നീ ദൈവത്തിന് അത്രയും പ്രിയപ്പെട്ടത്! കുറച്ചുനാള്‍ കൂടി നിന്നോടൊപ്പം ജീവിക്കാനായിരുന്നെങ്കില്‍! ഉള്ളുനീറി ചിത്ര

മലയാളികളെല്ലാം അത്രയേറെ നൊമ്പരത്തോടെ ഓര്‍ക്കുന്നൊരു കുഞ്ഞുമാലാഖയാണ് നന്ദന. ഗായിക കെഎസ് ചിത്രയുടെയും വിജയ് ശങ്കറിന്റെയും മകള്‍. അമ്മ ജീവിതം ആസ്വദിച്ച് വരുന്നതിനിടെ അപ്രതീക്ഷിതമായാണ് ചിത്രയ്ക്ക് മകളെ നഷ്ടമായത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായാണ് ചിത്രയ്ക്കും വിജയ് ശങ്കറിനും മകള്‍ ജനിക്കുന്നത്. 2002ലായിരുന്നു നന്ദനയുടെ വരവ്. 2011 ലായിരുന്നു വിയോഗം. സംഗീത പരിപാടിക്കായി ദുബായിലേക്ക് കുടുംബസമേതമായി പോയതായിരുന്നു ചിത്ര. നീന്തല്‍കുളത്തില്‍ വീണായിരുന്നു നന്ദനയെ നഷ്ടമായത്. ജീവിതത്തില്‍ ഇന്നും തീരാനോവാണ് മകളുടെ വിയോഗം. വിശേഷ ദിനങ്ങളിലെല്ലാം മകളുടെ ഫോട്ടോയും ആശംസയും പങ്കിടാറുണ്ട് ചിത്ര.

ഞങ്ങളുടെ മാലാഖക്കുട്ടി. സ്വര്‍ഗത്തിലെ മാലാഖ. ഞങ്ങളെ തനിച്ചാക്കി നീ നേരത്തെ സ്വര്‍ഗത്തിലേക്ക് പോയി. നിന്നോടൊപ്പമായി ഞങ്ങള്‍ കരുതി വെച്ച ജീവിതം ജീവിക്കാന്‍ കുറേക്കൂടി സമയം കിട്ടിയിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ച് പോവുന്നു. എന്നാല്‍ നല്ല കുട്ടികളെ സ്വര്‍ഗത്തിലേക്ക് നേരത്തെ ആവശ്യമുണ്ടെന്ന് തോന്നുന്നു. നീ അങ്ങനെയൊരാളാണ്. ഞങ്ങളുടെ പൊന്നോമനയും, മാലാഖയുമായ നിന്നോടുള്ള സ്‌നേഹം എത്ര വിവരിച്ചാലും മതി വരില്ല. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ നന്ദന എന്നുമായിരുന്നു ചിത്രയുടെ കുറിപ്പ്. ചിരിച്ച മുഖത്തോടെയുള്ള നന്ദനയുടെ ഫോട്ടോയും കുറിപ്പിനൊപ്പമായി ചേര്‍ത്തിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്.

KS Chithra emotional post
Photo Credit: KS Chithra / Facebook

ഈ ദിവസം ആഘോഷിക്കാന്‍ നന്ദന ഇവിടെയുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ച് പോവുന്നു. സ്വര്‍ഗത്തില്‍ അവള്‍ ഈ ദിവസം ആഘോഷിക്കട്ടെ. നിന്റെ പുഞ്ചിരിയും ഈ മുഖവും മനസില്‍ നിന്നും മായുന്നേയില്ല. തുടങ്ങിയ കമന്റുകളായിരുന്നു പോസ്റ്റിന് താഴെ. ജീവിതത്തില്‍ ഏറ്റവും ദു:ഖം തോന്നിയ നിമിഷമായിരുന്നു അത്. മരണം കൊണ്ടല്ലാതെ അത് മാറുകയുമില്ല. ഇനി പാടുന്നില്ലെന്നൊക്കെ തീരുമാനിച്ചതാണ്, എന്നാല്‍ അതും അവളുടെ തീരുമാനമായിരിക്കും. എങ്ങനെയൊക്കെയൊ വീണ്ടും പാട്ടില്‍ തന്നെ എത്തിയെന്ന് ചിത്ര പറഞ്ഞിരുന്നു. അഭിമുഖങ്ങളിലും പോസ്റ്റുകളിലൂടെയുമൊക്കെയായി തന്റെ ഉള്ളിലെ വേദന പങ്കിടാറുണ്ട് ചിത്ര.

കാലം മുറിവുണക്കുമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ ആ അവസ്ഥയിലൂടെ കടന്നുപോയവര്‍ക്കറിയാം, അങ്ങനെയൊന്നില്ലെന്ന്. ഇപ്പോള്‍ ആ വേദന കൂടുതലായെന്ന് മാത്രം എന്നായിരുന്നു നേരത്തെ മറ്റൊരു പോസ്റ്റില്‍ ചിത്ര കുറിച്ചത്. ഇനി എനിക്ക് നിന്നെ തൊടാനോ, കാണാനോ, കേള്‍ക്കാനോ കഴിയില്ല. പക്ഷേ, നീ എന്നും എന്റെ ഹൃദയത്തില്‍ ജീവിച്ചിരിക്കുന്നു. നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളക്കാനാവാത്തതാണ്, പ്രിയപ്പെട്ട മാലാഖക്കുഞ്ഞേ എന്നെങ്കിലും നമ്മള്‍ കണ്ടുമുട്ടും. സ്വര്‍ഗ ലോകത്ത് നീ നന്നായിരിക്കുന്നു എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നായിരുന്നു മറ്റൊരു പിറന്നാളിന് ചിത്ര നന്ദനയെക്കുറിച്ച് എഴുതിയത്.

More from Filmibeat

Read more about: ks chithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X