twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ വാശികൾ പലപ്പോഴും വിജയമാകാറുണ്ട്, കുറുപ്പിന്റെ തിയേറ്റർ റിലീസിന് പിന്നിൽ മെഗാസ്റ്റാർ

    |

    മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കുറുപ്പ്. പിടികിട്ടപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറഞ്ഞ ചിത്രത്തിൽ ദുൽഖർ സൽമാൻ ആയിരുന്നു കുറുപ്പ് ആയി എത്തിയത്. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. നവംബർ 12 ന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത് വളരെ കുറച്ച് സമയം കൊണ്ടു തന്നെ കുറുപ്പ് 50 കോടി ക്ലബ്ബിൽ പ്രവേശിച്ചിരുന്നു. ഇപ്പോഴിത 75 കോടി ക്ലബ്ബിലും ഇടം പിടിച്ചിട്ടുണ്ട് . തിയേറ്ററുകളിലേയ്ക്ക് ജനങ്ങളെ മടക്കി കൊണ്ട് വരാനും ദുൽഖറിന്റെ കുറുപ്പിന് കഴിഞ്ഞിരുന്നു.

    അഞ്ജലിയും ഹരിയും ദേവിയും വന്നു, ശിവൻ എത്തിയില്ല, സജിൻ കല്യാണത്തിന് വരാത്തതിനെ കുറിച്ച് അപ്സരഅഞ്ജലിയും ഹരിയും ദേവിയും വന്നു, ശിവൻ എത്തിയില്ല, സജിൻ കല്യാണത്തിന് വരാത്തതിനെ കുറിച്ച് അപ്സര

    ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുറുപ്പിനെ കുറിച്ചുള്ള നിർമാതാവ് കെ.ടി. കുഞ്ഞുമോന്റെ വാക്കുകളാണ്. ചിത്രം തിയേറ്ററിൽ എത്താൻ കാരണം മമ്മൂട്ടിയുടെ ധീരമായ തീരുമാനമാണെന്നാണ് ഇദ്ദേഹം പറയുന്നത്. മ്മൂട്ടിയുടെ ഇത്തരം വാശികൾ പലപ്പോഴും വിജയവും ശുഭ പര്യവസാനവും ആകാറുണ്ടെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

    ഞാൻ തന്നെ എല്ലാവരോടും പറയും, വിവാഹത്തെ കുറിച്ച് സാന്ത്വനത്തിലെ അഞ്ജലി...ഞാൻ തന്നെ എല്ലാവരോടും പറയും, വിവാഹത്തെ കുറിച്ച് സാന്ത്വനത്തിലെ അഞ്ജലി...

    റിലീസിന് മുമ്പെ ചരിത്ര നേട്ടവുമായി മോഹൻലാലിന്റെ മരയ്ക്കാർ, ചിത്രത്തിന് ആശംസയുമായി ആരാധകർറിലീസിന് മുമ്പെ ചരിത്ര നേട്ടവുമായി മോഹൻലാലിന്റെ മരയ്ക്കാർ, ചിത്രത്തിന് ആശംസയുമായി ആരാധകർ

     കെ.ടി. കുഞ്ഞുമോന്റെ വാക്കുകൾ

    'മമ്മൂട്ടിക്കും ദുൽക്കറിനും അഭിനന്ദനങ്ങൾ , ലാലിന് ആശംസകൾ ! ലോക്ഡൗണിന് ശേഷം തിയറ്ററിൽ റിലീസ് ചെയ്ത കുറുപ്പ് വൻ വിജയം നേടി പ്രദർശനം തുടരുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഈ സിനിമാ പ്രേക്ഷകരെ തിയറ്ററുകലേക്ക് ആകർഷിച്ചതിലൂടെ മലയാള സിനിമാ വ്യവസായത്തിന് തന്നെ പുതിയ ഉന്മേഷവും ഉണർവുമാണ് ലഭിച്ചിരിക്കുന്നത്. നേരത്തേ ഈ സിനിമാ ഒടിടി റിലീസാണ് നിശ്ചയിച്ചിരുന്നത് എന്നും മമ്മൂട്ടിയുടെ നിർബന്ധ പ്രകാരമാണ് തിയറ്ററിൽ റിലീസ് ചെയ്തത് എന്നും കേട്ടിരുന്നു.

    മമ്മൂട്ടിയുടെ വാശി

    പലപ്പോഴും മമ്മൂട്ടിയുടെ ഇത്തരം വാശികള്‍ വിജയവും ശുഭപര്യവസാനവും ആകാറുണ്ട്. അങ്ങനെ തന്നെ സംഭവിച്ചു. കുറുപ്പിന്റെ തിയറ്റര്‍ റിലീസിനായി അദ്ദേഹം നടത്തിയ ഇടപെടലുകളിലൂടെ മഹാമാരി കാലത്ത് സിനിമക്ക് പുനര്‍ജന്മം ലഭിച്ചിരിക്കുകയാണ്. മറ്റു പലരും വ്യവസായത്തിന്റെ നന്മയ്ക്കായി നില്‍ക്കാതെ സ്വാര്‍ത്ഥരായി ഒടിടിക്കു പുറകേ പോകുമ്പോള്‍ വ്യവസായത്തിന്റെ നന്മ മാത്രം മുന്നില്‍ കണ്ടു കൊണ്ട് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പരിശ്രമിച്ച മമ്മൂട്ടിയും ദുല്‍ക്കറും പ്രത്യേകം അഭിനന്ദിക്കപ്പെടേണ്ടവരാണ്... അവര്‍ക്ക് എന്റെ വ്യക്തിപരമായ നന്ദിയും അഭിനന്ദനങ്ങളും.

    തിയേറ്റർ റിലീസ്

    ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിലും സിനിമാ വിതരണക്കാരൻ , നിർമാതാവ് എന്നീ നിലയിലും ഞാൻ പറയട്ടെ. സിനിമ തിയറ്റിൽ അനുഭവിച്ച് ആസ്വദിക്കേണ്ട വിനോദമാണ്. അല്പ നേരത്തേക്കെങ്കിലും നമുക്ക് അനുഭൂതിയും ആശ്വാസവുമേകുന്ന ഏക ഇടം. അതു കൊണ്ട് സിനിമകൾ ആദ്യം തിയറ്ററിലേ റിലീസ് ചെയ്യാവൂ. അതാണ് വ്യവസായത്തിന്റെ നിലനിൽപ്പിനും നല്ലത്. അതിന് ശേഷം മാത്രമേ മറ്റു മാധ്യമങ്ങളിൽ റിലീസ് ചെയ്യാവൂ എന്നാണ് എന്റെ അഭിപ്രായം.

    മോഹൻലാലിന് ആശംസ

    മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ' മരക്കാര്‍ അറബിക്കടലിന്റെ സിംഹവും ' തിയേറ്ററില്‍ റിലീസ് ചെയ്യുകയാണല്ലോ? ഈ സിനിമയേയും പ്രേക്ഷകര്‍ വിജയിപ്പിക്കണം ... ഇത് ഈ എളിയവന്റെ അഭ്യര്‍ത്ഥനയും പ്രാര്‍ത്ഥനയുമാണ്. ലാലിനും കൂട്ടര്‍ക്കും വന്‍ വിജയം ആശംസിക്കുന്നു.

    ഒരു സാധാരണ പ്രേക്ഷകന്‍

    ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയിലും സിനിമാ വിതരണക്കാരന്‍ , നിര്‍മ്മാതാവ് എന്നീ നിലയിലും ഞാന്‍ പറയട്ടെ. സിനിമ തിയേറ്റില്‍ അനുഭവിച്ച് ആസ്വദിക്കേണ്ട വിനോദമാണ്. അല്പ നേരത്തേക്കെങ്കിലും നമുക്ക് അനുഭൂതിയും ആശ്വാസവുമേകുന്ന ഏക ഇടം. അതു കൊണ്ട് സിനിമകള്‍ ആദ്യം തിയേറ്ററിലേ റിലീസ് ചെയ്യാവൂ. അതാണ് വ്യവസായത്തിന്റെ നിലനില്‍പ്പിനും നല്ലത്. അതിന് ശേഷം മാത്രമേ മറ്റു മാധ്യമങ്ങളില്‍ റിലീസ് ചെയ്യാവൂ എന്നാണ് എന്റെ അഭിപ്രായം.

    തിയേറ്റർ വ്യവസായം വളരട്ടെ

    ഒരു ബിഗ് ബജറ്റ് സിനിമ നിര്‍മ്മിക്കാന്‍ സജ്ജമായിരിക്കുന്ന ഞാന്‍ സിനിമ തുടങ്ങി പൂര്‍ത്തിയാക്കിയാല്‍ മറ്റു പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കേണ്ടി വരും എന്നതു കൊണ്ടാണ് എന്റെ ' ജെന്റില്‍മാന്‍ 2 ' വിന്റെ ഷൂട്ടിംഗ് തന്നെ തുടങ്ങാതിരിക്കുന്നത്. എന്റെ സിനിമകള്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണം എന്ന ഉറച്ച തീരുമാനം എനിക്കുണ്ട്. കാരണം ഈ വ്യവസായം എന്റെ ദൈവമാണ്, ജീവനാണ്, ജീവിതമാണ്. അതു കൊണ്ട് ഈ എളിയവന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുന്നു. എന്ത് പ്രതിസന്ധി വന്നാലും സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക... തിയേറ്റര്‍ വ്യവസായം വളരട്ടെ. സിനിമാ വ്യവസായവും വളരട്ടെ.... നന്ദി.'

    Recommended Video

    ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam
    വൻ വിജയം

    സെക്കന്റ് ഷോയ്ക്ക് ശേഷം ദുൽഖറിനെ കേന്ദ്രകഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ചിത്രം റിലീസ് ചെയ്തത് . കേരളത്തില്‍ മാത്രം 500 തിയറ്ററുകള്‍ക്ക് മുകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു,. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ സിനിമ നിർമ്മിച്ചത്.

    Read more about: dulquer salmaan mammootty
    English summary
    KT Kunjumon Opens Up Mammootty Was The Reason Behind Kurup Movie Theatre Release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X