ഒരുപാട് മക്കളെ ആഗ്രഹിച്ചു... പക്ഷെ വിധി സംയുക്തയ്ക്ക് ദക്ഷിനെ മാത്രമെ നൽകിയുള്ളു; മകന് പിറന്നാൾ ആശംസിച്ച് നടി
മഞ്ജു വാര്യർ അടക്കം തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന താരസുന്ദരിമാരിൽ പലരും ഇപ്പോഴും തെന്നിന്ത്യൻ സിനിമയിൽ വിവിധ ഭാഷകളിലായി സജീവമാണ്. എന്നാൽ വിവാഹശേഷം സിനിമ വിട്ടുപോയ പല നായിക നടിമാരും പിന്നീട് അഭിനയത്തിലേക്ക് തിരിച്ച് എത്തിയിട്ടില്ല. അക്കൂട്ടത്തിൽ മലയാളി പ്രേക്ഷകർ ഏറെ മിസ് ചെയ്യുന്ന താരമാണ് സംയുക്ത വർമ. ഏത് റോളും തന്റേതായ രീതിയിൽ മനോഹരമാക്കുന്ന നടി.
നാൽപ്പത്തിയഞ്ച് പിന്നിട്ട താരം യോഗയും യാത്രകളും കുടുംബജീവിതവുമെല്ലമായി തിരക്കിലാണ്. പ്രിയ നടി മലയാള സിനിമയിലേക് തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നവർ ഇപ്പോഴും നിരവധിയാണ്. എന്നാൽ അഭിനയവും സിനിമയും ജീവിതത്തിൽ ഉടനീളം ഒപ്പം കൂട്ടുന്നതിനോട് സംയുക്തയ്ക്ക് താൽപര്യമില്ലായിരുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമ വിട്ടതെന്ന് പലപ്പോഴായി നടി പറഞ്ഞിട്ടുമുണ്ട്. എന്നിരുന്നാലും ഇപ്പോഴും അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ എന്തുകൊണ്ട് സംയുക്ത വർമയെ അഭിനയിക്കാൻ വിടുന്നില്ലെന്ന ചോദ്യം ബിജു മേനോന് നേരിടേണ്ടി വരാറുണ്ട്. താരം വെറും നാല് വർഷം മാത്രമാണ് അഭിനയിച്ചത്. അക്കാലയളവിൽ പതിനെട്ടോളം സിനിമകൾ ചെയ്ത് രണ്ട് തവണ സ്റ്റേറ്റ് അവാർഡും നേടി.
1999ൽ ആയിരുന്നു നടിയുടെ ആദ്യ സിനിമ വീണ്ടും ചില വീട്ടുകാര്യങ്ങൾ പ്രേക്ഷകരിലേക്ക് എത്തിയത്. പത്തൊമ്പതുകാരിയായ നടി വളരെ പക്വതയോടെയായിരുന്നു ഭാവന എന്ന കഥാപാത്രത്തെ അന്ന് കൈകാര്യം ചെയ്തത്. ഇരുപത്തിമൂന്ന് വയസിലായിരുന്നു ബിജു മേനോനുമായുള്ള നടിയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. വിവാഹം, കുഞ്ഞുങ്ങൾ എല്ലാം എന്നും സംയുക്തയുടെ സ്വപ്നമായിരുന്നു.
നല്ലൊരു ദാമ്പത്യ ജീവിതവും ഭർത്താവിനേയും ലഭിച്ചുവെങ്കിലും ഒരു കുഞ്ഞിനെ കിട്ടാൻ ഏറെനാൾ കാത്തിരിക്കേണ്ടി വന്നു. അങ്ങനെയാണ് 2006ൽ മകന്‍ ദക്ഷ് ധാര്‍മിക്കിനെ സംയുക്തയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ മകന്റെ പിറന്നാൾ ദിനത്തിൽ മനോഹരമായ ആശംസ പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംയുക്ത വർമ. മകന് ഒന്നോ, രണ്ടോ വയസ് മാത്രം പ്രായമുള്ളപ്പോൾ പകർത്തിയ കുടുംബ ചിത്രം പങ്കിട്ടായിരുന്നു സംയുക്ത ദക്ഷിന് ആശംസ നേർന്നത്.
ഈ പുണ്യ അഷ്ടമിരോഹിണി ദിനത്തിൽ... നിന്നെ ഞങ്ങൾക്ക് നൽകി ദൈവം അനുഗ്രഹിച്ചു. ജന്മദിനാശംസകൾ ദക്ഷ്... അമ്മയുടെ കുഞ്ഞ് വാവ എന്നാണ് സംയുക്ത കുറിച്ച് ഈ വർഷം അഷ്ടമിരോഹിണി ദിനത്തിലാണ് ദക്ഷിന്റെ പിറന്നാളും. കൃഷ്ണ ഭക്തയാണ് നടി. ഏറെ കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ് ദക്ഷെന്ന് സംയുക്ത തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.

പ്രസവശേഷം വിഷാദം അടക്കമുള്ളവ ചെറിയ രീതിയിൽ നടിയെ ബാധിച്ചിരുന്നു. പിന്നീട് എല്ലാത്തിൽ നിന്നും പുറത്ത് വരാനും നല്ലൊരു ജീവിതരീതി സൃഷ്ടിക്കാനും യോഗയെ നടി ഒപ്പം കൂട്ടി. വർഷങ്ങളായി താരം യോഗ പരിശീലിക്കുന്നുണ്ട്. എനിക്കൊരു കുഞ്ഞ് വേണം എന്നുള്ളതുകൊണ്ടാണ് ഞാൻ പ്രധാനമായും വിവാഹം കഴിച്ചത് തന്നെ. ഒരുപാട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്നും ആഗ്രഹിച്ചിരുന്നു. പക്ഷെ ഭഗവാൻ എനിക്ക് ദക്ഷിനെ മാത്രമെ തന്നുള്ളൂ.
എനിക്ക് അത് ഭയങ്കര ആഗ്രഹം ആയിരുന്നു. മാതൃത്വം ഞാൻ ഒരുപാട് എഞ്ചോയ് ചെയ്യുന്നുണ്ട്. ഇപ്പോഴും കുഞ്ഞിനെ നോക്കുന്ന കാര്യമൊക്കെ ഞാൻ ആസ്വദിക്കുന്നുണ്ട്. ദക്ഷ് ഇപ്പോൾ വലിയ കുട്ടിയായി. അവന്റെ കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് ചെയ്യാൻ പ്രാപ്തനായി. ഞാൻ എന്തെങ്കിലും അവന്റെ കാര്യം ചെയ്യുമ്പോൾ തന്നെ വേണ്ടാ അമ്മാ ഇത് ഞാൻ ചെയ്തോളാം... അമ്മ വേണമെങ്കിൽ പൊക്കോളൂ എന്നൊക്കെ പറയുമെന്നാണ് മുമ്പാെരു അഭിമുഖത്തിൽ മകനെ കുറിച്ച് സംയുക്ത പറഞ്ഞത്.
ദക്ഷിന് ഇപ്പോൾ പത്തൊമ്പത് വയസാണ് പ്രായം. അടുത്തിടെ ബിജു മേനോനും സംയുക്തയ്ക്കും ഒപ്പം നിൽക്കുന്ന ദക്ഷിന്റെ പുതിയൊരു ചിത്രം വൈറലായിരുന്നു. തനി കേരളീയ വേഷത്തിലാണ് ചിത്രത്തില്‍ മൂന്നുപേരുമുള്ളത്.


Click it and Unblock the Notifications











