അരുണിനോട് ചേര്‍ന്നുനിന്ന് പാര്‍വതി, നിന്‍റെ കണ്ണില്‍ നോക്കുമ്പോൾ വീണ്ടും പ്രണയത്തിലാവുന്നത് പോലെ

കുടുംബവിളക്ക് പരമ്പരയില്‍ ശീതളിനെ അവതരിപ്പിച്ചായിരുന്നു പാര്‍വതി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഈ പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അരുണും പാര്‍വതിയും പ്രണയത്തിലായത്. മൂന്നുമാസത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്.

കുടുംബവിളക്ക് ലൊക്കേഷനില്‍ വെച്ചായിരുന്നു ഇരുവരും ജീവിതം തീരുമാനിച്ചത്. ലോക് ഡൗണ്‍ സമയത്ത് അതീവ രഹസ്യമായാണ് ഇവരുടെ വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ് അരുണിന്റെ വീട്ടിലേക്കായിരുന്നു ഇരുവരും പോയത്. അമ്മയോട് അരുണ്‍ നേരത്തെ വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു.

അരുണിന്റെ വീട്ടില്‍ വിവാഹത്തിന് എതിര്‍പ്പുകളുണ്ടായിരുന്നില്ല. പാര്‍വതിയുടെ വീട്ടുകാര്‍ തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് മാറുകയായിരുന്നു. അടുത്തിടെയായിരുന്നു പാര്‍വതിയുടെ സഹോദരിയായ മൃദുലയുടെ വിവാഹനിശ്ചയം നടത്തിയത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. യുവകൃഷ്ണയ്ക്കും മൃദുലയ്ക്കുമായി സ്‌പെഷല്‍ വീഡിയോ പകര്‍ത്തിയത് അരുണായിരുന്നു. ഭര്‍ത്താവിനൊപ്പം അസിസ്റ്റന്റായി പാര്‍വതിയുമുണ്ടായിരുന്നു.

Parvathy

കുടുംബവിളക്ക് സീരിയലില്‍ അഭിനയിച്ചതോടെയായിരുന്നു പാര്‍വതിയെ ആരാധകരും ഏറ്റെടുത്തത്. വിവാഹ ശേഷം അഭിനയ രംഗത്ത് സജീവമല്ലെങ്കിലും താരത്തിന്‍റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നുണ്ട്. ആരാധകരുടെ പിന്തുണയെക്കുറിച്ച് അറിയാമെന്നും ഫോട്ടോയും വീഡിയോയുമൊക്കെ എഡിറ്റ് ചെയ്യുന്നതെല്ലാം കാണാറുണ്ടെന്നായിരുന്നു അരുണ്‍ പറഞ്ഞത്. വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ച് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും പാര്‍വതി പറഞ്ഞിരുന്നു.

അരുണിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി എത്താറുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഞാൻ നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ, അത് വീണ്ടും പ്രണയത്തിലാകുന്നത് പോലെയാണെന്നായിരുന്നു പാര്‍വതി കുറിച്ചത്. അരുണിന്‍റെ കണ്ണില്‍ നോക്കി ചിരിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു പാര്‍വതി പോസ്റ്റ് ചെയ്തത്. ചിത്രത്തിന് കീഴില്‍ കമന്‍റുമായി അരുണും എത്തിയിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X