പണ്ട് അപ്പൻ ഒരു ലൈബ്രറി ബുക്കിൽ പിടിച്ച് തുടങ്ങിയതാ, ആവർത്തിക്കുകയാണോ? കൈ കൂപ്പി ചാക്കോച്ചൻ
അപ്പൻ കുഞ്ചാക്കോ ബോബനെക്കാളും സോഷ്യൽ മീഡിയയിൽ സ്റ്റാറാണ് മകൻ ഇസ. സിനിമ കണ്ടിട്ടുണ്ടെന്നാല്ലാത ഇസയ്ക്ക് സിനിമ മോഖലയുമായോ സോഷ്യൽ മീഡിയയുമായോ യാതൊരുവിധ പരിചയവുമില്ല. എങ്കലും കുഞ്ഞ് ഇസയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടാൽ ലൈക്കും കമന്റും കൊണ്ട് നിറയും. ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ചാക്കോച്ചന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആയിരിക്കും.

ദിവസങ്ങൾക്ക മുൻപ് ചാക്കോച്ചൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചയ്ക്ക് വഴിവെച്ചത്.. ഇസയോടൊപ്പം കളിക്കുന്നതിന്റെ ചിത്രങ്ങളായിരുന്നു ഇത്. നിന്റെ അപ്പനാടാ പറയുന്നത്... ആനക്കുട്ടിയെ എനിക്കു താടാ... എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന്റേയും ചാക്കോച്ചന്റേയും കൈകളിൽ ഇരിക്കുന്ന ആനക്കുട്ടിയുടെ ചിത്രമായിരുന്നു താരം പങ്കുവെച്ചത്. രസകരമായ കമന്റുകളായിരുന്നു ആ ചിത്രത്തിന് ലഭിച്ചത്. ആരാധകരുടെ കമന്റുകൾക്ക് ചാക്കോച്ചൻ മറുപടിയും നൽകിയിട്ടുമണ്ട്.
അപ്പൻ പണ്ട് അനിയത്തിപ്രാവിൽ ഒരു ലൈബ്രറി ബുക്കിൽ പിടിച്ചു തുടങ്ങിയ ചരിത്രം ആവർത്തിക്കുകയാണോ മോനെ എന്നായി ഒരാൾ. പൊട്ടിചിരിയുടെയും കൂപ്പുകയ്യുടെയും ഇമോജി ഇട്ടാണ് ചാക്കോച്ചൻ ഇതിന് മറുപടി നൽകിയത്. അപ്പനെന്നെ ഇപ്പോ അടുത്തല്ലേ കാണാൻ തുടങ്ങിയത്. ഞാൻ അപ്പന ജനിച്ചപ്പൊത്തൊട്ട് കാണാൻ തുടങ്ങീതാ.. അതുകൊണ്ട് അപ്പൻ കളി എന്നോട് വേണ്ട എന്നാണ് ഒരാൾ പറയുന്നത്. ആലോചിക്കുന്ന ഇമോജിക്കൊപ്പം ദതാണ് എന്ന കമന്റാണ് ചാക്കോച്ചൻ നൽകിയിരിക്കുന്നത്.
അതിനിടയിൽ ജയറാമേട്ടനെ വിളിക്കണോ എന്നുളള കമന്റും പ്രത്യേക്ഷപ്പെടുന്നുണ്ട്. ഭൂരിഭാഗം പേരും ഇസയ്ക്ക് കട്ട സപ്പോട്ടാണ് പ്രേക്ഷകർ മാത്രമല്ല താരങ്ങളായ സഞ്ജു ശിവറാം, ഉണ്ണിമായ താരപത്നി സരിതാ ജയസൂര്യ എന്നിവരും എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ചാക്കോച്ചൻ. തന്റേയും മകന്റെ വിശേഷങ്ങളുമാണ് താരം അധികവും പങ്കുവെയ്ക്കുന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്.


Click it and Unblock the Notifications