കുഞ്ഞിന് ആ പേര് ഇടരുത്!! കുഞ്ചാക്കോ ബോബനോട് അഭ്യർഥനയുമായി ആരാധിക...
അന്നും ഇന്നും മലയാളത്തിലെ ചോക്ലേറ്റ് ബോയ് ആരാണെന്ന് ചോദിച്ചാൽ എല്ലാവർക്കും ഓരേയൊരു ഉത്തരം മാത്രമായിരിക്കും. അത് മറ്റാരുമല്ല പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. കുടുംബ പ്രേക്ഷകർ മുതൽ യൂത്തന്മാർ വരെ ഒരു പോലെ ഇഷ്ടപ്പെടുന്ന താരമാണ് ചാക്കോച്ചൻ. ഫാസിൽ ചിത്രമായ അനിയത്തി പ്രാവിലൂടെ ചുവട് വെച്ച് പിന്നീട് മലയാളത്തിലെ ചോക്ലേറ്റ് ബോയിയായി മാറുകയായിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട ആ ചോക്ലേറ്റ് ബോയ് ഇന്ന് അച്ഛനായിരിക്കുകയാണ്. 14 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചൻ- പ്രിയ ദമ്പതിമാർക്ക് ആൺകുഞ്ഞ് പിറന്നിരിക്കുന്നത്. താരം തന്നെയാണ് ജൂനിയർ ചാക്കോച്ചന്റെ വരവ് തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. താരത്തിന് ആശംസകൾ നേർന്ന് സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോഴിത ചാക്കോച്ചനോട് ഒരു അഭ്യർഥനയുമായി ആരാധിക രംഗത്തെത്തിയിട്ടുണ്ട്.

ചാക്കോച്ചന് അഭിനന്ദം
ചാക്കോച്ചനും പ്രിയയ്ക്കും അഭിനന്ദം അറിയിച്ച് സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ജൂനിയർ ചാക്കോച്ചന് സുസ്വാഗതം പിൻഗാകിയ്ക്ക് ആശംസകൾ എന്ന് നടനും അവതാരകനുമായ കിഷോർ സത്യ കുറിച്ചു. കൂടാതെ രമേഷ് പിഷാരടിയും ദമ്പതിമാർക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരുപാട് സന്തോഷം തോന്നുന്നു, ചാക്കോച്ചനം പ്രിയയ്ക്കും കുടുംബത്തിനും അഭിനന്ദങ്ങളെന്ന് എന്ന കുറിപ്പോടെ മാഗല്യം തന്തുനാനേന എന്ന ചിത്രത്തിന്റെ സംവിധായിക സൗമ്യ സദാനന്ദനും താരത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്നിട്ടുണ്ട്.

സന്തോഷം പങ്കുവെച്ച് അരുൺഗോപിയും ഗോകുൽ സുരേഷും
കുഞ്ചാക്കോ ബോബന്റേയും പ്രിയയുടേയും ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സംവിധായകൻ അരുൺ ഗോപി ആശംസ നേർന്നത്. കൂടാതെ നടൻ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷും ചാക്കോച്ചന് ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. ചാക്കോച്ചൻ പങ്കുവെച്ച കുഞ്ഞിന്റെ കാലുകളുടെ ചിത്രത്തിനൊപ്പമായിരുന്നു ഗോകുലും ആശംസകൾ നേർന്നത്. ഇത്തവണത്തെ ഈസ്റ്ററിന് ഇരട്ടി മധുരമെന്ന കുറിപ്പോടെയാണ് താരത്തിന്റെ സ്റ്റാറ്റസ് ചാക്കോച്ചൻ ഫ്രണ്ട് എന്ന കൂട്ടായ്മ ഷെയർ ചെയ്തത്.

കുഞ്ഞിന്റെ പേര്
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് കുഞ്ഞിന്റെ പേരിനെ കുറിച്ചാണ്. കുട്ടിയുടെ കാലുകളുടെ ചിത്രം മാത്രമാണ് താരം പങ്കുവെച്ചിരുന്നത്. ഇപ്പോഴിത ഒരു രസകരമായ അഭ്യർഥനയുമായി താരത്തിന്റെ ഒരു ആരാധിക രംഗത്തെത്തിയിരിക്കുകയാണ്. കുട്ടിയുടെ പേര് തന്നെയാണ് ടോപ്പിക്ക്. ഈ അവസരത്തിൽ ഇങ്ങനെ പറയാമോ എന്ന് അറിയില്ല. എന്ന ആമുഖത്തോടെയാണ് ആരാധികയുടെ അഭ്യർഥന. കുഞ്ഞിന് ബോബൻ എന്നോ ബോബി എന്നോ പേരിടരുതെന്നായിരുന്നു ആരാധികയുടെ അഭ്യർഥന.

ഏപ്രിലിൽ ചാക്കോച്ചനെ തേടിയെത്തിയ ഭാഗ്യം
2005 ഏപ്രിലിലായിരുന്നു കുഞ്ചാക്കോ ബോബന്റേയും പ്രിയയുടേയും വിവാഹം. നീണ്ട 14 വർഷങ്ങൾക്ക് ശേഷം മറ്റൊരു ഏപ്രിലിൽ തന്നെ താരത്തിന് കുഞ്ഞ് ജനിച്ചിരിക്കുകയാണ്. ഏപ്രിൽ മാസം ചാക്കോച്ചനും കുടുംബത്തിനും സന്തോഷങ്ങളുടെ മാസമായി മാറിയിരിക്കുകയാണ്. കുഞ്ചാക്കോബോബന്റെ ഫേസ്ബുക്ക് പേജിൽ മാത്രമല്ല പ്രിയയ്ക്കും ആശംസകളുമായി പ്രേക്ഷകർ എത്തിയിട്ടുണ്ട്. '' ഈ വാർത്ത കേൾക്കാൻ കാത്തിരുന്ന ഒരുപാട് മലയാളികളുണ്ട്. അതിലൊരാളാണ് താനും എന്ന് കുറിച്ചുകൊണ്ട് ഒരു ആരാധിക ആശംസകൾ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications