സ്വന്തമായി വൈദ്യതി പോസ്റ്റുള്ള മലയാളത്തിലെ ആദ്യത്തെ നടി മഞ്ജു വാര്യര്‍, എന്താ കാര്യം?
കേരള സര്‍ക്കാര്‍ എന്താ മഞ്ജു വാര്യരുടെ സ്വകാര്യ സ്വത്തോ എന്നൊന്നും ചോദിച്ച് ആരും മുന്നോട്ട് വരേണ്ടതില്ല. വൈദ്യുതി പോസ്റ്റില്‍ മഞ്ജു വാര്യരുടെ പേര് വന്നതിന് പിന്നില്‍ ലളിതമായ ഒരു കാരണം മാത്രമേയുള്ളൂ. എന്നിരുന്നാലും പോസ്റ്റില്‍ ഒരു നടിയുടെ പേര് കാണുമ്പോള്‍ ആരാധകര്‍ക്ക് കൗതുകം തന്നെയാണ്.
ഇനി കാര്യം പറയാം, ചേര്‍പ്പ് പുള്ളയിലെ ട്രാന്‍സ്‌ഫോമറിലെ എബി (എയര്‍ ബ്ലാസ്റ്റര്‍ സര്‍ക്കിള്‍ ബ്രേക്കര്‍) സ്വിച്ചില്‍ മഞ്ജു വാര്യരുടെ പേരാണ് ഉള്ളത്. നടിയുടെ വീടിന് തൊട്ടടുത്തതായതുകൊണ്ടാണ് ട്രാന്‍സ്‌ഫോമറിന് മഞ്ജുവിന്റെ പേര് വരാന്‍ കാരണം. മഞ്ജുവിന്റെ പേരില്‍ മാത്രമല്ല, ഇത്തരത്തില്‍ പ്രശസ്തരുടെ പേരുകളിലുള്ള ഒരുപാട് സ്വിച്ചുകള്‍ വേറെയുമുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.

യൂസഫ് അലി കേച്ചേരിയുടെ വീടന് അടുത്തുള്ള ട്രാന്‍സ്‌ഫോമറിലെ എബി സ്വിച്ചിന്റെ പേര് യൂസഫ് അലി എന്നാണ്. 2015 ല്‍ കേച്ചേരി മരണപ്പെട്ടതിന് ശേഷം അദ്ദേഹത്തോടുള്ള ആദരിവിന്റെ സൂചകമായിട്ടാണ് ഈ പേര് നല്‍കിയത്. ഇങ്ങനെ പേര് നല്‍കുന്നത് ബോര്‍ഡിലെ ജീവനക്കാരുടെ സുഗമമായ ജോലിയെ സഹായിക്കുന്നുണ്ടത്രെ. പ്രശസ്തരുടെ പേര് നല്‍കുമ്പോള്‍ സ്ഥലം തിരിച്ചറിയാന്‍ എളുപ്പമാണ്. അതേ സമയം ഈ പറയുന്ന പ്രശസ്തര്‍ക്കും എബി സ്വിച്ചിനും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല എന്ന് കെഎസ്ഇബി ജീവനക്കാര്‍ വ്യക്തമാക്കി.
സിനിമാഭിനയത്തിനൊപ്പം സാമൂഹിക കാര്യങ്ങളിലും നിരന്തരം ഇടപെടുന്നത് കൊണ്ടാവുമോ മഞ്ജുവിന്റെ പേരില്‍ സ്വന്തമായി വൈദ്യുതി പോസ്റ്റ് വന്നത് എന്ന സന്ദേഹമായിരുന്നു ചിലര്‍ക്ക്. എന്നാല്‍ തിരിച്ചുവരവില്‍ ടെറസ് കൃഷിയെയും മറ്റും പ്രോത്സാഹിപ്പിച്ച മഞ്ജു അത്രയ്‌ക്കൊന്നും ജനകീയ പ്രവൃത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല.
Recommended Video
അതേ സമയം സാമൂഹിക പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാന്‍ മഞ്ജുവിന് ഒട്ടും നേരമില്ലെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എട്ടോളം സിനിമകളാണ് 2021 ലേക്ക് മഞ്ജു കരാറ് ചെയ്തിരിയ്ക്കുന്നത്. ഏറെ പ്രതീക്ഷയോടെ മഞ്ജു കാത്തിരിയ്ക്കുന്ന മമ്മൂട്ടിയുടെ ദ പ്രൈസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. രണ്ട് സിനിമകള്‍ ചിത്രീകരണം പൂര്‍ത്തിയായിട്ടും കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് തടസ്സപ്പെട്ടു നില്‍ക്കുകയാണ്. ഇതിനിടയില്‍ ധനുഷിനൊപ്പം തമിഴിലും മഞ്ജു സാന്നിധ്യം അറിയിച്ചിരുന്നു.


Click it and Unblock the Notifications











