കുടുംബവിളക്കിലെ അനന്യ വിവാഹിതയായി, ആതിര മാധവിന്‍റെ വിവാഹചിത്രം പുറത്ത്, ആശംസയുമായി ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായി മുന്നേറുകയാണ് പരമ്പര. സുമിത്രയെ അവതരിപ്പിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായ മീര വസുദേവാണ്. സുമിത്രയുടെ മരുമകളുടെ വേഷത്തിലാണ് ആതിര മാധവ് കുടുംബവിളക്കിലേക്ക് എത്തിയത്. ജീവിതത്തിലും മരുമകളായിരിക്കുകയാണ് ആതിര ഇപ്പോള്‍. താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് പങ്കെടുത്തത്. താരത്തിന് ആശംസ അറിയിച്ച് ആരാധകരെല്ലാം എത്തിയിട്ടുണ്ട്. തുടക്കത്തില്‍ നെഗറ്റീവ് കഥാപാത്രമായിരുന്നുവെങ്കിലും പിന്നീട് പോസിറ്റീവായി മാറുകയായിരുന്നു അനന്യയെന്ന ക്യാരക്ടര്‍. പ്രണയവിവാഹമാണ് ആതിരയുടേത്. വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് നേരത്തെ താരമെത്തിയിരുന്നു.

ആതിരയും രാജീവും

ആതിരയും രാജീവും

പ്രണയത്തിലാണ് താനെന്ന് പറഞ്ഞ് നേരത്തെ ആതിര മാധവ് എത്തിയിരുന്നു. രാജീവുമായുള്ള വിവാഹനിശ്ചയം നേരത്തെ നടന്നതാണെന്നും വിവാഹത്തിനായുള്ള ഒരുക്കങ്ങളിലാണ് തങ്ങളെന്നും ആതിര പറഞ്ഞിരുന്നു. സ്വപ്‌നം കണ്ട ആളെത്തന്നെയാണ് ജീവിതപങ്കാളിയായി ലഭിക്കുന്നതെന്നും അക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. കാത്തിരുന്ന വിവാഹം നടന്നിരിക്കുകയാണ്. വിവാഹചിത്രങ്ങള്‍ പുറത്തുവന്നതോടെ ആരാധകരും ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.

ഹല്‍ദി ആഘോഷം

ഹല്‍ദി ആഘോഷം

വിവാഹത്തിന് മുന്നോടിയായി നടത്തിയ ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആാതിരയുടെ സുഹൃത്തുക്കളായിരുന്നു ഈ ചടങ്ങില്‍ നിറഞ്ഞുനിന്നത്. അഭിനേത്രിയായ ഡയാനയും ഹല്‍ദി ആഘോഷത്തിന് നേതൃത്വം കൊടുത്ത് മുന്നിലുണ്ടായിരുന്നു. ആതിരയേയും രാജീവിനേയും സുഹൃത്തുക്കള്‍ ചേര്‍ന്ന് മഞ്ഞയില്‍ കുളിപ്പിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ ആതിരയും ഹല്‍ദി വിശേഷം പങ്കുവെച്ചിരുന്നു.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam
വിവാഹത്തെക്കുറിച്ച്

വിവാഹത്തെക്കുറിച്ച്

നമ്മള്‍ രണ്ടാളും വിവാഹിതരാവാന്‍ പോവുകയാണെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞായിരുന്നു നേരത്തെ ആതിര എത്തിയത്. വിവാഹത്തിന് ഇനി ദിവസങ്ങളേയുള്ളൂവെന്നും താരം കുറിച്ചിരുന്നു. രാജീവിനൊപ്പമുള്ള ചിത്രങ്ങളും ആതിര പങ്കുവെച്ചിരുന്നു. കുടുംബവിളക്കിലെ മറ്റൊരു താരമായ ശരണ്യ ആനന്ദിന്‍റെ വിവാഹം കഴിഞ്ഞതും അടുത്തിടെയായിരുന്നു. വേദിക എന്ന കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

 അഭിനയം തുടരും

അഭിനയം തുടരും

എഞ്ചിനീയറിംഗായിരുന്നു ആതിര പഠിച്ചത്. ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അവതാരകയായത്. ചാനലിലെ പരിപാടി കണ്ടായിരുന്നു കുടുംബവിളക്കിലേക്ക് ക്ഷണം ലഭിച്ചത്. വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുമെന്നും ഭര്‍ത്താവിന് അക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും മുന്‍പ് തന്നെ താരം പറഞ്ഞിരുന്നു. സീരിയല്‍ സിനിമ വ്യത്യാസമില്ലാതെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി കാത്തിരിക്കുകയാണ് താനെന്നും ആതിര പറഞ്ഞിരുന്നു.

 സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവം

വിവാഹത്തിന് മുന്‍പുള്ള ഒരുക്കങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ് നേരത്തെ ആതിര മാധവ് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. പ്രണയത്തെക്കുറിച്ചും പ്രതിശ്രുത വരനൊപ്പമുള്ള ചിത്രങ്ങളും മുന്‍പ് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. ആതിരയ്ക്കും രാജീവിനും ആശംസ അറിയിച്ചെത്തിയിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: serial television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X