Just In
- 1 hr ago
മോണിംഗ് ടാസ്ക്കിനിടെ കാലിന് വയ്യെന്ന് സായ്; 'നാടകത്തിന്' പിന്നാലെ ഇടഞ്ഞ് ഫിറോസും
- 1 hr ago
സ്ത്രീകളെ ഉപദ്രവിക്കുന്ന ആളാക്കി മാറ്റി, അങ്ങനെ ചെയ്യുന്നതില്‍ സങ്കടമുണ്ടെന്ന് സായി വിഷ്ണു
- 10 hrs ago
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- 11 hrs ago
മണിക്കുട്ടനെ വിവാഹം കഴിക്കാൻ സമ്മതമാണോ; പൊക്കം അളന്ന് നോക്കി താരങ്ങൾ, ബിഗ് ബോസിലെ പ്രണയം
Don't Miss!
- News
'ഈസ് ഓഫ് ലിവിങ് ഇന്‍ഡക്സ്' 2020;ജീവിക്കാൻ ഏറ്റവും മികച്ച നഗരം ബെംഗളൂരു
- Finance
നഷ്ടത്തില്‍ ചുവടുവെച്ച് വിപണി; എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസി ബാങ്ക്, എസ്ബിഐ ഓഹരികൾ തകർച്ചയിൽ
- Automobiles
തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറും ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി
- Sports
IND vs ENG: 1988ന് ശേഷം ഇങ്ങനെ ഇതാദ്യം, ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് വമ്പന്‍ നാണക്കേട്
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അന്ന് ഇടവേള വന്നതിന് കാരണം പാരകളായിരുന്നില്ല, വേറൊരു കാരണമായിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്
അനിയത്തിപ്രാവെന്ന സിനിമയിലൂടെയായിരുന്നു കുഞ്ചാക്കോ ബോബന് തുടക്കം കുറിച്ചത്. ഉദയ കുടുംബത്തിലെ ഇളംതലമുറക്കാരന്റെ വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. അവിചാരിതമായാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്ന് ചാക്കോച്ചന് പറഞ്ഞിരുന്നു. താരങ്ങളും ലൊക്കേഷനുകളുമെല്ലാം സുപരിചിതമായിരുന്നുവെങ്കിലും താന്‍ അഭിനേതാവാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയായി മാറുകയായിരുന്നു താരം. കഷ്ടപ്പെട്ടാണ് ആ പേരില്‍ നിന്നും മാറിയതെന്ന് താരം പറഞ്ഞിരുന്നു. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളുമെല്ലാം വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം സിനിമയില്‍ നിന്നും അപ്രത്യക്ഷനായത്. അഭിനയത്തില്‍ നിന്നും മാറി ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിലെ ഇടവേളയെക്കുറിച്ച് പറഞ്ഞ് താരമെത്തിയിരുന്നു.
ചോക്ലേറ്റ് ഹീറോയായി മാറിയതിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു കുഞ്ചാക്കോ ബോബന്. ചാനല്‍ അഭിമുഖത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. മോശം സിനിമകള്‍ ചെയ്തതിനെക്കുറിച്ചും അന്നത്തെ കരിയറിനെക്കുറിച്ചുമൊക്കെയായിരുന്നു താരം പറഞ്ഞത്.
ചോക്ലേറ്റ് ഹീറോ കഥാപാത്രങ്ങള്‍ തുടരെ തുടരെ വരികയും ഞാന്‍ ചെയ്യുന്ന സിനിമകള്‍ മോശമാകുകയും എന്റെ കഥാപാത്രങ്ങള്‍ മോശമാകുകയും ചെയ്തതോടെ എനിക്ക് കൂടുതല്‍ മടുപ്പായെന്ന് താരം പറയുന്നു. ആ സമയത്ത് ഒരു മുടി പോലും കറുപ്പിക്കാന്‍ തയ്യാറാകാതിരുന്ന ഞാന്‍ എന്റെ ശരീരത്തില്‍ ഒരു മാറ്റവും വരുത്താന്‍ സമ്മതിച്ചിരുന്നില്ല. അതൊക്കെ എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. പിന്നീട് ഞാന്‍ തന്നെ കണ്ണാടി നോക്കിയപ്പോള്‍ എനിക്ക് ബോറടിക്കാന്‍ തുടങ്ങി. അപ്പോള്‍ പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ.
എനിക്ക് സിനിമയില്‍ വലിയ ഒരിടവേള വന്നതിനു കാരണം എന്നെ ആരും ഒതുക്കിയതോ എനിക്ക് ആരും പാര പണിഞ്ഞതോ ഒന്നുമല്ല. അതിനു കാരണക്കാരന്‍ ഞാന്‍ തന്നെയാണ്. തെരഞ്ഞെടുത്ത സിനിമകള്‍ ആണ് അതിന്റെ പ്രധാന കാരണമെന്നുമായിരുന്നു കുഞ്ചാക്കോ ബോബന് പറഞ്ഞത്.