എന്റെ അനുഭവമെന്നു ചിത്ര പറഞ്ഞു.

സംഗീത കുടുംബത്തിലാണ് ചിത്ര ജനിച്ചു വളർന്നത്. അച്ഛൻ കൃഷ്ണൻ നായർ ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കു മികച്ച ഗായകനും സംഗീത പ്രേമിയുമായിരുന്നു. അമ്മ ശാന്താകുമാരി ഗായികയും വീണ വായിക്കുകയും ചെയ്യും. ഇത് മൂന്ന് മക്കളേയും സ്വാധീനിച്ചിരുന്നു. ചിത്രയുടെ ചേച്ചി കെഎസ് ബീനയായിരുന്നു ആദ്യം പിന്നണി ഗാനരംഗത്തേയ്ക്ക് എത്തിയത്. ഇതിന് തൊട്ട് പിന്നാലെ ചിത്രയും എത്തുകയായിരുന്നു. സഹോദരൻ മഹേഷും നല്ല ഗിത്താറിസ്റ്റാണ്


Click it and Unblock the Notifications