3 മാസം ഉറക്കമില്ലായിരുന്നുവെന്ന് പാര്‍വതിയും അരുണും,പ്രണയം അതീവ രഹസ്യമാക്കിയതിന് കാരണമുണ്ട്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ സഹോദരിമാരാണ് മൃദുലയും പാര്‍വതിയും. അഭിനയത്തിന് പുറമെ മറ്റ് മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഇരുവരും. മൃദുല ഡാന്‍സ് തിരഞ്ഞെടുത്തപ്പോള്‍ പാട്ടിനോടായിരുന്നു പാര്‍വതി കൂട്ടുകൂടിയത്. കുടുംബവിളക്ക് പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. പരമ്പരയുടെ ക്യാമറാമാനായ അരുണിനെ വിവാഹം ചെയ്തതോടെയായിരുന്നു പാര്‍വതി പരമ്പരയില്‍ നിന്നും അപ്രത്യക്ഷയായത്.

മൂന്ന് മാസത്തെ പ്രണയത്തിന് ശേഷമായാണ് പാര്‍വതിയും അരുണും വിവാഹിതരായത്. രഹസ്യ വിവാഹമായിരുന്നു ഇവരുടേത്. തുടക്കത്തില്‍ എതിര്‍പ്പായിരുന്നുവെങ്കിലും പാര്‍വതിയുടെ വീട്ടുകാരും പിന്നീട് ഇരുവരേയും സ്വീകരിക്കുകയായിരുന്നു. മൃദുലയുടേയും യുവകൃഷ്ണയുടേയും വിവാഹനിശ്ചയത്തില്‍ തിളങ്ങി നിന്നത് പാര്‍വതിയും അരുണുമായിരുന്നു. ഇന്ത്യന്‍ സിനിമാഗാലറിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

 പ്രണയം തുടങ്ങിയത്

പ്രണയം തുടങ്ങിയത്

കുടുംബവിളക്കിന്റെ സെറ്റില്‍ വെച്ചായിരുന്നു പാര്‍വതിയുടേയും അരുണിന്റേയും മനസ്സില്‍ പ്രണയം മൊട്ടിട്ടത്. മുന്‍പാരോടും തോന്നാത്തൊരു ഇഷ്ടം തോന്നുകയായിരുന്നുവെന്ന് അരുണ്‍ പറയുന്നു. ക്യാമറയുടെ മുന്നില്‍ മേക്കപ്പിട്ട് വന്നപ്പോള്‍ വേറെ എവിടെയോ കണ്ടത് പോലെ തോന്നുന്നുവെന്ന് പറഞ്ഞു. വേറെ ഏതെങ്കിലും പരമ്പര ചെയ്തിട്ടുണ്ടോയെന്നായിരുന്നു ചോദിച്ചത്. മേക്കപ്പിടാതെ കണ്ടപ്പോഴായിരുന്നു അങ്ങനെ ചോദിച്ചത്. എവിടെയോ കണ്ടത് പോലെ തോന്നിയെന്നും അതെവിടെയാണെന്ന് ഇപ്പോഴും മനസ്സിലാവുന്നില്ലെന്നും അരുണ്‍ പറയുന്നു.

അരുണാണ് പറഞ്ഞത്

അരുണാണ് പറഞ്ഞത്

ആദ്യം പ്രണയം പറഞ്ഞ് അരുണായിരുന്നു. പാര്‍വതിയെ പിക് ചെയ്തതിന് ശേഷമായാണ് എന്നെ വിളിക്കാന്‍ വരുന്നത്. ഇവള്‍ മുന്നിലാണ് ഇരിക്കാറ്. ആര്‍ടിസ്റ്റല്ലേ, മുന്നിലൊക്കെ ഇരിക്കട്ടെയെന്ന് വിചാരിച്ചു. പാട്ടൊക്കെ കേട്ടാണ് ഇവള്‍ വരുന്നത്. അങ്ങനെ സംസാരിക്കാറൊന്നുമുണ്ടായിരുന്നില്ല. എന്നാലും ഞാന്‍ അ്‌ങ്ങോട്ട് സംസാരിക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ റിക്വസ്റ്റ് അയച്ചിരുന്നു. അങ്ങനെയാണ് ഇഷ്ടം പറഞ്ഞത്. പ്രണയത്തിലാണോയെന്നായിരുന്നു ചോദിച്ചത്.

അതീവ രഹസ്യമായിരുന്നു

അതീവ രഹസ്യമായിരുന്നു

പെട്ടെന്നൊന്നും താന്‍ ഇഷ്ടം തുറന്നുപറഞ്ഞിരുന്നില്ലെന്ന് പാര്‍വതി പറയുന്നു. കുറേ കാര്യങ്ങള്‍ നോക്കാനുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴെല്ലാം എല്ലാം ശ്രദ്ധിച്ചിരുന്നു. അറിയാവുന്നവരോടെല്ലാം ചോദിച്ചിരുന്നു. മറുപടി കിട്ടാത്തതില്‍ അസ്വസ്ഥനായിരുന്നു താനെന്ന് അരുണ്‍ പറഞ്ഞിരുന്നു. നിക്കണോ പോണോയെന്ന് അറിയാത്ത അവസ്ഥയായിരുന്നു. അതിനിടയിലാണ് പാര്‍വതി പ്രണയം പറഞ്ഞത്. പ്രണയം അതീവ രഹസ്യമായിരുന്നു. ആരോടും പറഞ്ഞിട്ടില്ലായിരുന്നു.

ഉറക്കമില്ലാത്ത രാത്രി

ഉറക്കമില്ലാത്ത രാത്രി

രാത്രി ഒന്നര വരെ കോളിങ്ങും ചാറ്റിങ്ങുമൊക്കെയായിരുന്നു. മൂന്ന് മാസം ഉറക്കമില്ലായിരുന്നു. എനിക്കാണേല്‍ ഇവളെ കെട്ടിയേ പറ്റൂ. മൂന്ന് മാസത്തെ പ്രണയമെന്ന് കേട്ടപ്പോള്‍ ഇവര്‍ അധികം ഒരുമിച്ച് പോവില്ലെന്ന തരത്തിലുള്ള കമന്റുകളൊക്കെ കേള്‍ക്കേണ്ടി വന്നിരുന്നുവെന്ന് പാര്‍വതി വിജയ് പറയുന്നു. ഇപ്പോള്‍ 5 മാസം കഴിഞ്ഞു. കുഴപ്പമൊന്നുമില്ലാതെ പോവുന്നുണ്ട്. ചില കമന്റുകളൊക്കെ കണ്ടപ്പോള്‍ വല്ലാതെ വേദനിച്ചിരുന്നു. ഞങ്ങള്‍ക്ക് 3 മാസം വലിയ കാലയളവായിരുന്നു.

Recommended Video

Antony Perumbavoor daughter's marriage | Mohanlal | Pranav | Dileep
അരുണിന്‍റെ അമ്മ പറഞ്ഞത്

അരുണിന്‍റെ അമ്മ പറഞ്ഞത്

അമ്മ പെണ്ണാലോചിച്ചിരുന്ന സമയമായിരുന്നു അത്. ഇവളുടെ ഫോട്ടോ കാണിച്ച് കൊടുത്തിരുന്നു. അച്ഛനും അമ്മയും ലവ് മാര്യേജാണ്. ഏത് പെണ്‍കുട്ടിയെ കൊണ്ടുവന്നാലും അവര്‍ വീട്ടില്‍ കയറ്റും. ഇത് സെറ്റാവുകയാണെങ്കില്‍ നോക്കിക്കോളൂയെന്നായിരുന്നു അമ്മയുടെ മറുപടി. സുഹൃത്തിനൊപ്പം പോയി താലി വാങ്ങി നാളെയാണ് കല്യാണമെന്ന് പറഞ്ഞപ്പോഴാണ് അമ്മയ്ക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. എല്ലാം അമ്മയെ കാണിച്ചിരുന്നു. പുലര്‍ച്ചെയായിരുന്നു എല്ലാം പ്ലാന്‍ ചെയ്തത്. അതിരാവിലെ പോയാണ് അമ്മാവന്‍മാരോടെല്ലാം അനുഗ്രഹം വാങ്ങിയത്. വിവാഹം കഴിഞ്ഞ് നേരെ വീട്ടിലേക്കാണ് പോയത്. അരുണിന്‍രെ വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X