twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവസാന കാലത്ത് അദ്ദേഹം ഇങ്ങനെയായിരുന്നു, എന്റെ ഇഷ്ടത്തിന് വിട്ടു തന്നു, വെളിപ്പെടുത്തി ചിത്ര

    |

    മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സംഗീത പ്രേമികളും ഒരുപോലെ ആരാധിക്കുന്ന ഗായികയാണ് കെഎസ് ചിത്ര. വേദികളിലായാലും സ്വകാര്യ വേദികളിലായാലും ചിരിച്ചു കൊണ്ട് എത്തുന്ന ചിത്രയെയാണ് പ്രേക്ഷകർ കാണുന്നത്. പാടുമ്പോൾ തന്നെ ആ പുഞ്ചിരി ആ മുഖത്ത് തെളിഞ്ഞു നിൽക്കുന്നു. ഇതാണ് ചിത്രയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ സംഗീ ജീവിതം ആരംഭിച്ച് ചിത്ര മുൻനിര സംഗീത സംവിധായകർക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും ചിത്ര ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്.

    മലയാളത്തിലെ എവർഗ്രീൻ സംഗീത സംവിധായകനാണ് രവീന്ദ്രൻ മാസ്റ്റർ. ഇന്നും അദ്ദേഹത്തിന്റെ പാട്ടുകൾ പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്. ഈണങ്ങൾ ബാക്കിയാക്കി 2005 ൽ അദ്ദേഹം മൺമറഞ്ഞു പോയെങ്കിലും ഇന്നും രാവിന്ദ്രൻ മാസ്റ്ററിന്റെ സംഗീതം മലയാള ചലച്ചിത്ര മേഖലയിൽ ചർച്ച വിഷയമാണ്. ഒരു സംഗീതഞ്ജൻ എന്നതിലുപരി ഒരു മികച്ച മനുഷ്യൻ കൂടിയാണദ്ദേഹം. രവീന്ദ്രൻ മഷിനെ കുറിച്ചുളള ചിത്രയുടെ വാക്കുകൾ വൈറലാകുന്നു. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന പാടാം നമുക്ക് പാടാ എന്ന വേദിയിലായിരുന്നു പ്രിയഗായികയുടെ വെളിപ്പെടുത്തൽ.

     അദ്ദേഹത്തെ കാണുന്നത്

    താൻ ആദ്യമായി രവീന്ദജ്രൻ മാഷിനെ പരിചയപ്പടുന്നത് തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയിൽ വെച്ചാണ്.അദ്ദേഹത്തിന്റെ ഒരു ചിത്രത്തിന്റെ വർക്ക് അവിടെ നടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തിൽ എന്നെ പാടാൻ വിളിക്കുകയായിരുന്നു. ദസേട്ടനോടൊപ്പം പാടുന്ന കുട്ടി എന്ന പരിഗണനയിലാണ് അദ്ദേഹത്തിന്റെ ചിത്രത്തിൽ തനിയ്ക്ക് അവസരം നൽകുന്നത്. ദസേട്ടൻ കൂടെ പാടിപ്പിച്ചതു കൊണ്ട് മോശമാകില്ല എന്നൊരു കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്.

     ആദ്യമായി ചെന്നൈയ്ക്ക്


    വെൺകൊറ്റക്കുടക്കീഴിൽ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം എന്നെക്കൊണ്ട് പാടിപ്പിച്ച ആദ്യ ഗാനം. അത് റെക്കോഡ് ചെയ്തു. അതിനു ശേഷം അദ്ദേഹം എന്നോട് ചെന്നൈയിലേയ്ക്ക് റെക്കോഡിങ്ങിന് വരാൻ പറയുകയായിരുന്നു. അദ്ദേഹം തന്നെയാണ് അച്ഛനോട് ഇക്കാര്യം വിളിച്ചു പറഞ്ഞത്. അങ്ങിനെയാണ് മാഷിന്റെ ചിത്രത്തിനു വേണ്ടി പാടാൻ വേണ്ടി പാടാൻ ആദ്യമായി ചെന്നൈയിലേയ്ക്ക് പോകുന്നത്.

     സ്നേഹമുള്ള  മനുഷ്യൻ

    ദാസേട്ടനോടൊപ്പം കണ്ണോട് കണ്ണായ സ്വപ്നങ്ങളെ എന്ന് തുടങ്ങുന്ന ഗാനമാണ് അന്ന് ഞാൻ പാടിയത്. പിന്നീടും അദ്ദേഹത്തിനു വേണ്ടി ഒരുപാട് പാട്ടുകൾ ഞാൻ പാടി. മാഷ് എന്നെ ഒരിക്കൽ പോലും പേര് വിളിച്ചിരുന്നില്ല. മോളേ എന്നാണ് വിളിക്കുന്നത്. അത്രയ്ക്ക് സ്നേഹമായിരുന്നു നമ്മളോട്. ചില അവസരങ്ങളിൽ അദ്ദേഹം നമ്മിൽ ഒരു പ്രത്യേക വിശ്വാസം വയ്ക്കാറുണ്ട്.

    പാട്ടു പാടാൻ സ്വാതന്ത്ര്യം

    ചിലപാട്ടുകൾ പാടാൻ അദ്ദേഹം നമുക്ക് പ്രത്യേകം സ്വാതന്ത്ര്യം തരാറുണ്ട്.അവസാന സമയങ്ങളിലെ പാട്ടുകൾ റെക്കോർഡ് ചെയ്യുന്ന സമയത്ത് മാഷ് ചെന്നൈയിലേക്ക് വരാറില്ലായിരുന്നു. ട്രാക്ക് അയച്ചു നൽകിയിട്ട്എന്റെ ശൈലിക്കനുസരിച്ച് പാടിക്കോളൂ എന്നു പറഞ്ഞു. അദ്ദേഹത്തെപ്പറ്റി എനിക്കൊരുപാട് ഓർമകളുണ്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ തീരില്ല- ചിത്ര പറഞ്ഞു.

    English summary
    ks chithra share memory about raveendran master
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X